For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാട്ട് ഹോട്ടല്ലേ, ആ ഇടുപ്പില്‍ വച്ച് ചപ്പാത്തി ചുട്ടാലോ? നിര്‍മ്മാതാവിന്റെ ചോദ്യത്തെപ്പറ്റി മല്ലിക ഷെറാവത്ത്

  |

  ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു മല്ലിക ഷെറാവത്ത്. തന്റെ ബോള്‍ഡ് രംഗങ്ങളിലൂടെ ശ്രദ്ധ നേടിയ മല്ലിക പിന്നീട് ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ് മല്ലിക അഭിനയത്തില്‍. ഇപ്പോഴിതാ താരത്തിന്റെ ചില തുറന്നു പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് ഒരു നിര്‍മ്മാതാവില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് മല്ലിക ഷെറാവത്ത്.

  അതീവ സുന്ദരിയായി വാമിക ഖബ്ബി, ഗുസ്തിക്കാരിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഒരു പാട്ടിനെക്കുറിച്ചുള്ള നിര്‍മ്മാതാവിന്റെ വിചിത്രമായ ആവശ്യത്തെക്കുറിച്ചാണ് മല്ലിക മനസ് തുറന്നിരിക്കുന്നത്. ദ ലവ് ലാഫ് ലിവ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മല്ലിക ഷെറാവത്ത്. ഒരിക്കല്‍ തന്നോട് ഒരു നിര്‍മ്മാതാവ് ഇടുപ്പില്‍ വച്ച് ചപ്പാത്തി ചൂടാക്കുന്ന രംഗം പാട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ സംഭവത്തെക്കുറിച്ചാണ് മല്ലികയുടെ തുറന്നു പറച്ചില്‍. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും മല്ലിക പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഭയങ്കര ചൂടന്‍ പാട്ടാണ്. കാഴ്ചക്കാര്‍ക്ക് എങ്ങനെയാണ് നിങ്ങള്‍ ഹോട്ടാണെന്ന് മനസിലാവുക? നിങ്ങളുടെ ഇടുപ്പില്‍ വച്ച് ചപ്പാത്തി ചൂടാക്കാന്‍ വരെ പറ്റും. അത്രയും ഹോട്ടാണ് നിങ്ങള്‍. അങ്ങനെ എന്തൊക്കയോ ആണ് പറഞ്ഞത്. നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയുള്ള ചിന്തകള്‍? ഞാന്‍ പറഞ്ഞു, ഇല്ല, നമ്മള്‍ ഇങ്ങനെ ഒന്നും ചെയ്യാന്‍ പോണില്ല. പക്ഷെ പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു തമാശയായാണ് എനിക്ക് തോന്നിയത്'' മല്ലിക പറയുന്നു.

  ഇന്ത്യയില്‍ ഹോട്ട് എന്നതിനെക്കുറിച്ചുള്ളത് വിചിത്രമായ കാഴ്ചപ്പാടാണെന്നും മല്ലിക പറയുന്നു.''അവര്‍ക്ക് സ്ത്രീകളുടെ കാര്യത്തില്‍ ഹോട്ട് എന്നതിനെക്കുറിച്ച് വളരെ വിചിത്രമായ കാഴ്ചപ്പാടാണുള്ളത്. അത് എനിക്ക് മനസിലാകില്ല. ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് വളരെ വിചിത്രമായിരുന്നു'' എന്നാണ് താരം പറയുന്നത്. മര്‍ഡര്‍ പോലുള്ള മല്ലികയുടെ സിനിമകളിലെ രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു. ബോള്‍ഡ്‌നെസിന്റെ പേരിലായിരുന്നു ഈ രംഗങ്ങള്‍ ചര്‍ച്ചയായി മാറിയത്.

  അതേ ഷോയില്‍ തന്റെ കാമുകനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം മല്ലിക മനസ് തുറക്കുന്നുണ്ട്. ഓണ്‍ സ്‌ക്രീനിലെ തന്‌റെ ഗ്ലാമറസ് ഇമേജ് കാരണം പലരും കരുതിയിരുന്നത് താന്‍ എപ്പോഴും പാര്‍ട്ടികളില്‍ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ആളാണെന്നായിരുന്നുവെന്നും എന്നാല്‍ നേരെ വിപരീതമാണ് തന്റെ കാര്യമെന്നുമാണ് മല്ലിക പറയുന്നത്. തന്റേത് ആത്മീയത നിറഞ്ഞ ജീവിത രീതിയാണെന്നും താരം പറയുന്നു. ഇതിന്റെ തെളിവായി തന്നെക്കുറിച്ച് കാമുകനുളള ഒരു പരാതിയും താരം പങ്കുവെക്കുന്നുണ്ട്.

  '' എനിക്ക് പാര്‍ട്ടി സംസ്‌കാരം ഇഷ്ടമല്ല. എന്റേത് കൂറേക്കൂടി ആത്മീയമായ ജീവിതമാണ്. ഞാന്‍ നേരത്തെ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അതിന് എന്റെ കാമുകന്‍ എപ്പോഴും പരാതിപ്പെടും. എന്റെ ദൈവമേ, നീയെന്താ സന്യാസിയാണോ എന്ന് ചോദിക്കും. നീ എന്തിനാണ് നേരത്തെ ഉറങ്ങുന്നത? നിന്റെ പ്രശ്‌നം എന്താണ്? എന്നൊക്കെ ചോദിക്കും'' തന്റെ കാമുകന്‍ എപ്പോഴും പരാതിപ്പെടുന്നത് തന്റെ ഈ ശീലത്തെക്കുറിച്ചാണെന്നും മല്ലിക പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ദീപിക-രണ്‍വീര്‍ വിവാഹവിരുന്നില്‍ പങ്കെടുക്കാതെ മുന്‍ കാമുകന്‍ രണ്‍ബീര്‍; അവന്‍ അങ്ങനെ തന്നെയാണെന്ന് നടി

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് മല്ലിക ഷെറാവത്ത്. വെബ് സീരീസിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. നക്കാബ് എന്ന ഷോയിലൂടെയായിരുന്നു തിരിച്ചുവരവ്. നക്കാബില്‍ കേന്ദ്ര കഥാപാത്രമായ സോറ മെഹ്‌റയെയാണ് മല്ലിക അവതരിപ്പിച്ചത്. രജത് കപൂറിന്റെ സിനിമയിലാണ് മല്ലിക ഇപ്പോള്‍ അഭിനയിക്കുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മര്‍ഡര്‍, വെല്‍ക്കം, ആപ്പ് ക സുറൂര്‍ തുടങ്ങി നിരവധി സിനിമകളിലെ നായികയാണ് മല്ലിക. ,സമീപകാലത്ത് താരത്തിന്റെ പ്രസ്താവനകള്‍ വാര്‍ത്തകളായിരുന്നു.

  Read more about: mallika sherawat
  English summary
  Mallika Sherawat Says A Producer Wanted To Heat Chapati Putting On Her Waist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X