പറ്റിയ ഒരാളെ കിട്ടിയാ ഇപ്പ കെട്ടാം! അര്‍ജുനുമായി പിരിഞ്ഞെന്ന് സൂചിപ്പിച്ച് മലൈക; സംഭവിച്ചതെന്ത്?
ബോളിവുഡിലെ മുന്‍നിര താരമാണ് മലൈക അറോറ. മലൈകയുടെ പ്രണയം എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന ഒന്നാണ്. നടന്‍ അര്‍ജുന്‍ കപൂറും മലൈകയും നാളുകളായി പ്രണയത്തിലാണ്. നേരത്തെ വിവാഹിതയായ മലൈക തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായത് വലിയ ചര്‍ച്ചയായിരുന്നു. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിരുന്നു.
മലൈകയും അര്‍ജുനും പിരിഞ്ഞതായും പല തവണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ വിഷയം വീണ്ടുമൊരു ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം താന്‍ വിധികര്‍ത്താവായ റിയാലിറ്റി ഷോയില്‍ വച്ച് വിവാഹത്തെക്കുറിച്ച് മലൈക നടത്തിയ പരാമര്‍ശമാണ് ഇരുവരും പിരിഞ്ഞുവോ എന്ന സംശയം വീണ്ടും ഉയര്‍ന്നു വരുന്നത്.

പരിപാടിക്കിടെ സഹ വിധികര്‍ത്താവായ ഫറ ഖാന്‍ മലൈകയോട് വീണ്ടുമൊരു കല്യാണത്തിന് തയ്യാറാണോ എന്ന് ചോദിക്കുകയായിരുന്നു. ആരെങ്കിലും ഉണ്ടെങ്കില്‍ കല്യാണത്തിന് താന്‍ തയ്യാറാണെന്നായിരുന്നു മലൈക നല്‍കിയ മറുപടി. പിന്നാലെ ആരെങ്കിലും വിവാഹം കഴിക്കാമോ എന്ന് ചോദിച്ചാല്‍ താന്‍ തയ്യാറാണെന്ന് മലൈക വ്യക്തമാക്കി. ആര് ചോദിച്ചാലും യെസ് പറയുമോ എന്ന് കൂടെയുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു മലൈകയുടെ മറുപടി.
ഇതോടെയാണ് മലൈകയും അര്‍ജുനും പിരിഞ്ഞുവോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. കഴിഞ്ഞ ദിവസമാണ് മലൈകയുടെ മുന്‍ ഭര്‍ത്താവായ നടന്‍ അര്‍ബ്ബാസ് ഖാന്‍ വീണ്ടും വിവാഹിതനായത്. വിവാഹത്തില്‍ അര്‍ബ്ബാസിന്റേയും മലൈകയുടേയും മകന്‍ പങ്കെടുത്തിരുന്നു.

2019 ലാണ് ഏറെനാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് മലൈകയും അര്‍ജുനും അറിയിക്കുന്നത്. അര്‍ബ്ബാസുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. ഈയ്യടുത്ത് മലൈകയുമായുള്ള പ്രണയം അര്‍ജുന്‍ അവസാനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ താരം കുഷ കപിലയുമായി അര്‍ജുന്‍ പ്രണയത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് കുഷ രംഗത്തെത്തുകയായിരുന്നു.
ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നസുമായി മലൈക സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. മലൈകയുടെ ഫോട്ടോഷൂട്ടുകളും മറ്റും വൈറലായി മാറാറുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായി സജീവമാണ് മലൈക അറോറ. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ചുവടുവച്ചിട്ടുള്ള താരമാണ് മലൈക അറോറ.
ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍ കപൂര്‍. യുവനടിമാരായ ജാന്‍വി കപൂറും ഖുഷി കപൂറും അര്‍ജുന്റെ അര്‍ദ്ധ സഹോദരിമാരാണ്. ഇഷഖ്‌സാദെ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അരങ്ങേറുന്നത്. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്. ദ ലേഡി കില്ലര്‍ ആണ് അര്‍ജുന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മേരി പത്‌നി ക റീമേക്ക്, സിംഗം എഗെയ്ന്‍ എന്നിവയാണ് അര്‍ജുന്റേതായി അണിയറയിലുള്ള സിനിമകള്‍.


Click it and Unblock the Notifications