മകനെ പ്രസവിച്ച് 40-ാം നാള്‍ ഞാന്‍ ക്യാമറയ്ക്ക് മുന്നിലെത്തി! മലൈക അറോറ പറയുന്നു

വിവാഹ ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുന്നത് പതിവാണ്. വിവാഹ ശേഷം കുട്ടികള്‍ക്ക് വേണ്ടി തങ്ങളുടെ കരിയര്‍ ഉപേക്ഷിച്ച ഒരുപാട് താരങ്ങളെ നമുക്കറിയാം. ഈ പതിവ് തെറ്റിച്ച ചിലരില്‍ ഒരാണ് കരീന കപൂര്‍. 2016 ലായിരുന്നു കരീന കപൂറിന്റെ മൂത്ത മകന്‍ തൈമുര്‍ അലി ഖാന്‍ ജനിക്കുന്നത്. കുഞ്ഞുണ്ടായി 45 ദിവസം കഴിഞ്ഞതും കരീന ഷൂട്ടിംഗിലേക്ക് മടങ്ങിയെത്തുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് ശേഷവും കരീന ഇതുപോലെ തന്നെ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന പതിവ് തെറ്റിച്ച കരീന പലര്‍ക്കും പ്രചോദനമായി മാറുകയും ചെയ്തിരുന്നു.

കരീനയ്ക്ക് പിന്നാലെ നാത്തൂന്‍ സോഹ അലി ഖാനും നേഹ ധൂപിയയും സാനിയ മിര്‍സയുമൊക്കെ ആ പാതയിലൂടെ സഞ്ചരിച്ചവരാണ്. പക്ഷെ കരീനയ്ക്കും മുമ്പ് ഇങ്ങനെ പലര്‍ക്കും പ്രചോദനമായി മാറിയ നടിയാണ് കരീനയുടെ അടുത്ത സുഹൃത്ത് കൂടിയായ മലൈക അറോറ. ഇന്നത്തെ പോലെ കുറേക്കൂടി സ്ത്രീ സൗഹൃദപരമായൊരു സാഹചര്യത്തിലായിരുന്നു മലൈകയുടെ ഈ തീരുമാനം എന്നതും ശ്രദ്ധയേമാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

40 ദിവസം

സല്‍മാന്‍ ഖാന്റെ സഹോദരനും നടനും സംവിധായകനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍ ആയിരുന്നു മലൈകയുടെ ഭര്‍ത്താവ്. എന്നാല്‍ 2016 ല്‍ ഇരുവരും പിരിയകുയായിരുന്നു. അര്‍ഹാന്‍ ആണ് മലൈകയുടേയും അര്‍ബാസിന്റേയും മകന്‍. വിവാഹ മോചനത്തിന് ശേഷവും തങ്ങളുടെ മകന്റെ കസ്റ്റഡി പങ്കിടാനായിരുന്നു അര്‍ബാസും മലൈകയും തീരുമാനിച്ചത്. അര്‍ഹാന് ജന്മം നല്‍കി 40 ദിവസം കഴിഞ്ഞതും വീണ്ടും അഭിനയിക്കാനായി ക്യാമറയുടെ മുന്നിലെത്തിയ താരമാണ് മലൈക.

മലൈക

ഒരിക്കല്‍ നേഹ ധൂപിയയുടെ നോ ഫില്‍റ്റര്‍ നേഹ പരിപാടിയിലാണ് ഈ കഥ മലൈക തുറന്നു പറഞ്ഞത്. അന്നത് തീര്‍ത്തും പുതുമയുള്ള കാര്യമായിരുന്നുവെന്നാണ് മലൈക പറയുന്നത്. ''40 ദിവസം കഴിഞ്ഞതും ഞാന്‍ ജോലി ചെയ്ത് തുടങ്ങിയിരുന്നു. ഈ 40 ദിവസം ഞാന്‍ ഇടവേള എടുത്തത് തന്നെ എന്റെ അമ്മ നീ ഈ ഇടവേള എടുത്തേ മതിയാകൂ എന്ന് പറഞ്ഞത് കൊണ്ട് മാത്രമായിരുന്നു. 40 ദിവസം കഴിഞ്ഞതും ഞാന്‍ എഴുന്നേറ്റ് ഷൂട്ടിംഗിന് റെഡിയായി എത്തുകയായിരുന്നു'' എന്നായിരുന്നു മലൈക പറഞ്ഞത്. ഗര്‍ഭിണിയായിരിക്കെ അഭിനയിച്ചതിനെക്കുറിച്ചും മലൈക തുറന്ന് സംസാരിക്കുന്നുണ്ട്.

മകന് 17 വയസുണ്ട്

''ഇതൊക്കെ പണ്ടാണെന്നതാണ് രസം. ഇന്ന് എന്റെ മകന് 17 വയസുണ്ട്. ഇന്ന് സ്ത്രീകള്‍ ഗര്‍ഭകാലത്തും കുഞ്ഞുണ്ടായ ശേഷവും ജോലി ചെയ്യുന്നുണ്ട്. പക്ഷെ ഞാന്‍ അന്നങ്ങനെ ചെയ്യുമ്പോള്‍ അങ്ങനെയായിരുന്നില്ല. പക്ഷെ അതേക്കുറിച്ച് സംസാരിക്കാനുള്ള പ്‌ളാറ്റ്‌ഫോമും അന്നുണ്ടായിരുന്നില്ല'' എന്നായിരുന്നു താരം പറഞ്ഞത്. അഥേസമയം കരീനയുടെ തന്നെ ടോക്ക് ഷോയില്‍ മലൈക താനും അര്‍ബാസും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ എങ്ങനെയാണ് തങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്നവരെ ബാധിച്ചിരുന്നതെന്നും മലൈക സംസാരിച്ചിരുന്നു.

Recommended Video

പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam
മലൈകയും അര്‍ബാസും

''ഞങ്ങള്‍ രണ്ടു പേരും ഞങ്ങള്‍ക്ക് ചുറ്റുമുളളവരെ സങ്കടപ്പെടുത്തുകയായിരുന്നു. എല്ലാവരുടേയും ജീവിതത്തേയും അത് ബാധിക്കുന്നുണ്ടായിരുന്നു'' എന്നായിരുന്നു താരം പറഞ്ഞത്. അതേസമയം തങ്ങളുടെ തീരുമാനത്തെ മകന്‍ അംഗീകരിച്ചുവെന്നും തങ്ങളുടെ സന്തോഷമാണ് അവനും ആഗ്രഹിച്ചിരുന്നതെന്നും മലൈക പറഞ്ഞു. വിവാഹ മോചനത്തിന് ശേഷം അമ്മയോട് നിങ്ങള്‍ സന്തോഷവതിയാണല്ലോ എന്ന് അര്‍ഹാന്‍ പറഞ്ഞുവെന്നും മലൈക പറയുന്നുണ്ട്. അതേസമയം തന്റെ കുടുംബത്തിലുള്ള മറ്റുള്ളവരെ പോലെ മകനും സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും മലൈക പറയുന്നുണ്ട്. ഈയ്യടുത്ത് വിദേശത്തു നിന്നും മടങ്ങി വന്ന മകനെ സ്വീകരിക്കാന്‍ മലൈകയും അര്‍ബാസും ഒരുമിച്ച് എത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X