For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐറ്റം നമ്പറിന് വാങ്ങുന്നത് 1.5 കോടി, 14 കോടിയുടെ വീട്, ആഡംബര കാറുകളുടെ ശേഖരം വേറെയും; മലൈക ചില്ലറക്കാരിയല്ല!

  |

  ബോളിവുഡിലെ ഫിറ്റ്നസ്, ഫാഷൻ ഐക്കൺ ആയി അറിയപ്പെടുന്ന നടിയാണ് മലൈക അറോറ. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ബോളിവുഡിലെ താരമൂല്യമുള്ള താരങ്ങളിൽ ഒരാളാണ് മലൈക. ദിൽ സേ സിനിമയിലെ എന്ന ഹിറ്റ് ഗാനമായ ചയ്യ ചയ്യയിൽ ഷാരൂഖ് ഖാനൊപ്പം എത്തിയതിൽ പിന്നെയാണ് മലൈക പ്രശസ്തിയിലേക്ക് ഉയർന്നത്.

  ബോളിവുഡിലെ പല താരസുന്ദരിമാരേക്കാളും പ്രശസ്തി ഇന്ന് മലൈകയ്ക്ക് ഉണ്ട്. ഫാഷൻ ലോകത്തെ നിറ സാന്നിധ്യം ആണ് നടി. നടിയുടെ ചിത്രങ്ങൾ എല്ലാം വൈറലായി മാറാറുണ്ട്. റിയാലിറ്റി ഷോ ജ‍ഡ്ജ് ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. അടുത്തിടെ. മലൈകയുടെ ലൈഫ് സ്റ്റെെൽ ആസ്പദമാക്കി ഹോട്സ്റ്റാറിൽ ഷോയും തുടങ്ങിയിരുന്നു.

  Also Read: 'എനിക്ക് ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്, അദ്ദേഹം അത് ചെയ്യുമെന്ന് തോന്നിയിട്ടില്ല, ഞാനും ജയിലിൽ കിടന്നതാണ്'; ശാലു

  മൂവ് ഇൻ വിത്ത് മലൈക എന്ന് പേരിട്ട ഷോയിൽ, തന്റെ കഴിഞ്ഞ കാലം, വിവാഹം, വിവാഹ മോചനം, പ്രണയം, കുടുംബം തുടങ്ങിയവയെക്കുറിച്ചെല്ലാം മലൈക തുറന്ന് സംസാരിച്ചിരുന്നു. ഷോയ്ക്ക് മുൻപ് തന്നെ ടെലിവിഷനിൽ സ്ഥിര സാന്നിധ്യമായിരുന്നു മലൈക.

  ഇന്ത്യൻ റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വിധികർത്താക്കളിൽ ഒരാളാണ് മലൈക അറോറ. സിഎ യുടെ അറിവ് അനുസരിച്ച്, മലൈകയുടെ ആസ്തി ഏകദേശം 98.98 കോടി രൂപയാണ്. എങ്ങനെയാണു മലൈകയ്ക്ക് ഇത്രയധികം സമ്പാദ്യമെന്ന് നോക്കാം.

  മുംബൈയിലെ ഏറ്റവും പോഷായ, നിരവധി താരങ്ങൾ താമസിക്കുന്നിടത്താണ് മലൈക താമസിക്കുന്നത്. മാജിക് ബ്രിക്സിന്റെ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ബാന്ദ്രയിലെ ഒരു ബഹുനില കെട്ടിടത്തിൽ 4 ബെഡ്‌റൂമുകളുള്ള അപ്പാർട്ട്മെന്റിനായി മലൈക ഏകദേശം 14.5 കോടി രൂപയാണ് ചെലവഴിച്ചത്. സുഹൃത്തുക്കളുമായൊക്കെ ആഘോഷിക്കാൻ പറ്റുന്ന ഏറ്റവും മികച്ച സ്ഥലമായിട്ടാണ് അപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.

  നിരവധി ആഡംബര കാറുകളും താരത്തിന് സ്വന്തമായി ഉണ്ട്. 3.28 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽഡബ്ല്യുബി, 1.42 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി ഡിപിഇ സിഗ്നേച്ചർ,

  83.30 ലക്ഷം മുതൽ 90.78 ലക്ഷം വരെ വില വരുന്ന ഔഡി ക്യു7, ഇന്ത്യൻ വിപണിയിൽ 18.09 മുതൽ 23.83 ലക്ഷം വരെ വില വരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നീ വാഹനങ്ങൾ നടിയുടെ പക്കലുണ്ട്.

  കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്റ്റാർട്ടപ്പുകളിൽ പൈസ ചെലവഴിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മലൈക. ഫിറ്റ്‌നസ് ആന്റ് വെൽനസ് ആപ്പായ സർവ യോഗ മുതൽ ഫാഷൻ ഇ-കൊമേഴ്‌സ് ബ്രാൻഡായ ലേബൽ ലൈഫിൽ വരെ താരം നിക്ഷേപിച്ചിട്ടുണ്ട്.

  2021 ൽ ഒരു ഫുഡ് ഡെലിവറി ആപ്പും മലൈക തുടങ്ങിയതായാണ് വിവരം. ഇതെല്ലാം കോടികളുടെ ആസ്തി കൈവരിക്കാൻ മലൈകയെ സഹായിച്ചിട്ടുണ്ട് എന്നാണ് വിവരം.

  റിപ്പോർട്ടുകൾ പ്രകാരം. മലൈകയുടെ പ്രതിമാസ ശമ്പളം ഏകദേശം 70 ലക്ഷം മുതൽ 1.6 കോടി രൂപ വരെയാണ്. ബോളിവുഡ് സിനിമയിലെ ഐറ്റം നമ്പറിന് 90 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ് മലൈക വാങ്ങാറുള്ളത്.

  ടിവി ഷോയിൽ ഒരു എപ്പിസോഡിന് മാത്രം മലൈക 6 മുതൽ 8 ലക്ഷം രൂപ വരെ വാങ്ങാറുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ പ്രകാരം ബോളിവുഡിലെ പല സൂപ്പർ നായികമാരെക്കാളും ഉയരത്തിലാണ് മൈലക.

  Read more about: malaika arora
  English summary
  Malaika Arora Income Sources, Swanky Car Collection And Her Net Worth Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X