For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് അറിയാം, എന്റെ വല്യേട്ടനാണ്'; അമൃതക്കും ​ഗോപിക്കുമൊപ്പം അഭിരാമി!

  |

  കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ഓണം മലയാളികൾ വലിയ ആഘോഷങ്ങളില്ലാതെയാണ് കൊണ്ടാടിയത്. അതുകൊണ്ട് തന്നെ രണ്ട് വർഷം മാറ്റി വെച്ച ഓണം അതി​ഗംഭീരമായാണ് മലയാളികൾ ലോകത്തിന്റെ വിവിധ കോണിലിരുന്ന് ഈ വർഷം ആഘോഷിച്ചത്.

  Recommended Video

  ജീവിതം വ്യത്യസ്ഥ ടെസ്റ്റുകൾ ഉള്ളതായിരിക്കണമെന്നു ഗോപി സുന്ദർ | *Kerala

  ഗായിക അമൃതയ്ക്കും കുടുംബത്തിനും വളരെ സ്പെഷ്യലാണ് ഈ ഓണം. കാരണം അമൃതയുടെ ജീവിത പങ്കാളി മ്യൂസിക്ക് ഡയറക്ടർ ​ഗോപി സുന്ദറും അമൃതയ്ക്കും കുടുംബത്തിനുമൊപ്പം ‌‌ഇത്തവണ ഓണം ആഘോഷിക്കാനുണ്ട്.

  Also Read: ​'ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; വല്യേട്ടനൊപ്പമുള്ള ഓണത്തെ കുറിച്ച് അഭിരാമി!

  തങ്ങളുടെ വളരെ സ്പെഷ്യലായ ഓണത്തിന്റെ വീഡിയോ അമൃത അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പാണ് ​ഗോപി സുന്ദറുമായുള്ള പ്രണയം അമൃത സുരേഷ് പരസ്യപ്പെടുത്തിയത്. എല്ലാം കൊണ്ടും യോജിച്ച് പോകുമെന്ന് തോന്നിയതുകൊണ്ടാണ് താനും ​ഗോപി സുന്ദറും ഒരുമിച്ചതെന്ന് അമൃത പറഞ്ഞിട്ടുണ്ട്.

  ഇപ്പോഴിത തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ​ഗോപി സുന്ദറും അമൃത സുരേഷും സഹോദരി അഭിരാമിയോട് വിവരിച്ചിരിക്കുകയാണ്. ഒപ്പം പുതിയ അം​ഗത്തോടൊപ്പമുള്ള തങ്ങളുടെ ഓണാഘോഷത്തെ കുറിച്ചും അമൃത സുരേഷും അഭിരാമിയും വിഡീയോയിൽ പങ്കുവെച്ചിട്ടുമുണ്ട്.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  അമൃതയുടേയും അഭിരാമിയുടേയും എജി വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനലിലാണ് ഓണാഘോഷത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ഇരുവരും പൂക്കളമിടുന്ന രം​ഗങ്ങളോടെയാണ് വീഡിയോ തുടങ്ങിയത്.

  അഭിരാമിയും അമൃതയും തമ്മിൽ പൂവിടുന്നതിന്റെ പേരിൽ‍ തർക്കം നടക്കുന്നതും കാണാം. ചേച്ചി ഓരോന്ന് തീരുമാനിച്ച് ചെയ്യുമെന്നും താൻ പൂവിടാൻ ഇരിക്കുന്നത് വെറുതെയാണെന്നും അഭിരാമി വീഡിയോയിൽ പറയുന്നുണ്ട്. ഏത് കളർ പൂവിടണമെന്നത് സംബന്ധിച്ച് അമൃതയും അഭിരാമിയും തമ്മിൽ തർക്കം നടക്കുമ്പോൾ ​ഗോപി സുന്ദറാണ് അത് അവസാനിപ്പിക്കുന്നത്.

  ചേച്ചി അമൃതയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് നന്നായി അറിയാമെന്ന് അഭിരാമി പറയുന്നതും വീഡിയോയിൽ കാണാം.

  തന്റെ വല്യേട്ടനാണ് ​ഗോപി സുന്ദർ എന്നാണ് അഭിരാമി ​ഗോപി സുന്ദറിനെ സ്വാ​ഗതം ചെയ്ത് വിശേഷിപ്പിച്ചത്. ശേഷം പ്രണയത്തെ കുറിച്ചും മറ്റും അഭിരാമി ചോ​ദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് അമൃതയും ​ഗോപി സുന്ദദറും നൽ‍കിയത്.

  'എജി വ്ലോ​ഗ്സ് മുമ്പ് ഞാൻ കണ്ടിട്ടില്ല. വഴക്കും സ്നേഹവും ഒത്തുരുമിച്ചാണ് ഞങ്ങളുടെ ജീവിതത്തിലുള്ളത്. രണ്ടും കൂടി ചേരുമ്പോഴാണ് രസം വരുന്നത്. ഏറ്റവും കൂടുതൽ വഴക്ക് മാറ്റാൻ ശ്രമിക്കുന്നത് ഞാനാണെന്ന് പറയാം' ​ഗോപി സുന്ദർ പറഞ്ഞു. ശാന്തി ലുക്കുള്ളതും ​ഗോപി സുന്ദറിനാണെന്നും അഭിരാമി പറഞ്ഞു. ചേച്ചി വഴക്ക് മാറ്റാൻ പോകുമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അഭിരാമി പറഞ്ഞു.

  ഇഷ്ടങ്ങളെല്ലാം നിങ്ങളുടേത് ഒരുപോലെയാണോയെന്ന് ചോദിച്ചപ്പോൾ ​ഗോപി സുന്ദർ‍ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'ടേസ്റ്റുകൾ‍ സിമിലറായാൽ‍ അതുപോലെ ബോറിങായിട്ടുള്ള ലൈഫ് വേറെയില്ല. ഭയങ്കര ബോറായിരിക്കും.'

  'രണ്ടുപേർക്കും ഒരേ ഇഷ്ടം, ഒരേ ടേസ്റ്റ് എന്നെപ്പോലെ വേറൊരാൾ എന്നത് ബോറടിക്കും. സദ്യതത്തെ അത്രയും സ്വാദിഷ്ടമാകുന്നത് വിവിധ വിഭവങ്ങൾ കൂടിച്ചേരുന്നതുകൊണ്ടല്ലേ... കയ്പ്പ്, പുളി, മധുരം... പൂക്കളം ഇടുമ്പോൾ പോലും ഒരേ കളറായാൽ‍ ഒന്നിനും കൊള്ളില്ല. ടേസ്റ്റുകൾ‍ മാറിയും മറിഞ്ഞും ഇരിക്കണം. വിവിധ ലെയേഴ്സുള്ളതാണ് കുടുംബംവും ജീവിതവും' ​ഗോപി സുന്ദർ പറഞ്ഞു.

  അമൃതയ്ക്ക് മുമ്പ് ​ഗായിക അഭയ ഹിരൺമയിയുമായി ​ഗോപി സുന്ദർ പ്രണയത്തിലായിരുന്നു. ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. അഭയയുമായി പിരിഞ്ഞ ശേഷമാണ് ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്. ​

  ഗോപി സുന്ദർ ആദ്യം പ്രിയയെയാണ് വിവാഹം ചെയ്തത്. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ​ഗോപി സുന്ദറിനുണ്ട്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായത്.

  Read more about: amrutha suresh
  English summary
  singer abhirami suresh celebrated her onam with viral couple amritha suresh and gopi sundar, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X