For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരുടെ കാര്യത്തിൽ ഇടപെടാറില്ല; മലൈക-അർബാസ് വിവാഹ മോചനത്തിൽ കുടുംബം പ്രതികരിച്ചത്

  |

  ബോളിവുഡിലെ സ്റ്റെെൽ ഐക്കൺ ആണ് മലൈക അറോറ. സിനിമാ അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന നടി ഇപ്പോൾ ഫാഷൻ ഷോകളിലും റിയാലിറ്റി ഷോകളിലും ആണ് കൂടുതൽ തിളങ്ങാറ്. 48 കാരിയായ മലൈക ഇപ്പോഴും ഫിറ്റ്നെസ്സിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ്. യോ​ഗ, വർക്ക് ഔട്ട് വീഡിയോകൾ മലൈക സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറും ഉണ്ട്. വിവാഹ മോചിതായ മലൈകയ്ക്ക് അർഹാൻ ഖാൻ എന്ന മകനുമുണ്ട്. നടനും നിർമാതാവുമായ അർബാസ് ഖാൻ ആയിരുന്നു മലൈകയുടെ ഭർത്താവ്.

  ബോളിവുഡിലെ വലിയ ചർച്ചാ വിഷയം ആയിരുന്നു ഇരുവരുടെയും വേർപിരിയിൽ. 1998 ൽ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് മലൈകയും അർബാസും കണ്ടുമുട്ടിയത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴി മാറുകയായിരുന്നു. 1998 ൽ തന്നെയായിരുന്നു വിവാഹം. നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിൽ ഇരുവരും വേർപിരിയുകയായിരുന്നു.

  Also Read: 'ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് അറിയാം, എന്റെ വല്യേട്ടനാണ്'; അമൃതക്കും ​ഗോപിക്കുമൊപ്പം അഭിരാമി!

  മുമ്പൊരിക്കൽ വിവാഹ മോചനത്തെ പറ്റി ഇരുവരുടെയും മാതാപിതാക്കൾ പ്രതികരിച്ചിരുന്നു. 2016 ൽ മാധ്യമങ്ങളാണ് ഇതേപറ്റി അർബാസ് ഖാന്റെ പിതാവ് സലിം ഖാനോട് ചോദിച്ചത്. 'ഞാൻ ഒരു എഴുത്തുകാരനാണ് എന്നോട് മറ്റാെരാളുടെ പ്രണയത്തെക്കുറിച്ചോ വേർപിരിയലിനോക്കുറിച്ചോ ചോദിക്കരുത്. എന്റെ കുട്ടികളുടെ ജീവിതത്തിൽ ഞാൻ ഇടപെടാറില്ല. എനിക്കതിനെ പറ്റി സംസാരിക്കാൻ താൽപര്യം ഇല്ല,' സലിം ഖാൻ പറഞ്ഞതിങ്ങനെ.

  മലൈകയുടെ അമ്മ ജോയ്സിയോടും വിവാഹ മോചനത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചു. 'അവർ‌ മുതിർന്ന രണ്ട് വ്യക്തികൾ ആണ്. അതവരുടെ കാര്യമാണ്. എനിക്കതിൽ ഇടപെടാൻ വയ്യ. എനിക്ക് പ്രസിനോട് ഇതേപറ്റി സംസാരിക്കാൻ താൽപര്യം ഇല്ല,' മലൈകയുടെ അമ്മ പറഞ്ഞതിങ്ങനെ.

  Also Read: സാരമില്ല, കുഴപ്പമില്ലെന്ന് പറയാനാകില്ല; അച്ഛന്‍ ശ്രീദേവിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് അര്‍ജുന്‍

  2017 ൽ വിവാഹ മോചിതരായെങ്കിലും മലൈകയും അർബാസും മകന്റെ ആവശ്യങ്ങൾക്ക് ഒരുമിച്ചെത്താറുണ്ട്. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. വിവാഹ മോചനത്തിന് ശേഷം നടൻ‌ അർജുൻ കപൂറുമായി പ്രണയത്തിലാണ് മലൈക. ഇരുവരും തമ്മിൽ 10 വയസ്സിലേറെ പ്രായ വ്യത്യാസം ഉണ്ടെന്ന് പറഞ്ഞ് സൈബർ ആക്രമണം ഉണ്ടാവാറുണ്ടെങ്കിലും താരങ്ങൾ അത് കാര്യമാക്കാറില്ല.

  മലൈകയെ പറ്റി അടുത്തിടെ കോഫി വിത്ത് കരണിൽ അതിഥായായെത്തിയപ്പോൾ അർജുൻ കപൂർ സംസാരിച്ചിരുന്നു. മലൈകയുമായുള്ള വിവാഹത്തിന് ഇതുവരെ തയ്യാറാവാത്തതിനെക്കുറിച്ച് അർ‌ജുൻ കപൂർ തുറന്നു പറഞ്ഞു. മലൈകയുടെ മകനെ ആലോചിച്ചാണ് താൻ വിവാഹത്തിന് മുതിരാത്തതെന്നാണ് അർജുൻ കപൂർ പറഞ്ഞത്.

  Also Read: ഇന്റിമേറ്റ് രംഗം 'ഇതുകൂടി ഉണ്ട്' എന്ന രീതിയിൽ പ്രൊമോഷന് ഉപയോഗിച്ചു; അത് വിഷമിപ്പിച്ചു: ഹണി റോസ്

  പ്രായവ്യത്യാസം മൂലമുള്ള ട്രോളുകൾക്കെതിരെ നേരത്തെ മലെെകയും അർജുനും രം​ഗത്ത് വന്നിരുന്നു. പ്രായം ഒരു വിഷയമല്ലെന്നും സ്നേഹത്തിനാണ് പ്രാധാന്യം എന്നുമായിരുന്നു അർജുൻ കപൂർ പറഞ്ഞത്. ഇത്തരം പിന്തിരിപ്പിൻ ചിന്താ​ഗതികൾ സ്ത്രീകൾക്ക് നേരെ മാത്രമാണ് വരുന്നതെന്ന് മലൈകയും ചൂണ്ടിക്കാട്ടി.

  നിലവിൽ നിരവധി റിയാലിറ്റി ഷോകളിൽ മലൈക ജഡ്ജായി എത്തുന്നുണ്ട്. അർജുൻ കപൂർ സിനിമകളുടെ തിരക്കിലാണ്. ഏക് വില്ലൻ റിട്ടേൺസ് ആണ് നടന്റെ ഏറ്റവുമൊടുവിൽ റിലീസായ സിനിമ. ജോൺ എബ്രഹാം, ദിഷ പടാനി തുടങ്ങിയവർ ആയിരുന്നു സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.

  Read more about: malaika arora
  English summary
  malaika arora and arbaaz khan separation; this is how their parents reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X