ലോകം കീഴ്‌മേല്‍ മറിയുന്നത് പോലെ, പേടി തോന്നി; മകനെ ഒറ്റയ്ക്ക് വളര്‍ത്തിയതിനെക്കുറിച്ച് മലൈക
ബോളിവുഡിലെ മുന്‍ നിര നായികയാണ് മലൈക അറോറ. തന്റെ നൃത്ത മികവിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് മലൈക. ചയ്യ ചയ്യ, മുന്നി ബദ്‌നാം തുടങ്ങി മലൈകയുടെ ചുവടുകള്‍ ഹിറ്റാക്കി മാറ്റിയ പാട്ടുകള്‍ ഒരുപാടുണ്ട്. ഓഫ് സ്‌ക്രീനിലും പലര്‍ക്കും പ്രചോദനവും മാതൃകയുമായി മാറിയ താരമാണ് മലൈക. തന്റെ ഫിറ്റ്‌നസിലൂടേയും മലൈക കയ്യടി നേടുന്നു. വിവാഹ ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുന്നത് പതിവായിരുന്ന കാലത്ത്് ആ പതിവ് തെറ്റിച്ച താരം കൂടിയാണ് മലൈക.
നടന്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു മലൈകയുടെ ഭര്‍ത്താവ്. ഇരുവരും തമ്മില്‍ പ്രണയവിവാഹമായിരുന്നു. എന്നാല്‍ 19 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ടു കൊണ്ട് മലൈകയും അര്‍ബാസും പിരിയുകയായിരുന്നു. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ് മലൈകയും അര്‍ബാസും. തങ്ങളുടെ മകന്‍ അര്‍ഹാന്‍ ഖാന്റെ ഉത്തരവാദിത്തം പങ്കിടുന്ന കോ പാരന്റ്‌സ് ആണ് മലൈകയും അര്‍ബാസും. 2017 ലായിരുന്നു ഇരുവരും വിവാഹ മോചനം തേടുന്നത്.

ജോലി ചെയ്യുന്ന സിംഗിള്‍ മദര്‍ ആവുക എന്നത് തന്നെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നാണ് മലൈക പറയുന്നത്. എന്നാല്‍ ഒരു സമയം ഒരു ദിവസം എന്ന നിലയില്‍ കാര്യങ്ങളെ സമീപിക്കുകയായിരുന്നുവെന്നും തന്റെ മകന്റെ കാര്യങ്ങള്‍ മനസിലാക്കി ചെയ്യേണ്ടതുണ്ടായിരുന്നതിനാല്‍ വേഗത്തില്‍ ഓടാന്‍ സാധിക്കുമായിരുന്നില്ലെന്നാണ് മലൈക പറയുന്നത്. താരത്തിന്റെ വാക്കുകള്‍.

'സിംഗിള്‍ മദര്‍ ആകാന്‍ തീരുമാനിച്ചതിന് ശേഷം ഞാന്‍ പിന്നെ നിന്നിട്ടില്ല. ആ സമയത്ത് ലോകം നമ്മുടെ തലയില്‍ വന്ന് വീഴുന്നത് പോലെ തോന്നും. എങ്ങനെ എല്ലാം കൈകാര്യം ചെയ്യുമെന്ന് തോന്നും. പക്ഷെ അത് സ്വഭാവികമായ മനുഷ്യ പ്രതികരണം മാത്രമാണ്. ഞാനത് ചെയ്യുക തന്നെ വേണമെന്ന് എനിക്ക് അറിയാമായിരുന്നു. ഉത്തരവാദിത്തം വേണം. എനിക്കൊരു മകനുണ്ട്. അവന്‍ വളര്‍ന്നു വരികയാണ്. എന്നത്തേതിനേക്കാളും കൂടുതല്‍ അവന് എന്നെ ആവശ്യമുണ്ട്. അവന് നല്ലൊരു മാതൃകയാകണം എനിക്ക്. അവനെ ശരിയായ ദിശയിലൂടെ നയിക്കുകയും അവനെ അവന്റേതായ തെറ്റുകള്‍് ചെയ്യാന്‍ അനുവദക്കുകയും വേണം'' എന്നായിരുന്നു പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മലൈക പറഞ്ഞത്.

''എനിക്ക് പേടി തോന്നി. ആകാംഷയും ആശങ്കയും തോന്നി. എല്ലാ വികാരങ്ങളും വന്നു പോയി പക്ഷെ ഒരു സമയം ഒരു ദിവസം എന്ന രീതിയില്‍് കാര്യങ്ങളെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വലിയ ചുവടുകള്‍ വെക്കുക സാധ്യമായിരുന്നില്ല. ഓരോ ദിവസവും എന്താണ് എനിക്ക് മുന്നില്‍ അനാവരണം ചെയ്യുന്നതെന്ന് നോക്കി. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് സിംഗിള്‍ മദര്‍ ആയിരിക്കുന്നതിനെക്കുറിച്ച് ആയിരുന്നില്ല. ജോലി ചെയ്യുന്ന സിംഗിള്‍ മദര്‍ ആവുക എന്്‌നതായിരുന്നു. എന്നെ സംബന്ധിച്ച്് അത് വളരെ പ്രധാനപ്പെട്ടതായിരുന്നു'' മലൈക പറയുന്നു. സിനിമ പോലെ തന്നെ ടെലിവിഷനിലേയും നിറ സാന്നിധ്യമാണ് മലൈക അറോറ. ഡാന്‍സ് റിയാലിറ്റി ഷോകളിലെ വിധി കര്‍ത്താവായി നിറഞ്ഞു നില്‍ക്കുകയാണ് താരം.
Recommended Video

2017 ല്‍ അര്‍ബാസുമായി പിരിഞ്ഞ മലൈക പിന്നീട് നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. 2019 ല്‍ തന്റെ ജന്മദിനത്തിലാണ് മലൈക തങ്ങളുടെ പ്രണയം ലോകത്തോട് തുറന്ന് സമ്മതിക്കുന്നത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ താരത്തെ പ്രണയിക്കുന്നതിന്റെ പേരില്‍ പലപ്പോഴും മലൈകയ്ക്ക് കടുത്ത അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ട്രോളുകളില്‍ തളരാതെ മുന്നോട്ട് പോവുകയാണ് മലൈക. വിദേശത്ത് പഠിക്കുന്ന മകനെ സ്വീകരിക്കാനായി മലൈകയും അര്‍ബാസും ഒരുമിച്ചെത്തിയത് ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.


Click it and Unblock the Notifications