സന്യാസിയാകാന്‍ 10 കോടി? ഒമ്പതാം ക്ലാസിലെ നഗ്ന ഫോട്ടോഷൂട്ട്; തുറന്ന് പറഞ്ഞ് മംമ്ത കുല്‍ക്കർണി
തൊണ്ണൂറുകളില്‍ ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. തന്റെ സൗന്ദര്യവും അഭിനയവും നൃത്തവുമൊക്കെ കൊണ്ട് ഒരു തലമുറയുടെ ആവേശമായി മാറുകയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. സംവിധായകരും നിര്‍മ്മാതാക്കളും മംമ്തയുടെ ഡേറ്റിനായി കാത്തു നിന്നു. നായകന്മാര്‍ മംമ്തയെ തങ്ങളുടെ നായികയാക്കാന്‍ മത്സരിച്ചു. വഖ്ത ഹമാരാ ഹേ, ക്രാന്തിവീര്‍, കരണ്‍ അര്‍ജുന്‍, സബ്‌സെ ബഡാ കില്ലാഡി, ആന്ദോളന്‍, ബാസി, ചൈന ഗേറ്റ് തുടങ്ങി നിരവധി ഹിറ്റുകള്‍ മംമ്ത കുല്‍ക്കര്‍ണി സമ്മാനിച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ വ്യക്തി ജീവിതത്തിലെ വിവാദങ്ങള്‍ മംമ്തയുടെ കരിയര്‍ തന്നെ നശിപ്പിച്ചു കളയുന്നതായിരുന്നു. പതിയെ മംമ്തയെ എല്ലാവരും മറന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മംമ്ത വാര്‍ത്തകളില്‍ ഇടം നേടുന്നത് സന്യാസം സ്വീകരിക്കുന്നതിലൂടെയാണ്. കഴിഞ്ഞ ദിവസമാണ് മഹാകുംഭമേളയുടെ ഭാഗമായി മംമ്ത സന്യാസം സ്വീകരിക്കുന്നത്. കിന്നര്‍ അഖാഡയില്‍ നിന്നുമാണ് താരം സന്യാസദീക്ഷ സ്വീകരിക്കുന്നത്. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു.

എന്നാല്‍ വിവാദങ്ങളും ട്വിസ്റ്റുകളുമില്ലാതെ മംമ്തയുടെ ജീവിതമില്ല. ഇപ്പോഴിതാ മംമ്തയ്ക്ക് നല്‍കിയ സന്യാസദീക്ഷ പിന്‍വലിച്ചിരിക്കുകയാണ് കിന്നര്‍ അഖാഡ. ഇതിനിടെ ഇപ്പോഴിതാ ആപ് കി അദാലത്ത് ഷോയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് മംമ്ത. തന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളെക്കുറിച്ച് ഷോയില്‍ മംമ്ത സംസാരിക്കുന്നുണ്ട്.
ബോളിവുഡിലേക്ക് തിരികെ വരുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മംമ്തയുടെ മറുപടി. നെയ്യ് ആയിക്കഴിഞ്ഞാല്‍ പിന്നെ തിരികെ പാലിലേക്ക് പോവുക അസാധ്യമാണെന്നാണ് മംമ്ത പറയുന്നത്. തന്നോട് കരണ്‍ അര്‍ജുന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ആരാധകര്‍ പറയാറുണ്ടെന്നും എന്നാല്‍ സിനിമയിലേക്ക് തിരിക വരേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയെന്നാണ് മംമ്ത പറയുന്നത്.
''ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ എന്റെ ആരാധകര്‍ കരണ്‍ അര്‍ജുന്റെ രണ്ടാം ഭാഗത്തില്‍ എന്നെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറയാറുണ്ട്. പക്ഷെ സിനിമയിലേക്ക് തിരികെ വരേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. തിരിച്ചു വരവിനെക്കുറിച്ചുള്ള സംശയം പോലും ഇനി ഉദിക്കുന്നില്ല'' എന്നായിരുന്നു തിരിച്ചുവരവിനെക്കുറിച്ച് മംമ്ത പറഞ്ഞത്. അതേസമയം സന്യാസിയാകാന്‍ മംമ്ത 10 കോടി നല്‍കിയെന്നും ആരോപണമുണ്ട്. ഇതേക്കുറിച്ചും മംമ്ത സംസാരിക്കുന്നുണ്ട്.
''പത്ത് കോടി മറന്നേക്കൂ, എന്റെ പക്കല്‍ ഒരു കോടി പോലുമില്ല. എന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. എന്നെ മഹാമണ്ഡലേശ്വര്‍ ആക്കിയപ്പോള്‍ ഗുരുവിന് ദക്ഷിണ നല്‍കാന്‍ രണ്ട് ലക്ഷം രൂപ ഒരാളില്‍ നിന്നും കടം വാങ്ങേണ്ടി വന്നു'' എന്നാണ് ആരോപണത്തിനുള്ള മംമ്തയുടെ മറുപടി. ''എന്റെ മൂന്ന് അപ്പാര്‍ട്ടുമെന്റുകളാണ് 23 വര്‍ഷമായി അടഞ്ഞു കിടക്കുന്നതിനാല്‍ നശിച്ചു പോയത്. ഞാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാന്‍ പോലും വയ്യ. എന്റെ പേര് കേസില്‍ ചേര്‍ത്ത സിബിഐ ഉദ്യോഗസ്ഥന് കമ്മീഷ്ണര്‍ ആകണമായിരുന്നു. പക്ഷെ പിന്നീട് അയാളെ പുറത്താക്കി. എനിക്കെതിരായ കേസും റദ്ദാക്കപ്പെട്ടു'' എന്നും മംമ്ത പറയുന്നുണ്ട്.

1980 വലിയ വിവാദമായി മാറിയ തന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ചും താരം പറയുന്നത്. ഒരു മാസികയുടെ കവറില്‍ അര്‍ദ്ധ നഗ്നയായി എത്തിയാണ് മംമ്ത വിവാദ നായികയായത്. ഇതിന്റെ പേരില്‍ മംമ്തയ്ക്ക് കോടതി കയറേണ്ടി വരികയും 15000 രൂപ പിഴയടയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.
''അന്ന് ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. എനിക്ക് ഡെമി മൂറിന്റെ ഫോട്ടോ കാണിച്ചു തന്നു. അത് എനിക്ക് അശ്ലീലമായി തോന്നിയിരുന്നില്ല. ഒരിക്കല്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, ഞാന്‍ ഇപ്പോഴും കന്യകയാണ് അതിനാല്‍ എനിക്ക് ലൈംഗികതയെക്കുറിച്ച് ഒന്നും അറിയില്ല. നഗ്നതയെക്കുറിച്ചും ഒന്നം അറിയില്ല എന്ന്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഞാന്‍ ഒരു അശ്ലീല വീഡിയോ പോലും കണ്ടിട്ടില്ല'' എന്നായിരുന്നു മംമ്തയുടെ മറുപടി.


Click it and Unblock the Notifications











