For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആക്‌സിഡന്റ് പറ്റിയപ്പോള്‍ ആദ്യം വന്നത് അര്‍ബാസ്; അവന്‍ കൂടെയുണ്ടാകുമെന്ന് മനസിലായി: മലൈക

  |

  ബോളിവുഡിലെ മിന്നും താരമാണ് മലൈക അറോറ. സിനിമകളും റിയാലിറ്റി ഷോയുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ്. പ്രായത്തെ വെല്ലുന്ന ലുക്കും ഫിറ്റ്‌നസുമായി യുവനടിമാരെ പോലും വെല്ലുവിളിക്കുകയാണ് മലൈക. ഓണ്‍ സ്‌ക്രീന്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ മലൈകയുടെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയുന്നതാണ്. ഇപ്പോഴിതാ തന്റെ പുതിയ റിയാലിറ്റി ഷോയുമായി എത്തിയിരിക്കുകയാണ് മലൈക. മൂവിംഗ് ഇന്‍ വിത്ത് മലൈക എന്ന ഷോയുമായാണ് മലൈക എത്തിയിരിക്കുന്നത്.

  Also Read: 'ഒമർ ലുലുവിന്റെ നല്ല സമയത്തിൽ ജാസ്മിൻ ചെയ്യുന്നത് പ്രധാന കഥാപാത്രം'; സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ജാസ്മിൻ!

  ഷോയുടെ പുതിയ എപ്പിസോഡില്‍ രസകരമായ പല തുറന്ന് പറച്ചിലും മലൈക നടത്തുന്നുണ്ട്. തന്റെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനെക്കുറിച്ചും മലൈക മനസ് തുറക്കുന്നുണ്ട്. തനിക്ക് വാഹനാപകടമുണ്ടായപ്പോള്‍ ആദ്യം എത്തിയത് അര്‍ബാസ് ആണെന്നായിരുന്നു മലൈക പറഞ്ഞത്. ഏപ്രിലിലായിരുന്നു മലൈകയുടെ വാഹനം അപകടത്തില്‍ പെടുന്നത്.

  സവിധായക ഫറാ ഖാനോട് സംസാരിക്കവെയാണ് മലൈക മനസ് തുറന്നത്. ''പുറത്ത് വന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ട മുഖങ്ങളിലൊന്ന് അര്‍ബാസിന്റേതായിരുന്നു. നിനക്ക് കാണുന്നുണ്ടോ? ഇതെത്രയാണ്? എന്ത്ര വിരലുണ്ട്? എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഇവനെന്താണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഞാന്‍ ചിന്തിച്ചത്. ഭൂതകാലത്തേക്ക് മടങ്ങിപോയോ എന്ന് തോന്നി ഒരു നിമിഷം. പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍, മുമ്പായിരുന്നാലും ഇപ്പോഴും എപ്പോഴും അവന്‍ കൂടെയുണ്ടാകും'' എന്നാണ് മുന്‍ ഭര്‍ത്താവിനെക്കുറിച്ച് മലൈക പറയുന്നത്.

  Also Read: ഭാര്യക്ക് ബുദ്ധിമുട്ട്; വിജയ് സെറ്റിൽ പ്രശ്നമുണ്ടാക്കി; സംഭവിച്ചതിനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ

  ''എന്റെ മുഖം നഷ്ടമായെന്ന് കരുതി. കാഴ്ച പോയെന്ന് തോന്നി. മണിക്കൂറുകളോളം ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. എന്റെ കണ്ണില്‍ ഗ്ലാസും ചോരയുമായിരുന്നു. ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. ആ നിമിഷം ഞാന്‍ ശരിക്കും കരുതിയത് ഞാന്‍ രക്ഷപ്പെട്ടാലും അര്‍ഹാനെ ഇനി കാണാന്‍ സാധിക്കില്ലെന്നായിരുന്നു. എന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും സര്‍ജറി ചെയ്യുകയും ചെയ്തു'' എന്നാണ് മലൈക പറയുന്നത്.

  കഴിഞ്ഞ ഏപ്രിലിലായിരുന്നു മലൈകയുടെ വാഹനം അപകടത്തില്‍ പെടുന്നത്. പൂനെയില്‍ നിന്നും മുംബൈയിലേക്ക് തിരികെ വരികയായിരുന്നു താരം. ഗുരുതരമായി പരുക്കേറ്റ താരത്തിന് സര്‍ജറി വേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്ത് വന്ന ശേഷം മലൈക പങ്കുവച്ച ചിത്രം വൈറലായിരുന്നു. തന്റെ പുരികങ്ങള്‍ക്കിടയിലായി, നെറ്റിയിലായിരുന്നു മലൈകയ്ക്ക് പരുക്കേറ്റത്. സംഭവം വലിയ വാര്‍ത്തയായിരുന്നു.

  1998 ലായിരുന്നു മലൈകയുടെയും അര്‍ബാസിന്റേയും വിവാഹം. നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2017 ല്‍ ഇരുവരും പിരിയുകയായിരുന്നു. അര്‍ഹാന്‍ ആണ് ഇവരുടെ മകന്‍. പിരിഞ്ഞ ശേഷവും സുഹൃത്തുക്കളാണ് അര്‍ബാസും മലൈകയും. മകന്റെ ഉത്തരവാദിത്തം ഇരുവരും ചേര്‍ന്ന് പങ്കിടുകയാണ്. വിദേശത്ത് പഠിക്കുന്ന മകനെ സ്വീകരിക്കാന്‍ ഇരുവരും ഒരുമിച്ച് എയര്‍പോര്‍ട്ടിലെത്തിയതും ഒരുമിച്ച് യാത്രയാക്കിയതുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

  വിവാഹ മോചിതരാണെങ്കിലും താനും അര്‍ബാസും ഇപ്പോള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം നല്ലത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും മലൈക പറഞ്ഞിരുന്നു. അര്‍ബാസുമായി പിരിഞ്ഞ ശേഷമാണ് മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാകുന്നത്. പ്രായ വ്യത്യാസത്തെ തോല്‍പ്പിച്ച ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. അതേസമയം അര്‍ബാസും ജീവിതത്തില്‍ പുതിയ പങ്കാളിയെ കണ്ടെത്തിയിട്ടുണ്ട്. നടിയും മോഡലുമായ ജോര്‍ജിയ ആണ് അര്‍ബാസിന്റെ കാമുകി.

  നടിയും മോഡലുമൊക്കെയായ മലൈക തന്റെ ഡാന്‍സിലൂടെയാണ് ബോളിവുഡിലെ താരമാകുന്നത്. ചയ്യ ചയ്യ, മുന്നി ബദ്‌നാം, അനാര്‍ക്കലി ഡിസ്‌കോ ചലി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ക്ക് മലൈക ചുവടുവച്ചിട്ടുണ്ട്. നിരവധി ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായു മലൈക കയ്യടി നേടിയിട്ടുണ്ട്. ആയുഷ്മാന്‍ ഖുറാന നായകനായ ആന്‍ ആക്ഷന്‍ ഹീറോയിലാണ് മലൈക ഒടുവിലായി അഭിനയിച്ചത്. ഇപ്പോഴിതാ സ്വന്തമായൊരു റിയാലിറ്റി ഷോയുമായി എത്തിയിരിക്കുകായണ് മലൈക. മൂവിംഗ് ഇന്‍ വിത്ത് മലൈക എന്ന ഷോ സംപ്രേക്ഷണം ചെയ്യുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ്.

  Read more about: malaika arora
  English summary
  Malaika Arora Says It Was Arbaaz Khan Who She Saw The First After Her Accident And Surgery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X