മലൈക വീണ്ടും പ്രണയത്തില്‍; കാമുകനൊപ്പം പാരീസില്‍ കറക്കം; പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ ചിത്രങ്ങള്‍!

ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു മലൈക അറോറയും അര്‍ജുന്‍ കപൂറും. ദീര്‍ഘകാലമായ പ്രണയത്തിലായിരുന്നു ഇരുവരും. നടന്‍ അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യത്യാസം പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളെയെല്ലാം മറി കടന്ന് മുന്നോട്ട് പോവുകയായിരുന്നു ഇരുവരും.

എന്നാല്‍ ഈയ്യടുത്ത് പുറത്തു വന്ന വാര്‍ത്തകള്‍ അര്‍ജുന്റേയും മലൈകയുടേയും ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. അര്‍ജുനും മലൈകയും പിരിഞ്ഞുവെന്നതായിരുന്നു വാര്‍ത്തകള്‍. മുമ്പും അത്തരം വാര്‍ത്തകളും അഭ്യൂഹങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അതിനെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് അര്‍ജുനും മലൈകയും ഒരുമിച്ചുള്ള യാത്ര തുടരുന്നതാണ് കാണാറുള്ളത്.

Malaika Arora

എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇരുവരും പിരിഞ്ഞുവെന്ന് തന്നെയാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ തറപ്പിച്ചു പറയുന്നത്. ഇതിനിടെ ഇപ്പോഴിതാ മലൈക പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പാരീസില്‍ നിന്നുള്ള തന്റെ ചിത്രങ്ങളാണ് മലൈക പങ്കുവച്ചിരിക്കുന്നത്. താരം പങ്കുവച്ച ചിത്രങ്ങളില്‍ ഒരെണ്ണം പക്ഷെ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ മലൈകയ്‌ക്കൊപ്പമള്ളത് ഒരു പുരുഷനാണ്. പക്ഷെ ഈ പുരുഷന്റെ മുഖം ചിത്രത്തില്‍ നിന്നും കാണാന്‍ സാധിക്കുന്നില്ല.

ചിത്രത്തില്‍ മലൈകയോടൊപ്പമുള്ളത് ആരെന്ന അന്വേഷണത്തിലാണ് ആരാധകര്‍. മലൈകയുടെ കൂടെയുള്ളത് താരത്തിന്റെ പുതിയ കാമുകനാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അര്‍ജുന്‍-മലൈക പ്രണയ തകര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ വന്ന ഈ ചിത്രം ഒട്ടും യാദൃശ്ചികമല്ലെന്നും താന്‍ ജീവിത്തില്‍ മൂവ് ഓണ്‍ ചെയ്യുകയാണെന്ന കാര്യം മലൈക പറയാതെ പറയുകയാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. അതേസമയം താരത്തിനൊപ്പമുള്ളത് ആരെന്നും സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നുണ്ട്.

പ്രണയ തകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ അര്‍ജുന്‍ കപൂറും മലൈക അറോറയും ഒരു ഫാഷന്‍ ഷോയിലെത്തിയിരുന്നു. പതിവിന് വിപരീതമായി ഇരുവരും വേറെ വേറെയായാണ് വന്നത്. ഒരുമിച്ചായിരുന്നില്ല ഇരുവരും ഇരുന്നതും. അര്‍ജുന്‍ റാംപ് വാക്ക് നടത്തിയപ്പോള്‍ മലൈക അവഗണിക്കുകയും ചെയ്തിരുന്നു.

അര്‍ബ്ബാസ് ഖാനുമായി പിരിഞ്ഞ ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം തുടക്കത്തില്‍ പരസ്യമായൊരു രഹസ്യമായിരുന്നു. ഒടുവില്‍ 2018 ലാണ് മലൈകയും അര്‍ജുനും തങ്ങളുടെ പ്രണയം തുറന്ന് പറയുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും പരസ്പരമുള്ള പ്രണയവും ബഹുമാനവുമൊക്കെ പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്യുന്നവരായിരുന്നു അര്‍ജുനും. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും.

Malaika Arora

എന്നാല്‍ കുറച്ച് നാള്‍ മുമ്പ് ഇരുവരും പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. ഇതിനിടെ അര്‍ജുന്റെ പിറന്നാള്‍ ദിവസം മലൈക സോഷ്യല്‍ മീഡിയയിലൂടേയോ അല്ലാതെയോ ആശംസകള്‍ അറിയിക്കാതെ വരികയും ചെയ്തതോടെ പ്രണയ തകര്‍ച്ച സോഷ്യല്‍ മീഡിയ സ്ഥിരീകരിക്കുകയായിരുന്നു.

അർജുനേക്കാള്‍ പ്രായം കൂടുതലാണ് മലെെകയ്ക്ക് എന്നതിന്റെ പേരില്‍ ഇരുവരുടേയും പ്രണയം നിരന്തരം ക്രൂശിക്കപ്പെട്ടിരുന്നു. എന്നാല്‍ ട്രോളുകളെയൊന്നും മലെെകയും അർജുനും പരിഗണിച്ചതേയില്ല. പതിയെ ട്രോളിയവർ പോലും ഇരുവരേയും അംഗീകരിക്കുകയും ചെയ്തു. പ്രണയ തകർച്ചയെക്കുറിച്ചുള്ള വാർത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X