For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറച്ചു സിനിമകൾ വിജയിച്ചില്ലെങ്കിൽ ചരമക്കുറിപ്പ് എഴുതാൻ നിൽക്കുന്നവരാണ്; തുറന്നടിച്ച് 'വൈറ്റ്' സിനിമയിലെ നായിക

  |

  മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഉദയ് ആനന്ദൻ സംവിധാനം ചെയ്ത വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ നടിയാണ് ഹുമ ഖുറേഷി. മോഡലിങിലൂടെ പരസ്യ മേഖലയിലേക്കും പിന്നീട് ബോളിവുഡ് സിനിമാ ലോകത്തേക്കും എത്തിയ ഹുമയുടെ ആദ്യ സിനിമ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗാങ്സ് ഓഫ് വാസേപൂർ ആയിരുന്നു. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതോടെ ഹുമ ബോളിവുഡിൽ ശ്രദ്ധനേടുകയായിരുന്നു.

  പിന്നാലെ നിരവധി അവസരങ്ങൾ ഹുമയെ തേടി എത്തി. തുടർന്ന് അഭിനയിച്ച ബദ്‌ലാപൂർ, ഹൈവേ അടക്കമുള്ള ചിത്രങ്ങൾ ശ്രദ്ധനേടിയതോടെയാണ് തെന്നിന്ത്യയിലേക്കും നടിയെ തേടി അവസരങ്ങൾ വരുന്നത്. ഉദയ് ആനന്ദൻ സംവിധാനം ചെയ്ത വൈറ്റിന് ശേഷം തമിഴിൽ രജനികാന്തിന്റെ കാല, അജിത്തിന്റെ വാലിമൈ തുടങ്ങിയ ചിത്രങ്ങളിലും ഹുമ ഖുറേഷി അഭിനയിച്ചിരുന്നു.

  അടിച്ച് പൂസായി വിക്കിയുടെ കല്യാണ ദിവസം ഫോണ്‍ ചെയ്ത ആലിയ; ആ കഥ പറഞ്ഞ് കരണ്‍

  സോണിലിവ് സീരീസായ മഹാറാണിയുടെ രണ്ടാം സീസണും ഡബിൾ എക്‌സ്എൽ എന്ന സിനിമയുമാണ് ഹുമ ഖുറേഷിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. അതിനിടെ ബോളിവുഡ് സിനിമകൾക്കെതിരെ നടക്കുന്ന ബഹിഷ്കരണ പ്രചരണങ്ങൾക്കെതിരെ നടി സംസാരിച്ചിരുന്നു. അടുത്തിടെയായി ബോളിവുഡിൽ ബഹിഷ്‌കരണ സ്വഭാവം വ്യാപകമായി കണ്ടു വരുന്നുണ്ട്. അതുപോലെ ഗംഗുഭായ് കത്യവാഡിയും ഭൂൽ ഭുലയ്യ 2വും ഒഴികെ, മറ്റ് സിനിമകളൊന്നും ബോക്‌സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല.

  ബോളിവുഡിന്റെ വിധി പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് എല്ലാവരുമെന്ന് പൂജ തൽവാറുമായുള്ള അഭിമുഖത്തിൽ ഹുമ പറഞ്ഞു. 'എല്ലാവരും വളരെ വിമർശനാത്മകവും വളരെ നിഷേധാത്മകവുമായി മാറിയിക്കുന്നു. കുറച്ച് സിനിമകൾ വിജയിച്ചില്ല, അപ്പോൾ തന്നെ എല്ലാവരുടെയും ചരമക്കുറിപ്പ് എഴുതാൻ തയ്യാറായിരിക്കുകയാണ് എല്ലാവരും. കുറച്ചു നാൾ കാത്തിരിക്കൂ. നല്ല സിനിമകൾ വരും.' ഹുമ പറഞ്ഞു.

  'എല്ലാം ശരിയാവും', ടൈഗറുമായി വേർപിരിഞ്ഞു എന്ന വർത്തകൾക്കിടെ ദിഷയുടെ പോസ്റ്റ്; നിഗൂഢമെന്ന് ആരാധകർ

  ഇപ്പോൾ റിലീസായ ചിത്രങ്ങൾ പലതും കോവിഡിന് മുന്നേ ചെയ്തത് ആണെന്നും തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനായി നിർമ്മാതാക്കൾ വെച്ചിരുന്നതാണെന്നും ഹുമ പറഞ്ഞു. എങ്ങനെയാണു ഈ ചിത്രങ്ങൾ നിർമ്മിച്ചതെന്നോ ഇതിനു പിന്നിൽ എന്തൊക്കെ സംഭവിച്ചെന്നോ നമ്മുക്ക് അറിയില്ല അപ്പോൾ അൽപം ദയ കാണിക്കാമെന്നും താരം പറഞ്ഞു.

  'എന്റെ രണ്ട് തൂണുകൾ'; മുൻഭാര്യമാർക്കൊപ്പമുള്ള ചിത്രവുമായി അനുരാ​ഗ് കശ്യപ്, ലക്കിമാനാണെന്ന് സോഷ്യൽ‌മീഡിയ!

  അജിത്തിന്റെ വാലിമൈ എന്ന ചിത്രത്തിലാണ് ഹുമ ഖുറേഷി അവസാനമായി അഭിനയിച്ചത്. തമിഴ്‌നാട്ടിൽ ചിത്രം മികച്ച വിജയം നേടിയെങ്കിലും ഹിന്ദി ബെൽറ്റിൽ ചിത്രം വലിയ വരുമാനം ഉണ്ടാക്കിയില്ല. അതേസമയം, കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഹുമ ഇപ്പോൾ, തർല, മോണിക്ക, ഓ മൈ ഡാർലിംഗ്, ഡബിൾ എക്സ്എൽ എന്നിവയാണ് ഹുമയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ടി എന്ന ചിത്രത്തിലും ഹുമ ഖുറേഷി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് വിവരം.

  ഐശ്വര്യയും ആഷുമൊക്കെ ലോകത്തിന്, കുട്ടികള്‍ക്ക് അവള്‍...; ഐശ്വര്യയുടെ ചെല്ലപ്പേര് വെളിപ്പെടുത്തി നാത്തൂന്‍

  ഇതിൽ ആദ്യം റിലീസിന് എത്തുന്നത് സത്രം രമണി സംവിധാനം ചെയ്യുന്ന 'ഡബിൾ എക്സ്എൽ' ആണെന്നാണ് വിവരം. സൊനാക്ഷി സിൻഹ, ഹുമ ഖുറേഷി, സഹീർ ഇഖ്ബാൽ, മഹത് രാഘവേന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോഡി പോസിറ്റിവിറ്റി എന്ന സന്ദേശം പങ്കുവെക്കുന്ന ചിത്രമാണിതെന്നാണ് വിവരം.

  Read more about: huma qureshi
  English summary
  Mammootty's White movie heroine Huma Qureshi on boycott culture against Bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X