For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാത്രിയിലെ ഈ ശീലം കാമുകന് ഇഷ്ടമല്ല, നിനക്കെന്താണ് പ്രശ്‌നം എന്ന് ചോദിക്കും: മല്ലിക ഷെറാവത്ത്‌

  |

  ആരാധകരുടെ പ്രിയങ്കരിയാണ് മല്ലിക ഷെറാവത്ത്. തന്റെ ബോള്‍ഡ് കഥാപാത്രങ്ങളിലൂടേയും രംഗങ്ങളിലൂടേയും താരമായി മാറിയ മല്ലിക ഒരു സമയത്ത് ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത മല്ലിക തിരിച്ചവരവിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. തന്റെ തുറന്ന സംസാരം കൊണ്ടും മല്ലിക കയ്യടി നേടാറുണ്ട്. പ്രണയത്തെക്കുറിച്ചം സിനിമാ മേഖലയിലെ അസമത്വത്തെക്കറുറിച്ചുമെല്ലാം മല്ലിക പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് വാചാലയാവുകയാണ് മല്ലിക.

  അതീവ സുന്ദരിയായി വാമിക ഖബ്ബി, ഗുസ്തിക്കാരിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  തന്റെ പ്രണയത്തെക്കുറിച്ചും ജീവിതത്തിലെ സന്തോഷത്തെക്കുറിച്ചുമെല്ലാമാണ് മല്ലിക മനസ് തുറക്കുന്നത്. എന്നാല്‍ കാമുകന്റെ പേര് താരം വെളിപ്പെടുത്തിയിട്ടില്ല. രസകരമായ ഒരുപാട് കാര്യങ്ങള്‍ മല്ലിക തുറന്നു പറയുന്നത്. ലവ് ലാഫ് ലൈവ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മല്ലിക. ഒരു അവധിക്കാലത്ത് ഫ്രാന്‍സില്‍ വച്ചായിരുന്നു താനും കാമുകനും കണ്ടുമുട്ടിയത് എന്നാണ് മല്ലിക പറയുന്നത്. വിശദമായി വായിക്കാം.

  രണ്ടു പേരും തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഫ്രാന്‍സില്‍. ഒരേ ഹോട്ടലിലായിരുന്നു താമസം. ആ കൂടിക്കാഴ്ച പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ദീര്‍ഘനാളായി തങ്ങള്‍ ഒരുമിച്ചാണെന്നാണ് മല്ലിക പറയുന്നത്. തന്റെ കരിയറിലെ തിരക്കുകള്‍ പ്രണയത്തെ ബാധിച്ചിട്ടില്ലെന്നും മല്ലിക പറയന്നു. ''കരിയറിന്റെ തുടക്കത്തില്‍ ഒരു പ്രണയ ബന്ധത്തിനുള്ള സമയമുണ്ടായിരുന്നില്ല. ഞാന്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ പതിയെ നമ്മള്‍ വളരുകയും പരിണമിക്കകയും ചെയ്യും. ഇന്ന് ഞാന്‍ ജീവിതത്തിലെ നല്ലൊരു നിലയിലാണ്. പ്രണയത്തിന് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്'' എന്നായിരുന്നു താരം പറഞ്ഞത്.

  ഓണ്‍ സ്‌ക്രീനിലെ തന്‌റെ ഗ്ലാമറസ് ഇമേജ് കാരണം പലരും കരുതിയിരുന്നത് താന്‍ എപ്പോഴും പാര്‍ട്ടികളില്‍ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ആളാണെന്നായിരുന്നുവെന്നും എന്നാല്‍ നേരെ വിപരീതമാണ് തന്റെ കാര്യമെന്നുമാണ് മല്ലിക പറയുന്നത്. തന്റേത് ആത്മീയത നിറഞ്ഞ ജീവിത രീതിയാണെന്നും തന്റെ കാമുകന്‍ എപ്പോഴും പരാതിപ്പെടുന്നത് തന്റെ ഈ ശീലത്തെക്കുറിച്ചാണെന്നും മല്ലിക പറയുന്നു.'' എനിക്ക് പാര്‍ട്ടി സംസ്‌കാരം ഇഷ്ടമല്ല. എന്റേത് കൂറേക്കൂടി ആത്മീയമായ ജീവിതമാണ്. ഞാന്‍ നേരത്തെ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അതിന് എന്റെ കാമുകന്‍ എപ്പോഴും പരാതിപ്പെടും. എന്റെ ദൈവമേ, നീയെന്താ സന്യാസിയാണോ എന്ന് ചോദിക്കും. നീ എന്തിനാണ് നേരത്തെ ഉറങ്ങുന്നത? നിന്റെ പ്രശ്‌നം എന്താണ്? എന്നൊക്കെ ചോദിക്കും'' മല്ലിക പറുന്നു.

  നേരത്തെ ഫ്രാന്‍സ് സ്വദേശിയായ സിറില്‍ ഓക്‌സെന്‍ഫാന്‍സ് എന്ന യുവാവുമായി മല്ലിക പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മല്ലിക പങ്കുവച്ചിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് പിരിയുകയായിരുന്നു. സാമ്പത്തിക കാരണങ്ങളായിരുന്നു പിരിയാന്‍ കാരണം. പാരീസിലെ വീട് വാടക കൊടുക്കാത്തത് കാരണം ഒഴിയേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം മല്ലിക നിരസിക്കുകയായിരുന്നു. സിറില്‍ തന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു മല്ലിക പറഞ്ഞത്.

  അപ്പുവിന് വേണ്ടി തമ്പിയെ കണ്ട് മാപ്പ് പറയാന്‍ ശിവന്‍; ഒപ്പം പോകാന്‍ ഒരുങ്ങി അഞ്ജുവും

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് മല്ലിക ഷെറാവത്ത്. വെബ് സീരീസിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. നക്കാബ് എന്ന ഷോയിലെ കേന്ദ്ര കഥാപാത്രമായ സോറ മെഹ്‌റയെയാണ് മല്ലിക അവതരിപ്പിച്ചത്. രജത് കപൂറിന്റെ ആര്‍ക്കെ ആര്‍ക്കെയിലാണ് മല്ലിക ഇപ്പോള്‍ അഭിനയിക്കുന്നത്.് താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മര്‍ഡര്‍, വെല്‍ക്കം, ആപ്പ് ക സുറൂര്‍ തുടങ്ങി നിരവധി സിനിമകളിലെ നായികയാണ് മല്ലിക. ഹിന്ദിയ്ക്ക് പുറമെ ഹോളിവുഡിലും കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.

  Read more about: mallika sherawat
  English summary
  Mallika Sherawat Opens Up About One Complaint Her Boyfriend Has About Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X