അര്‍ജുന്റെ ചതി സഹിക്കാനായില്ല! പ്രണയം അവസാനിപ്പിച്ച് മലൈക! മാറുന്നതാണ് നല്ലതെന്ന് മലൈക

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. പ്രണയത്തിന് മുന്നില്‍ പ്രായം ഒരു തടസമല്ലെന്ന് കാണിച്ചു തന്ന താരജോഡി. ഇരുവരും പ്രണയത്തിലായത് മുതല്‍ക്കെ സോഷ്യല്‍ മീഡിയയുടെയും മറ്റും സദാചാര ആക്രമണം ഇരുവരും നേരിടുന്നുണ്ട്. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യത്യാസം ആണ് സദാചാരവാദികളെ ചൊടിപ്പിക്കുന്നത്. എന്നാല്‍ അതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് ഇരുവരും.

വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമൊപ്പം മലൈകയും അര്‍ജുനും നിരന്തരം നേരിടുന്ന ഒന്നാണ് വ്യാജ വാര്‍ത്തകള്‍. തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്ത അര്‍ജുനും മലൈകയും കേട്ടതിന് കണക്കില്ല. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ഇരുവരും പിരിഞ്ഞുവെന്ന ഗോസിപ്പ് ഉയര്‍ന്നു വന്നിരിക്കുകയാണ്. എന്നാല്‍ ഇത്തവണ മുമ്പത്തേത് പോലെയല്ല കാര്യങ്ങള്‍ എന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

Malaika Arora

മലൈകയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയ അതുവരെ കാര്യമായിട്ടെടുക്കാതിരുന്ന ബ്രേക്കപ്പ് വാര്‍ത്തയെ ഗൗരവ്വത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മലൈക പങ്കുവച്ച സ്റ്റോറിയാണ് ചര്‍ച്ചകള്‍ക്ക് ശക്തി പകരുന്നത്. ഇന്ന് രാവിലെ മലൈക പങ്കുവച്ച സ്റ്റോറിയില്‍ പറയുന്നത് മാറ്റത്തെക്കുറഇച്ചാണ്. മാറ്റം എന്നത് അനിവാര്യമാണെന്ന് സൂചിപ്പിക്കുന്ന വാക്കുകളാണ് മലൈക പങ്കുവച്ചിരിക്കുന്നത്. ഇതോടെ കേട്ടതൊക്കെ സത്യമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

''ഗുഡ് മോണിംഗ്. മാറ്റം എന്നത് ജീവിതത്തിന്റെ നിയമമാണ്. ഭൂതകാലത്തിലേക്കും വര്‍ത്തമാനത്തിലേക്കും മാത്രം നോക്കുന്നവര്‍ തീര്‍ച്ചയായും ഭാവിയെ നഷ്ടപ്പെടുത്തും'' എന്ന വാക്കുകളാണ് മലൈക പങ്കുവച്ചിരിക്കുന്നത്. പ്രണയ തകര്‍ച്ചയുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ മലൈക ഇങ്ങനൊരു കുറിപ്പ് പങ്കുവച്ചത് ആരാധകരില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. അതേസമയം മലൈക അര്‍ജുന്‍ കപൂറിന്റെ സഹോദരിമാരായ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍, അന്‍ഷുല കപൂര്‍ എന്നിവരെ ഇന്‍സ്ര്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ്.

എന്നാല്‍ അര്‍ജുന്‍ കപൂറിനെ മലൈക ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. അര്‍ജുന്റെ അച്ഛന്‍ ബോണി കപൂറിനേയും അദ്ദേഹത്തിന്റെ സഹോദരനായ നടന്‍ അനില്‍ കപൂറിനേയും മലൈക ഫോളോ ചെയ്യുന്നുണ്ട്. എന്താണ് ഇരുവര്‍ക്കുമിടയില്‍ നടക്കുന്നതെന്ന് അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മുമ്പത്തേത് പോലെ വ്യാജ വാര്‍ത്തകളെ തള്ളിക്കളഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ട താരജോഡി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Malaika Arora

കഴിഞ്ഞ ദിവസം അര്‍ജുന്‍ കപൂര്‍ മറ്റൊരു നടിയുമായി പ്രണയത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിയും സോഷ്യല്‍ മീഡിയ താരവുമായ കുശ കപിലയും അര്‍ജുനും അടുപ്പത്തിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹറുടെ പാര്‍ട്ടിയില്‍ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങളായിരുന്നു ഗോസിപ്പുകളുടെ ഉറവിടം. കരണ്‍ തന്നെയാണ് ഇരുവരേയും ഒരുമിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് കുശ രംഗത്തെത്തുകയായിരുന്നു.

കുത്തേയാണ് അര്‍ജുന്‍ കപൂര്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. തബു, രാധിക മഥന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ദ ലേഡി കില്ലര്‍, മേരി പത്നി റീമേക്ക് തുടങ്ങിയ സിനിമകളാണ് അര്‍ജുന്റേതായി അണിയറയിലുള്ളത്. താങ്ക്യു ഫോര്‍ കമ്മിംഗ്, സുഖീ എന്നിവയാണ് കുശയുടെ പുതിയ സിനിമകള്‍. ഈയ്യടുത്താണ് കുശ വിവാഹ മോചിതയായത്. എന്തായാലും വാര്‍ത്തകളുടെ സത്യാവസ്ഥ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X