രണ്ട് രാജ്യത്തു നിന്നും ആക്രമണം, വിഷാദരോഗിയായി, തലകറങ്ങി വീണു; തുറന്നുപറഞ്ഞ് പാക് നടി മാഹിറ ഖാന്‍
പാക് സിനിമാ ലോകത്തെ സൂപ്പര്‍ നായികയാണ് മാഹിറ ഖാന്‍. ഇന്ത്യക്കാര്‍ക്കും സുപരിചിതയാണ് മാഹിറ. താരത്തിന്റെ സിനിമകളും സീരിയലുകളും ഇന്ത്യയിലും ആരാധകരെ നേടിയിട്ടുണ്ട്. എങ്കിലും മാഹിറയെ ഇന്ത്യക്കാര്‍ കൂടുതലും അറിയുന്നത് ഷാരൂഖ് ഖാന്‍ ചിത്രം റെയ്‌സിലെ നായികയായിട്ടാണ്. ഇന്ത്യയില്‍ ആരാധകരെ നേടിയെടുക്കാനും മാഹിറയ്ക്ക് സാധിച്ചിരുന്നു.
അധികം വൈകാതെ ബോളിവുഡിലും മാഹിറ മുന്‍നിര നായികയാകുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുണ്ടായ രാഷ്ട്രീയ പ്രശ്‌നങ്ങളും തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളുമൊക്കെ മാഹിറയുടെ ബോളിവുഡ് കരിയര്‍ തകര്‍ത്തു.

എന്നാല്‍ പാക്കിസ്ഥാനില്‍ മാഹിറയ്ക്കുള്ള പേരും പ്രശസ്തിയും ആരാധകവൃന്ദവുമൊക്കെ സമാനതകളില്ലാത്തതാണ്. സിനിമ പോലെ തന്നെ സംഭവബഹുലവും നാടകീയവുമാണ് മാഹിറയുടെ വ്യക്തിജീവിതവും. താരത്തിന്റെ വിപ്ലവ പ്രണയവും വിവാഹവും പിന്നീടുണ്ടായ തകര്‍ച്ചയും കരിയറിലേക്കുള്ള തിരിച്ചുവരവുമൊക്കെ സിനിമാക്കഥ പോലെയാണ്. ഇപ്പോഴിതാ പുതിയൊ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകായണ് മാഹിറ ഖാന്‍.
റെയ്‌സും ബോളിവുഡ് എന്‍ട്രിയുമൊക്കെ നടക്കുന്ന അതേ വര്‍ഷം പക്ഷെ വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളായിരുന്നു മാഹിറയ്ക്ക് നേരിടേണ്ടി വന്നത്. വിഷാദരോഗവും സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതെയുമുള്ള ഭീഷണികളും ആക്രമങ്ങളും ഈ കാലത്ത് മാഹിറയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മാഹിറ. ഒരു ഫോട്ടോയാണ് വിവാദങ്ങളുടെ കാരണമെന്നാണ് മാഹിറ പറഞ്ഞത്. അതേ സമയത്തായിരുന്നു രണ്‍ബീര്‍ കപൂറിനൊപ്പം സിഗരറ്റ് വലിക്കുന്ന മാഹിറയുടെ വിവാദ ചിത്രം പുറത്ത് വരുന്നത്.
''ആ വര്‍ഷം കഠിനമായിരുന്നു. റെയ്‌സ് ഇറങ്ങി. വെര്‍ന ഇറങ്ങി. അതേ വര്‍ഷം തന്നെയാണ് ആ ചിത്രവും പുറത്താകുന്നത്. അത് എന്നെ തകര്‍ത്തു. അപ്രതീക്ഷിതമായിരുന്നു അത്. സിനിമ കഴിഞ്ഞു, എല്ലാ നന്നായി പോകുമ്പോഴാണ് പെട്ടെന്ന് ആക്രമണമുണ്ടാകുന്നത്. പിന്നെയെല്ലാം രാഷ്ട്രീയമായി മാറി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതെല്ലാം രാഷ്ട്രീയം ആണല്ലോ. പക്ഷെ കാര്യങ്ങള്‍ ഇത്ര മോശമാകുമെന്ന് കരുതിയില്ല'' മാഹിറ പറയുന്നു.

''നിരന്തരമുള്ള ട്വീറ്റുകള്‍. ഭയപ്പെടുത്തുന്ന കോളുകള്‍ ലഭിക്കുമായിരുന്നു. ഇന്ത്യയിലേക്ക് പോകാന്‍ പറ്റില്ല. പക്ഷെ ഇവിടെ റിലീസാകുമല്ലോ ആളുകള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാണല്ലോ എന്ന് കരുതി. പക്ഷെ അന്ന് സംഭവിച്ച കാര്യങ്ങള്‍ എന്റെ ഉള്ളില്‍ എന്നുമുണ്ടായിരുന്ന വിഷാദത്തേയും ഉത്കണ്ഠയേയും പുറത്ത് കൊണ്ടു വന്നു. എനിക്കത് കഠിനമായ സമയമായിരുന്നു. എന്റെ ചിത്രം എപ്പോഴും ചാനലുകളില്‍ കാണിച്ചു. അവിടേയും ഇവിടേയും. മോശം ട്വീറ്റുകളും ഭീഷണിയും കമന്റും വരുന്നു'' മാഹിറ പറയുന്നു.
''ഇവിടെ നിന്നും ഇറങ്ങി പോകൂവെന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ ഞാന്‍ അവിടെയല്ല എന്റെ വീട്ടിലാണ്. ഞാന്‍ എങ്ങോട്ട് പോകാനാണ്. രണ്ട് വശത്തു നിന്നും എന്നെ ആക്രമിച്ചു. എന്റെ വിശ്വാസം തകര്‍ന്നു. കഠിനമായ ഉത്കണ്ഠ ഉടലെടുത്തു എന്നില്‍. എനിക്ക് ഒരിക്കല്‍ പാനിക്ക് അറ്റാക്ക് ഉണ്ടാവുകയും ഞാന്‍ ബോധരഹിതയായി വീഴുകയും ചെയ്തു'' എന്നും താരം പറയുന്നു. തെറാപ്പിയും കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയാണ് തന്നെ രക്ഷിച്ചതെന്നാണ് മാഹിറ പറയുന്നത്.


Click it and Unblock the Notifications











