For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെ രസത്തിന് വേണ്ടി എന്നെ ഇല്ലാതാക്കി! എന്നോടിത് വേണ്ടായിരുന്നു; മലൈകയോട് അരിശം പൂണ്ട് സഹോദരി

  |

  ബോളിവുഡിലെ മിന്നും താരമാണ് മലൈക അറോറ. ഇപ്പോഴിതാ തന്റെ പുതിയ റിയാലിറ്റി ഷോയുമായി എത്തിയിരിക്കുകയാണ് മലൈക. ഹോട്ട്‌സ്റ്റാറിന്റെ മൂവിംഗ് ഇന്‍ വിത്ത് മലൈക എന്ന ഷോയുമായാണ് മലൈക എത്തിയിരിക്കുന്നത്. തുടങ്ങിയിട്ട് കുറച്ച് എപ്പിസോഡുകളേ ആയുള്ളൂവെങ്കിലും ഇതിനടോകം തന്നെ പ്രേക്ഷക ശ്രദ്ധ നേടാന്‍ ഷോയ്ക്ക് സാധിച്ചിട്ടുണ്ട്.

  Also Read: രണ്ട് പ്രണയ പരാജയങ്ങള്‍, വിവാഹം വേണ്ടെന്ന് വച്ചു; 32-ാം വയസില്‍ ഉല്ലാസിന്റെ ജീവിതത്തിലേക്ക് 'ആശ' വന്നു!

  തന്റെ ജീവിതത്തെക്കുറിച്ച് ഇതുവരെ പറയാതിരുന്ന പല കാര്യങ്ങളും ഷോയില്‍ മലൈക തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ജീവിതത്തില്‍ ആദ്യമായി സ്റ്റാന്റ് അപ്പ് കോമഡിയിലും മലൈക ഒരു കൈ നോക്കിയിരുന്നു. ഷോയുടെ പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് മകന്‍ അര്‍ഹാനും അമ്മ ജോയ്‌സ് പോളികാര്‍പ്പുമായിരുന്നു.

  അമ്മയ്ക്കും മകനുമൊപ്പം മലൈക സംസാരിച്ചിരിക്കവെ അപ്രതീക്ഷിതമായി സഹോദരി അമൃത അറോറ കടന്നു വരുന്നതാണ് പുതിയ എപ്പിസോഡിലുള്ളത്. സഹോദരിയെ സ്‌നേഹത്തോടെ സ്വീകരിച്ചിരുത്തിയ ശേഷം എല്ലാവരും ചേര്‍ന്ന് ക്രിസ്തുമസ് ആഘോഷത്തെക്കുറിച്ചുള്ള പ്ലാനിംഗിലേക്ക് കടക്കുകയാണ്. എന്നാല്‍ ഇതിനിടെ രംഗം നാടകീയമായി മാറുന്നു.

  Also Read: എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ തന്ന കഥാപാത്രം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അപ്‌സര, കുറിപ്പ് വൈറൽ

  അമൃത മലൈകയ്‌ക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ തന്നെ കളിയാക്കതിന്റെ ദേഷ്യത്തിലായിരുന്നു അമൃത. തന്നെക്കുറിച്ച് തമാശകള്‍ പറയുമ്പോള്‍ കുറേക്കൂടി മമത കാണിക്കാമായിരുന്നുവെന്ന് അമൃത മലൈകയോട് പറയുകയാണ്. താന്‍ മുമ്പ് ഒന്നും പറഞ്ഞില്ലെങ്കിലും തനിക്ക് വിഷമമായെന്നും തന്നോട് ചോദിച്ചിട്ട് പറയാമായിരുന്നുവെന്നും അമൃത പറയുകയാണ്.


  ''അന്നത്തെ ദിവസം ഞാനൊന്നും പറയാതെ വിട്ടതാണ്. എന്നെക്കുറിച്ച് തമാശകള്‍ പറയുന്നതില്‍ നിനക്കിത്തിരി പരിഗണനയാകാമായിരുന്നു. ഞാന്‍ വലിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനേയും ഒന്നും ചെയ്യാതിരിക്കുന്നതിനേയുമൊക്കെ കുറിച്ച് പറയുമ്പോള്‍. നിനക്ക് എന്നെ വിളിച്ച് ഞാന്‍ ഓക്കെയാണോ എന്ന് ചോദിക്കാമായിരുന്നു'' എന്നാണ് അമൃത പറയുന്നത്.

  അമൃതയുടെ ആരോപണങ്ങള്‍ മലൈകയെ അമ്പരപ്പിക്കുന്നതായിരുന്നു. ഉടനെ തന്നെ മലൈക തന്റെ ഭാഗം വിശദമാക്കുകയായിരുന്നു. സ്റ്റാന്‍ഡ് അപ്പ് ഷോ ഇങ്ങനെയാണെന്നായിരുന്നു മലൈകയുടെ വാദം. എന്നാല്‍ തമാശയുടെ പേരില്‍ ആരേയും ബസിനടിയിലേക്ക് എടുത്തെറിയുന്നത് ശരിയല്ലെന്ന് അമൃത പറഞ്ഞു. തമാശയ്ക്ക് വേണ്ടി ഒരാളെ ഇരയാക്കുന്നത് ശരിയല്ലെന്നാണ് അമൃത പറയുന്നത്.

  ''സ്റ്റാന്റ് അപ്പ് ആണെന്ന് കരുതി ഒരാളെ ഇല്ലാതാക്കണമോ? നീയങ്ങനെ ചെയ്ത അഞ്ച് സംഭവങ്ങളെങ്കിലും എനിക്ക് കാണിച്ചു തരാനാകും. നീ നന്നായി തന്നെയാണ് എല്ലാം ചെയ്തത്. നിന്റെ നിമിഷമായിരുന്നതിനാലാണ് ഞാന്‍ അതനുവദിച്ചത്. ഇന്ന് നിന്നെ കാണാന്‍ പറ്റിയതു കൊണ്ട് പറയുന്നതാണ്, ചിലതൊക്കെ ആളുകളോട് ചോദിച്ചിട്ട് വേണം ചെയ്യാന്‍'' എന്നും മലൈകയോടായി അമൃത പറഞ്ഞു.

  എന്നാല്‍ അന്ന് നീ ചിരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവല്ലോ എന്ന് മലൈക ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് എന്നെ മാത്രം എപ്പോഴും പറയുന്നതെന്നായിരുന്നു അമൃതയുടെ മറു ചോദ്യം. തമാശയ്‌ക്കൊന്നും താന്‍ എതിരല്ലെന്നും എന്നാല്‍ ഇതിത്തിരി കൂടിപ്പോയെന്നാണ് താന്‍ പറയുന്നതെന്നും അമൃതയും വ്യക്തമാക്കി.

  സദസില്‍ അമൃതയിരിക്കെ തന്നെയായിരുന്നു വേദിയില്‍ മലൈക സഹോദരിയെക്കുറിച്ച് തമാശ പൊട്ടിച്ചത്. അമൃതയുടെ വസ്ത്രങ്ങളെക്കുറിച്ചും സമ്പന്നനായ ഭര്‍ത്താവിനെക്കുിച്ചുമൊക്കെ മലൈക തമാശ പറഞ്ഞിരുന്നു. എന്തായാലും വഴക്ക് ഇരുവരും അവസാനിപ്പിക്കുകയും കെട്ടിപ്പിടിച്ച് അടുത്ത വിഷയത്തിലേക്ക് കടക്കുകയും ചെയ്തു.

  മലൈകയുടെ പാത പിന്തുടര്‍ന്നാണ് സഹോദരി അമൃതയും സിനിമയിലെത്തുന്നത്. എന്നാല്‍ മലൈകയെ പോലെ താരമായി മാറാന്‍ അമൃതയ്ക്ക് സാധിച്ചില്ല. വിവാഹത്തോടെ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എങ്കിലും ആരാധകര്‍ക്ക് സുപരിചിതയാണ് അമൃത. മലൈകയും അമൃതയുമൊക്കെ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നവരാണ്. അമൃതയും മലൈകയും കരീനയും കരിഷ്മയുമടങ്ങുന്ന ഗ്യാങ് മാധ്യമങ്ങളുടെ പ്രിയപ്പെട്ട സംഘമാണ്.

  ആയുഷ്മാന്‍ ഖുറാന നായകനായ ആന്‍ ആക്ഷന്‍ ഹീറോയിലെ പാട്ടിലാണ് മലെെകയെ അവസാനമായി ബിഗ് സ്ക്രീനില്‍ കണ്ടത്.

  Read more about: malaika arora
  English summary
  Malaika Arora's Sister Amritha Arora Lashes Out Agianst Malaika For Joking About Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X