രാത്രി മല്ലിക ഷെറാവത്തിന്റെ വാതിലില്‍ മുട്ടിയ നായകന്‍; തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് അക്ഷയ് കുമാറിലേക്ക്!
ഒരിടവേളയക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ബോളിവുഡിന്റെ ഗ്ലാമര്‍ താരം മല്ലിക ഷെറാവത്ത്. രാജ്കുമാര്‍ റാവുവും തൃപ്തി ധിമ്രിയും പ്രധാന വേഷത്തിലെത്തുന്ന വിക്കി വിദ്യ കാ വോ വാല വീഡിയോയിലൂടെയാണ് മല്ലികയുടെ തിരിച്ചുവരവ്. തന്റെ ബോള്‍ഡ് വേഷങ്ങളിലൂടെ ബോളിവുഡില്‍ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച നായികയായിരുന്നു മല്ലിക ഷെറാവത്ത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതിനിടെ ഇപ്പോഴിതാ മല്ലിക ഷെറാവത്തിന്റെ തുറന്നു പറച്ചില്‍ വാര്‍ത്തയായി മാറുകയാണ്. ഒരു നടന്‍ തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ചാണ് മല്ലിക പറയുന്നത്. ദുബായില്‍ വച്ച് നടന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാനൊരു സംഭവം പറയാം. ദുബായില്‍ ഒരു വലിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ഞങ്ങള്‍. അതൊരു മള്‍ട്ടി സ്റ്റാറര്‍ സിനിമയായിരുന്നു. സിനിമ സൂപ്പര്‍ ഹിറ്റുമായിരുന്നു. ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമായ സിനിമയാണ്. അതില്‍ എന്റേത് കോമഡി കഥാപാത്രമായിരുന്നു'' എന്നാണ് മല്ലിക പറയുന്നത്. എല്ലാം നന്നായി പോവുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് കാര്യങ്ങളുടെ ഗതി മാറി.
''ആ സിനിമയിലെ ഹീറോ രാത്രി പന്ത്രണ്ട് മണിയ്ക്ക് എന്റെ വാതിലില്‍ വന്ന് മുട്ടും. അയാള്‍ വാതില്‍ പൊളിക്കാന്‍ ശ്രമിക്കുകയാണെന്ന് വരെ ഞാന്‍ കരുതിപ്പോയി. അയാള്‍ക്ക് എന്റെ ബെഡ് റൂമിലേക്ക് വരണമായിരുന്നു. ഇല്ല, അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. അതിന് ശേഷം ആ നായകന്‍ എനിക്കൊപ്പം അഭിനയിച്ചിട്ടേയില്ല'' എന്നാണ് മല്ലിക ഷെറാവത്ത് പറയുന്നത്.
താരത്തിന്റെ തുറന്നു പറച്ചിലിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം, ആരാണ് തന്റെ വാതിലില്‍ മുട്ടിയ നായകന്‍ എന്ന് മല്ലിക ഷെറാവത്ത് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഇതിനോടകം പല പേരുകളും ഉയര്‍ത്തി കാണിക്കുന്നുണ്ട്. കൂടുതല്‍ പേരും സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത് 2007 ല്‍ പുറത്തിറങ്ങിയ വെല്‍ക്കം എന്ന സിനിമയിലേക്കാണ്. ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാര്‍ ആയിരുന്നു.

ദുബായിലായിരുന്നു വെല്‍ക്കം ചിത്രീകരിച്ചത്. അക്ഷ് കുമാറിനൊപ്പം അനില്‍ കപൂര്‍, നാന പഠേക്കര്‍, പരേഷ് റാവല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു വെല്‍ക്കം. ചിത്രത്തില്‍ മല്ലികയുടേത് കോമഡി കഥാപാത്രവുമായിരുന്നു. അതിനാല്‍ വാതില്‍ മുട്ടിയ ആ നായകന്‍ അക്ഷയ് കുമാര്‍ ആയിരിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്. എന്തായാലും താരം ആരുടേയും പേരു വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ അത് കേവലം ഊഹാപോഹം മാത്രമാണ്.
2003 ല്‍ പുറത്തിറങ്ങിയ ക്വായിഷിലൂടെയാണ് മല്ലിക ഷെറാവത്ത് കരിയര്‍ ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ മര്‍ഡറിലൂടെ മല്ലിക താരമായി മാറുകയായിരുന്നു. മര്‍ഡര്‍ തീര്‍ത്ത ഓളം സമാനതകളില്ലാത്തതായിരുന്നു. മല്ലികയുടേയും ഇമ്രാന്‍ ഹാഷ്മിയുടേയും ചൂടന്‍ രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ മല്ലിക അഭിനയിച്ചു. ബോളിവുഡിന് പുറമെ ഹോളിവുഡിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











