51-ാം വയസില്‍ മലൈക വീണ്ടും പ്രണയത്തില്‍; കാമുകനൊപ്പം ക്യാമറയ്ക്ക് മുന്നില്‍! ആരെന്ന് തേടി ആരാധകര്‍

ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് മലൈക അറോറ. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളേക്കാള്‍ വ്യക്തി ജീവിതത്തിന്റെ പേരിലാണ് മലൈക വാര്‍ത്തകളില്‍ നിറയാറുള്ളത്. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹ മോചനവും പിന്നീട് തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായതുമെല്ലാം മലൈകയെ വാര്‍ത്താതാരമാക്കി മാറ്റി. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു മലൈകയും അര്‍ജുനും.

തങ്ങള്‍ക്കിടയിലെ പ്രായ വ്യത്യാസത്തിന്റെ പേരില്‍ നിരന്തരം ആക്രമണങ്ങള്‍ നേരിട്ടവരാണ് അര്‍ജുനും മലൈകയും. എന്നാല്‍ അതിനെയെല്ലാം മറി കടന്ന് മുന്നോട്ട് പോകാന്‍ ഇരുവര്‍ക്കും സാധിച്ചു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്താണ് മലൈകയും അര്‍ജുനും പിരിയുന്നത്. ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു.

Malaika Arora

ഇതിനിടെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, മലൈക അറോറ വീണ്ടും പ്രണയത്തിലായെന്നാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന മലൈകയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോകളില്‍ മലൈകയ്‌ക്കൊപ്പം ഒരു പുരുഷനുമുണ്ട്. മലൈകയുടെ കൈ പിടിച്ച് നടത്തുകയാണ് ഇദ്ദേഹം വീഡിയോയില്‍. ചിരിച്ച് സന്തോഷത്തോടെയാണ് മലൈക ഇയാള്‍ക്കൊപ്പം കാറിന് അടുത്തേക്ക് പോകുന്നത്. കെട്ടിപ്പിടിച്ച് യാത്ര പറയുകയും ചെയ്യുന്നുണ്ട്.

ഈ വീഡിയോ പുറത്ത് വന്നതോടെ മലൈകയ്‌ക്കൊപ്പമുള്ളത് താരത്തിന്റെ പുതിയ കാമുകന്‍ ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം മലൈക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളും വൈറലായിരുന്നു. താരം പങ്കുവച്ച ചിത്രങ്ങള്‍ ഒന്നില്‍ ഒരു പുരുഷനും ഉണ്ടായിരുന്നു. എന്നാല്‍ മുഖം വ്യക്തമായിരുന്നില്ല. ഇതും മലൈക വീണ്ടും പ്രണയത്തിലായോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതിനോടൊന്നും മലൈക പ്രതികരിച്ചിരുന്നില്ല.

ഇതിന് മുമ്പായി തന്റെ പാരീസ് അവധി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും മലൈക പങ്കുവച്ചിരുന്നു. താരം പങ്കുവച്ച ചിത്രങ്ങളില്‍ ഒന്നില്‍ മലൈകയ്‌ക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുഖത്ത് മാസ്‌ക് ഉണ്ടായിരുന്നതിനാലും തൊപ്പി ധരിച്ചിരുന്നതിനാലും മുഖം വ്യക്തമായിരുന്നില്ല. ഈ സംഭവങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തു കൊണ്ട് മലൈക വീണ്ടും പ്രണയത്തിലായെന്ന അനുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Malaika Arora

അതേസമയം എന്തുകൊണ്ടാണ് മലൈകയും അര്‍ജുനും പിരിഞ്ഞതെന്ന് വ്യക്തമല്ല. ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ തങ്ങള്‍ ബ്രേക്കപ്പ് ആയെന്ന് ഇരുവരും തുറന്ന് പറയുകയും ചെയ്തിരുന്നു. അതിനാല്‍ പ്രണയ തകര്‍ച്ചയുടെ കാരണം തേടി അലയുകയാണ് സോഷ്യല്‍ മീഡിയ. ചില ഗോസിപ്പ് എഴുത്തുകാര്‍ തങ്ങളുടെ ഭാവനയില്‍ കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

ബോളിവുഡിലെ മുന്‍നിര താരമായ മലൈക അറോറ നേരത്തെ നടന്‍ അര്‍ബാസ് ഖാനെ വിവാഹം കഴിച്ചിരുന്നു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയാണ് അര്‍ബാസ് ഖാന്‍. അഭിനയത്തേക്കാള്‍ കൂടുതല്‍ തന്റെ ഡാന്‍സ് നമ്പറുകളിലൂടെയാണ് മലൈക കയ്യടി നേടുന്നത്. ഛയ്യ ഛയ്യ മുതല്‍ ഇങ്ങോട്ട് മലൈക കയ്യടി നേടിയ ഡാന്‍സ് നമ്പറുകള്‍ നിരവധിയാണ്. ഡാന്‍സ് റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായും മലൈക എത്താറുണ്ട്.

More from Filmibeat

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X