പ്രായം 51, മലൈക വീണ്ടും പ്രണയത്തില്‍; കാമുകന്‍ കുമാര്‍ സംഗക്കാര? രാജസ്ഥാന്‍ ജഴ്സിയില്‍ വന്നതിന് പിന്നില്‍

ബോളിവുഡിലെ മുന്‍നിര താരമാണ് മലൈക അറോറ. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളേക്കാള്‍ മലൈകയുടെ വ്യക്തി ജീവിതം വാര്‍ത്തകളില്‍ നിറയാറുണ്ട്. നടന്‍ അര്‍ജുന്‍ കപൂറുമായുള്ള മലൈകയുടെ ദീര്‍ഘനാളത്തെ പ്രണയവും പിന്നീടുണ്ടായ പ്രണയ തകര്‍ച്ചയുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ മലൈക അറോറയുടെ പേര് വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരമാണ് ചര്‍ച്ചകളുടെ ഉറവിടം. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് മത്സരം നടന്നത്. മത്സരം കാണാന്‍ മലൈകയും എത്തിയിരുന്നു. ഗുവാഹത്തി സ്‌റ്റേഡിയത്തില്‍ മലൈക എത്തിയത് രാജസ്ഥാന്റെ ജഴ്‌സിയണിഞ്ഞാണ്. മലൈക ഇരുന്നതാകട്ടെ രാജസ്ഥാന്റെ മുന്‍പരിശീലകനായ കുമാര്‍ സംഗക്കാരയുടെ തൊട്ടടുത്തും.

Malaika Arora

കുമാര്‍ സംഗക്കാരയും രാജസ്ഥാന്റെ ജഴ്‌സിയണിഞ്ഞാണ് മത്സരം കാണാനെത്തിയത്. ഇരുവരും ഒരുമിച്ചിരുന്ന് മത്സരം കാണുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മലൈകയും സംഗക്കാരയും പ്രണയത്തിലാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മുംബൈയ്ക്കാരിയായ മലൈക ഇതുവരേയും താനൊരു രാജസ്ഥാന്‍ ആരാധികയാണെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയുള്ള മലൈക രാജസ്ഥാന്റെ കളി കാണാന്‍ ജഴ്‌സി അണിഞ്ഞെത്തിയതിന് പിന്നില്‍ എന്താണെന്നാണ് ആരാധകരുടെ സംശയം.

രാജസ്ഥാന്‍ ഫാന്‍ അല്ലെന്ന് മാത്രമല്ല, മുമ്പൊരിക്കലും ക്രിക്കറ്റിനോട് തന്നെ ആരാധനയുള്ള ഒരാളായി മലൈകയെ കണ്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെയുള്ള മലൈക ജഴ്‌സിയണിഞ്ഞ് സംഗക്കാരയുടെ അടുത്തിരുന്ന് കളി കാണുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം. അര്‍ജുന്‍ കപൂറുമായി പിരിഞ്ഞതിന് ശേഷം മലൈക വീണ്ടും പ്രണയം കണ്ടെത്തിയെന്നാണ് ചിലര്‍ പറയുന്നത്.

രാജസ്ഥാന്റെ മുന്‍ പരിശീലകനും നിലവിലെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റുമാണ് കുമാര്‍ സംഗക്കാര. രാഹുല്‍ ദ്രാവിഡാണ് നിലവില്‍ രാജസ്ഥാന്റെ പരിശീലകന്‍. അതേസമയം സംഗക്കാരയും മലൈകയും അടുത്തിരുന്നുവെന്നത് കൊണ്ട് മാത്രം ഇരുവരും പ്രണയത്തിലാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് മറ്റ് ചിലര്‍ വാദിക്കുന്നത്. സംഗക്കാര വിവാഹിതനാണ്. ബാല്യകാല സുഹൃത്തായ യെഹാലിയാണ് താരത്തിന്റെ ഭാര്യ. ചിത്രങ്ങള്‍ വൈറലായതോടെ സോഷ്യല്‍ മീഡിയ തിയറികള്‍ മെനഞ്ഞു കൊണ്ടിരിക്കുകയാണ്. വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് മലൈകയും അര്‍ജുന്‍ കപൂറും പിരിയുന്നത്. നേരത്തെ നടന്‍ അര്‍ബ്ബാസ് ഖാനെ വിവാഹം കഴിച്ചിരുന്നു മലൈക. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. ദീര്‍ഘനാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് മലൈക ആ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടാണ് മലൈക അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു മലൈകയും അര്‍ജുനും.

Malaika Arora

തന്നേക്കാള്‍ ചെറുപ്പമായ അര്‍ജുന്‍ കപൂറിനെ പ്രണയിച്ചതിന്റെ പേരില്‍ കടുത്ത അധിക്ഷേപങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു മലൈകയ്ക്ക്. എന്നാല്‍ അതൊന്നും അവരുടെ പ്രണയത്തെ തളര്‍ത്തിയിരുന്നില്ല. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് മലൈകയും അര്‍ജുനും പിരിയുന്നത്. അതേസമയം എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് മലൈകയും അര്‍ജുനും വെളിപ്പെടുത്തിയിട്ടില്ല.

ബോളിവുഡിലെ ഡാന്‍സിംഗ് ഐക്കണ്‍ ആണ് മലൈക അറോറ. ഛയ്യ ഛയ്യ മുതല്‍ മുന്നി ബദ്‌നാം വരെ മലൈക തകര്‍ത്താടിയ പാട്ടുകള്‍ നിരവധിയാണ്. ടെലിവിഷനിലേയും മിന്നും താരമാണ് മലൈക. നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി മലൈക എത്തിയിട്ടുണ്ട്. പ്രായം 51ലെത്തി നില്‍ക്കുമ്പോഴും തന്റെ ഫിറ്റ്‌നസും ഗ്ലാമറും കൊണ്ട് യുവാക്കളെ പോലും മലൈക പിന്നിലാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് മലൈക. നിലവില്‍ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ് മലൈക.

More from Filmibeat

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X