For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ണിന്റെ കാഴ്ച ഇല്ലാതായി, എന്റെ മകന്റെ മുഖം ഇനിയൊരിക്കലും കാണില്ലെന്ന് കരുതി; ദുരനുഭവം പറഞ്ഞ് മലൈക

  |

  ബോളിവുഡിലെ നിറ സാന്നിധ്യമാണ് മലൈക അറോറ. തന്റെ ഡാന്‍സു കൊണ്ടാണ് മലൈക ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. ദില്‍ സെയില്‍ ഷാരൂഖ് ഖാനൊപ്പം ചയ്യ ചയ്യ പാട്ടില്‍ ചുവടുവച്ചാണ് മലൈക താരമായി മാറുന്നത്. പിന്നീടും നിരവധി ഡാന്‍സ് നമ്പറുകളുമായെത്തി ആരാധകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു മലൈക. ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവായും സജീവമാണ് മലൈക.

  Also Read: ആ സിനിമ ഇറങ്ങുന്നത് വരെ എല്ലാം ഓക്കെ, പിന്നെ അടിയായി; ദാമ്പത്യത്തില്‍ സംഭവിച്ചത് എന്തെന്ന് മലൈക

  തന്റെ പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നസും ലുക്കുമായി തിളങ്ങി നില്‍ക്കുകയാണ് മലൈക. ഇതിനിടെ ഈയ്യടുത്ത് മലൈക വാഹനപകടത്തില്‍ പെട്ടിരുന്നു. പൂനെയില്‍ നിന്നും മുംബൈയിലേക്ക് വരുന്നതിനിടെയായിരുന്നു മലൈകയ്ക്ക് വാഹനാപകടമുണ്ടാകുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ഷോ ആയ മൂവിംഗ് ഇന്‍ വിത്ത് മലൈകയില്‍ അപകടത്തെക്കറിച്ച് മനസ് തുറക്കുകയാണ് മലൈക.

  ''എന്റെ മുഖം നഷ്ടമായെന്ന് കരുതി. കാഴ്ച പോയെന്ന് തോന്നി. മണിക്കൂറുകളോളം ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. എന്റെ കണ്ണില്‍ ഗ്ലാസും ചോരയുമായിരുന്നു. ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. ആ നിമിഷം ഞാന്‍ ശരിക്കും കരുതിയത് ഞാന്‍ രക്ഷപ്പെട്ടാലും അര്‍ഹാനെ ഇനി കാണാന്‍ സാധിക്കില്ലെന്നായിരുന്നു. എന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും സര്‍ജറി ചെയ്യുകയും ചെയ്തു'' എന്നാണ് മലൈക പറയുന്നത്. അതേസമയം താന്‍ അപകട ശേഷം ആദ്യം കണ്ടത് മുന്‍ ഭര്‍ത്താവിനെയാണെന്നാണ് മലൈക പറയുന്നത്.

  Also Read: അര്‍ജുനെ കല്യാണം കഴിക്കുമോ? ഇനിയും കുട്ടികള്‍ വേണോ? എല്ലാം തുറന്ന് പറഞ്ഞ് മലൈക അറോറ

  ''പുറത്ത് വന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ട മുഖങ്ങളിലൊന്ന് അര്‍ബാസിന്റേതായിരുന്നു. നിനക്ക് കാണുന്നുണ്ടോ? ഇതെത്രയാണ്? എന്ത്ര വിരലുണ്ട്? എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഇവനെന്താണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഞാന്‍ ചിന്തിച്ചത്. ഭൂതകാലത്തേക്ക് മടങ്ങിപോയോ എന്ന് തോന്നി ഒരു നിമിഷം. പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍, മുമ്പായിരുന്നാലും ഇപ്പോഴും എപ്പോഴും അവന്‍ കൂടെയുണ്ടാകും'' എന്നാണ് മലൈക പറയുന്നത്.

  കഴിഞ്ഞ ഏപ്രിലിലായിരുന്നു മലൈകയുടെ വാഹനം അപകടത്തില്‍ പെടുന്നത്. ഗുരുതരമായി പരുക്കേറ്റ താരത്തിന് സര്‍ജറി വേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്ത് വന്ന ശേഷം മലൈക പങ്കുവച്ച ചിത്രം വൈറലായിരുന്നു. തന്റെ പുരികങ്ങള്‍ക്കിടയിലായി, നെറ്റിയിലായിരുന്നു മലൈകയ്ക്ക് പരുക്കേറ്റത്. സംഭവം വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ താരം ഷോകളിലേക്കും മറ്റും തിരികെ വരികയും ചെയ്തിരുന്നു.


  1998 ലായിരുന്നു മലൈകയുടെയും അര്‍ബാസിന്റേയും വിവാഹം. നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2017 ല്‍ ഇരുവരും പിരിയുകയായിരുന്നു. അര്‍ഹാന്‍ ആണ് ഇവരുടെ മകന്‍. വിവാഹ ബന്ധം അവസാനിച്ചുവെങ്കിലും ഇന്നും സുഹൃത്തുക്കളാണ് അര്‍ബാസും മലൈകയും. മകന്റെ ഉത്തരവാദിത്തം ഇരുവരും ചേര്‍ന്ന് പങ്കിടുകയാണ്. വിദേശത്ത് പഠിക്കുന്ന മകനെ സ്വീകരിക്കാന്‍ ഇരുവരും ഒരുമിച്ച് എത്തിയത് വാര്‍ത്തയായി മാറിയിരുന്നു.

  വിവാഹ മോചിതരാണെങ്കിലും താനും അര്‍ബാസും ഇപ്പോള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം നല്ലത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും മലൈക പറഞ്ഞിരുന്നു. അര്‍ബാസുമായി പിരിഞ്ഞ ശേഷമാണ് മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാകുന്നത്. പ്രായ വ്യത്യാസത്തെ തോല്‍പ്പിച്ച ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. അതേസമയം അര്‍ബാസും ജീവിതത്തില്‍ പുതിയ പങ്കാളിയെ കണ്ടെത്തിയിട്ടുണ്ട്. നടിയും മോഡലുമായ ജോര്‍ജിയ ആണ് അര്‍ബാസിന്റെ കാമുകി.

  അര്‍ജുനുമായുള്ള വിവാഹം, കുട്ടികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും മലൈക മനസ് തുറക്കുന്നുണ്ട്. ''എന്താണ് ഭാവി എനിക്കായി കാത്തുവച്ചതെന്ന് അറിയില്ല. ഇതേക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. പങ്കാളിയുമായി ഇത്തരം കാര്യങ്ങള്‍ സംസാരിക്കും. ഇന്ന് എന്റെ ജീവിതത്തിലുള്ള പുരുഷന്‍ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് ലോകം എന്താണ് ചിന്തിക്കുന്നതെന്ന് എന്റെ വിഷയമല്ല'' എന്നാണ് മലൈക പറയുന്നത്.

  തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ പ്രണയിച്ചതിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ അസഭ്യ വര്‍ഷവും മലൈക നേരിട്ടിട്ടുണ്ട്. എളുപ്പമായിരുന്നില്ല. ദിവസവും നേരിടുന്നുണ്ട്. പ്രായമുള്ള സ്ത്രീയെക്കുറിച്ചുള്ള പണ്ടേയുള്ള ചിന്തയാണ് കാരണമെന്നും മലൈക പറയുന്നു. അതേസമയം ഒരു പുരുഷന്‍ 20 വയസുള്ളതോ 30 വയസുള്ളതോ ആയ സ്ത്രീയെ പ്രണയിച്ചാല്‍ അവന് കയ്യടിക്കും. അവനെ രാജാവിനെ പോലെ ആഘോഷിക്കും. എന്റെ പ്രിയപ്പെട്ടവരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നു പോലും മോശം അനുഭവമുണ്ടായിട്ടുണ്ട്. പുറമെയുള്ളവര്‍ പോട്ടെ. അവര്‍ക്ക് പുറത്തു നിന്നുമുള്ള കാഴ്ചയല്ലേ ലഭിക്കുകയുള്ളൂ'' എന്നാണ് മലൈക പറയുന്നത്.

  Read more about: malaika arora
  English summary
  Malaika Arora About Her Son Arhaan And Being Blind For Few Hours After Her Accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X