For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകന്റെ കാമുകിയെ കാസ്റ്റ് ചെയ്തു, രണ്ടാം ഭാഗത്തില്‍ നിന്നും ഞാന്‍ പുറത്ത്: മല്ലിക ഷെറാവത്ത്

  |

  മിക്ക സിനിമാമേഖലയ്ക്കുമെതിരെ ഉയരുന്ന വിമര്‍ശനമാണ് നെപ്പോട്ടിസം. താരങ്ങളുടെ പാതയിലൂടെ മക്കളും ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലേക്ക് എത്തുന്നത് പലപ്പോഴായി നമ്മള്‍ കണ്ടിട്ടുണ്ട്. കാലങ്ങളായി ഈ രീതി എല്ലാ ഭാഷകളിലും തുടര്‍ന്ന് പോരുന്നതായി കാണാം. നെപ്പോട്ടിസത്തിന്റെ പേരില്‍ പലപ്പോഴും പഴി കേട്ടിട്ടുള്ളതാണ് ബോളിവുഡ്. താരങ്ങളുടെ മക്കള്‍ക്ക് അരങ്ങേറാനുള്ള അവസരം ലഭിക്കുന്നത് മുതല്‍ തങ്ങളുടെ കാമുകിമാരേയോ സുഹൃത്തുക്കളേയോ കാസ്റ്റ് ചെയ്യുന്ന താരങ്ങളും സംവിധായകരും വരെയുണ്ട്.

  ആരാധക മനം കവര്‍ന്ന് ജാന്‍വി; ഹോട്ട് ഫോട്ടോഷൂട്ട്

  ഇപ്പോഴിതാ താന്‍ അഭിനയിച്ച സിനിമയുടെ രണ്ടാം ഭാഗത്തില്‍ നിന്നും അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള നടി മല്ലിക ഷെറാവത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒരുകാലത്ത് ബോളിവുഡിലെ താരസുന്ദരിയായിരുന്നു മല്ലിക ഷെറാവത്ത്. ഇന്നത്ര അത്ര ബോള്‍ഡ് രംഗങ്ങള്‍ സ്വീകാര്യമല്ലാതിരുന്ന കാലത്ത് ഹോട്ട് രംഗങ്ങളിലും ബോള്‍ഡ് വേഷങ്ങളും അഭിനയിക്കാന്‍ തയ്യാറായ താരമാണ് മല്ലിക. എന്നാല്‍ താരത്തിന്റെ വെളിപ്പെടുത്തലുകള്‍ ബോളിവുഡിന്റെ മറ്റൊരു വശം തുറന്നു കാണിക്കുകയാണ്.

  Mallika Sherawat

  മല്ലിക പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വെല്‍ക്കം. അക്ഷയ് കുമാറും കത്രീന കൈഫും നാന പഡേക്കറും അനില്‍ കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കിയപ്പോള്‍ മല്ലിക ഉണ്ടായിരുന്നില്ല. ഇനി മറ്റ് ഭാഗങ്ങള്‍ ഒരുക്കുമ്പോഴും താന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് മല്ലിക പറയുന്നത്. വെല്‍ക്കം ബാക്ക് ആയിരുന്നു രണ്ടാം ഭാഗം. ഈ ചിത്രത്തില്‍ സംവിധായകന്‍ തന്റെ കാമുകിയെ അഭിനയിപ്പിക്കുകയായിരുന്നുവെന്നും ഇതാണ് തനിക്ക് അവസരം നഷ്ടമായതെന്നുമാണ് നടി പറയുന്നത്. വരും ഭാഗങ്ങളിലും സംവിധായകന്‍ തന്റെ കാമുകിയെ കൊണ്ടുവന്നില്ലെങ്കില്‍ തന്നെ കണ്ടേക്കാമെന്നും താരം പറയുന്നു. അനീസ് ബസ്മിയാണ് രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്തത്.

  ''വെല്‍ക്കമിന്റെ തുടര്‍ഭാഗങ്ങളുണ്ടായാല്‍ സംവിധായകന്‍ തന്റെ കാമുകിയെ അഭിനയിപ്പിക്കും. വെല്‍ക്കം 2 ഒരുക്കിയപ്പോള്‍ സംവിധായകന്‍ തന്റെ കാമുകിയെ കൊണ്ടു വന്നു. പറയൂ, ഞാനിതില്‍ എന്ത് ചെയ്യാനാണ്'' എന്നായിരുന്നു മല്ലിക പറഞ്ഞത്. ഇതാണ് തനിക്ക് സിനിമ ലഭിക്കാതെ പോയതിന്റെ ഒരേയൊരു കാരണമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ആരുടേയും പേരെടുത്ത് പറയാന്‍ മല്ലി കൂട്ടാക്കിയില്ല.

  ''ഇതാണ് സത്യം. അവര്‍ തുടര്‍ ഭാഗങ്ങളുണ്ടാക്കുമ്പോള്‍ അവരുടെ കാമുകിമാരെ അഭിനയിപ്പിക്കും. ഹീറോ തന്റെ കാമുകിയെ കൊണ്ട് വരും. സംവിധായകന്‍ തന്റെ കാമുകിയെ കൊണ്ട് വരും. ഞാന്‍ എന്ത് ചെയ്യാനാണ് പിന്നെ? എനിക്ക് ബോളിവുഡില്‍ കാമുകന്മാരില്ലല്ലോ. എനിക്ക് ഏതെങ്കിലും നടന്മാരുമായോ സംവിധായകന്മാരുമായോ ബന്ധമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച് അത് ജോലിയാണ്. നിങ്ങളുടെ സിനിമയുടെ ഭാഗമാകാന്‍ ഞാന്‍ യോഗ്യയാണെന്നുണ്ടെങ്കില്‍ ഞാനുണ്ടാകും. പക്ഷെ സംവിധായകനോ നടനോ അവരുടെ കാമുകിമാരെ അഭിനയിപ്പിക്കാനാണ് താല്‍പര്യമെങ്കില്‍ അതവരുടെ തിരഞ്ഞെടുപ്പാണ്'' എന്നായിരുന്നു താരത്തിന്റെ മറുപടി.

  'മനാസാവാചാ അറിയാത്തത്'; റിസബാവയെ വഞ്ചിച്ച മിമിക്രിക്കാരന്‍ താനല്ലെന്ന് കലാഭവന്‍ അന്‍സാര്‍

  Recommended Video

  ദുല്‍ഖര്‍ സല്‍മാനും ഗോള്‍ഡന്‍ വിസ | FilmiBeat Malayalam

  ഈയ്യടുത്ത് താരം നല്‍കിയ മറ്റൊരു അഭിമുഖത്തിലെ പ്രതികരണങ്ങളും വൈറലായിരുന്നു. തന്റെ യഥാര്‍ത്ഥ പേരായ റീമ ലാമ്പ മാറ്റിയതിന് പിന്നിലെ കാരണമായിരുന്നു മല്ലിക വെളിപ്പെടുത്തിയത്. അഭിനേത്രിയാകണമെന്ന് പറഞ്ഞപ്പോല്‍ അച്ഛന്‍ എതിര്‍ക്കുകയായിരുന്നു.കുടുംബത്തിന്റെ പേര് കളയുമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. നിന്നെ ഞാന്‍ ഉപേക്ഷിക്കുമെന്നും അച്ഛന്‍ പറഞ്ഞുവെന്നും ഇതിന്റെ മറുപടിയായി അച്ഛന്റെ പേരടക്കം താന്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരിടവേളയ്ക്ക് ശേഷം മല്ലിക ഷെറാവത്ത് വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. ഈയ്യടുത്ത് പുറത്തിറങ്ങിയ വെബ് സീരീസായ നഖാബിലൂടെയാണ് മല്ലിക ഷെറാവത്തിന്റെ തിരിച്ചുവരവ്.

  Read more about: mallika sherawat
  English summary
  Mallika Sherawat Reveals She Lost Welcome Back As Director Cast His Girlfriend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X