For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമ ഇറങ്ങുന്നത് വരെ എല്ലാം ഓക്കെ, പിന്നെ അടിയായി; ദാമ്പത്യത്തില്‍ സംഭവിച്ചത് എന്തെന്ന് മലൈക

  |

  ബോളിവുഡിലെ താരദമ്പതികളായിരുന്നു ഒരുകാലത്ത് മലൈക അറോറയും അര്‍ബാസ് ഖാനും. ഇരുവരും ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായവരാണ്. എന്നാല്‍ ഏറെ നാളത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. വലിയ വാര്‍ത്തയായി മാറിയ വിവാഹ മോചനമായിരുന്നു അര്‍ബാസിന്റേയും മലൈകയുടേയും. പക്ഷെ ഇന്ന് അതെല്ലാം മറന്ന് നല്ല സൗഹൃദത്തിലാണ് ഇരുവരും.

  Also Read: മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിൽക്കാൻ പറ്റുന്ന നായിക വേണം; ഹരികൃഷ്ണൻസിലേക്ക് ജൂഹി ചൗള വന്നതിങ്ങനെ

  താനും അര്‍ബാസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മലൈക അറോറ. താന്‍ അര്‍ബാസിനെ വിവാഹം കഴിച്ചത് തന്റെ വീട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് മലൈക പറയുന്നത്. അര്‍ബാസിനെ താനാണ് പ്രൊപ്പോസ് ചെയ്തതെന്നും മലൈക തുറന്നു പറയുന്നുണ്ട്.

  ''ഞാനാണ് അര്‍ബാസിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അര്‍ബാസ് എന്നെയല്ല പ്രൊപ്പോസ് ചെയ്തത്. നേരെ തിരിച്ചായിരുന്നു. എനിക്ക് കല്യാണം കഴിക്കണം, നീ റെഡിയാണോ എന്ന് ചോദിക്കുകയായിരുന്നു ഞാന്‍. അവന്‍ തിരഞ്ഞ് നോക്കിയ ശേഷം നീ തിയ്യതിയും സ്ഥലവും തിരഞ്ഞെടുത്തോളൂവെന്ന് പറയുകയാണ് ചെയ്തത്'' എന്നാണ് മലൈക പറയുന്നത്. അര്‍ബാസ് നല്ല മനുഷ്യനാണെന്നും മലൈക പറയുന്നു.

  Also Read: ആക്‌സിഡന്റ് പറ്റിയപ്പോള്‍ ആദ്യം വന്നത് അര്‍ബാസ്; അവന്‍ കൂടെയുണ്ടാകുമെന്ന് മനസിലായി: മലൈക

  താന്‍ അപകടം പറ്റി സര്‍ജറി കഴിഞ്ഞ് വീല്‍ ചെയറില്‍ പുറത്തേക്ക് വരുമ്പോള്‍ ആദ്യം കണ്ട മുഖങ്ങൡലൊന്ന് അര്‍ബാസിന്റേതാണെന്നാണ് മലൈക പറയുന്നത്. ''പുറത്ത് വന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ട മുഖങ്ങളിലൊന്ന് അര്‍ബാസിന്റേതായിരുന്നു. നിനക്ക് കാണുന്നുണ്ടോ? ഇതെത്രയാണ്? എന്ത്ര വിരലുണ്ട്? എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഇവനെന്താണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഞാന്‍ ചിന്തിച്ചത്. ഭൂതകാലത്തേക്ക് മടങ്ങിപോയോ എന്ന് തോന്നി ഒരു നിമിഷം. പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍, മുമ്പായിരുന്നാലും ഇപ്പോഴും എപ്പോഴും അവന്‍ കൂടെയുണ്ടാകും'' എന്നാണ് മലൈക പറയുന്നത്.

  അതേസമയം തങ്ങളുടെ വിവാഹ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്നും മലൈക പറയുന്നുണ്ട്. ''ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ഞാന്‍ മാറുകയും ചെയ്തു. ജീവിതത്തില്‍ എനിക്ക് വ്യത്യസ്തമായ കാര്യങ്ങളായിരുന്നു വേണ്ടിയിരുന്നത്. ഇന്ന് ഞങ്ങള്‍ കുറേക്കൂടി നല്ല വ്യക്തികളാണ്'' എന്നാണ് മലൈക പറയുന്നത്. ദബംഗിന്റെ റിലീസ് വരെ തങ്ങള്‍ക്കിടയില്‍ എല്ലാം ശരിയായിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം തങ്ങള്‍ പരസ്പരം അകലുകയായിരുന്നുവെന്നും പരസ്പരം സഹിക്കാന്‍ പോലും സാധിക്കാത്തവരായെന്നും മലൈക പറയുന്നു.

  ''എനിക്ക് എന്റെ ഇടം നഷ്ടമായെന്ന് തോന്നി തുടങ്ങി. മുന്നോട്ട് പോകണമെങ്കില്‍ ചില ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് തോന്നി. ഇന്ന് ഞങ്ങള്‍ കുറേക്കൂടി നല്ല വ്യക്തികളാണ്. ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്കൊരു മകനുണ്ട്. അതൊരിക്കലും മാറാന്‍ പോകുന്നില്ല. അന്ന് ഞങ്ങളെ സഹിക്കാന്‍ പറ്റില്ലായിരുന്നു. ദേഷ്യമുള്ളവരും നെഗറ്റീവ് മനുഷ്യരുമായിരുന്നു. ഇന്ന് പക്ഷെ കുറേക്കൂടി നല്ല മനുഷ്യരായിട്ടുണ്ട്'' എന്നാണ് മലൈക പറഞ്ഞത്.

  1998 ലായിരുന്നു മലൈകയുടെയും അര്‍ബാസിന്റേയും വിവാഹം. നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2017 ല്‍ ഇരുവരും പിരിയുകയായിരുന്നു. അര്‍ഹാന്‍ ആണ് ഇവരുടെ മകന്‍. അതേസമയം, പിരിഞ്ഞ ശേഷവും സുഹൃത്തുക്കളാണ് അര്‍ബാസും മലൈകയും. മകന്റെ ഉത്തരവാദിത്തം ഇരുവരും ചേര്‍ന്ന് പങ്കിടുകയാണ്. വിദേശത്ത് പഠിക്കുന്ന മകനെ സ്വീകരിക്കാന്‍ ഇരുവരും ഒരുമിച്ച് എയര്‍പോര്‍ട്ടിലെത്തിയതും ഒരുമിച്ച് യാത്രയാക്കിയതുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

  അര്‍ബാസുമായി പിരിഞ്ഞ ശേഷം മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. അര്‍ബാസും പ്രണയത്തിലാണ്. നടിയും മോഡലുമായ ജോര്‍ജിയയാണ് അര്‍ബാസിന്റെ കാമുകി. പുതിയ റിയാലിറ്റി ഷോയുമായി എത്തിയിരിക്കുകയാണ് മലെെക ഇപ്പോള്‍. ഹോട്ട്സ്റ്റാറിന്റെ മൂവിംഗ് ഇന്‍ വിത്ത് മലെെക ആണ് താരത്തിന്റെ പുതിയ ഷോ. ആദ്യ എപ്പിസോഡുകള്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

  Read more about: malaika arora
  English summary
  Malaika Arora Opens Up About How She And Arbaaz Khan Drifted Apart After Dabaang
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X