അസുഖമാണെന്നറിഞ്ഞപ്പോള്‍ സിനിമയില്‍ നിന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മനീഷ കൊയ്‌രാള!
ബോളിവുഡ് സിനിമയിലെ എക്കാലത്തെയും മികച്ച താരസുന്ദരികളിലൊരാളാണ് മനീഷ കൊയ്‌രാള. കണ്ണുകളായിരുന്നു ഈ അഭിനേത്രിയുടെ പ്രധാന സവിശേഷത. ഏത് തരത്തിലുള്ള കഥാപാത്രത്തെയും തനിക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്നും ഈ നായിക തെളിയിച്ചിരുന്നു. നായകന്‍മാര്‍ക്കൊപ്പമുള്ള കെമിസ്ട്രി തന്നെയാണ് മറ്റൊരു പ്രധാന ഘടകം. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ സന്ദര്‍ഭത്തില്‍ സിനിമയില്‍ നിന്നും ഒരാള്‍ പോലും തന്നെ തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് താരം പറയുന്നു.
ദിലീപേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ ആദ്യം ചോദിച്ചത് അതാണ്! ആ അവസ്ഥ മാറിയെന്നും നവ്യ നായര്‍!
രോഗാവസ്ഥയെക്കുറിച്ചും രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറയുന്ന പുസ്തകമായ ഹീല്‍ഡിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു താരം പുസ്തകത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്. അര്‍ബുദത്തെ അതിജീവിക്കുകയെന്നത് സ്വയം കണ്ടെത്തലും ജീവിതത്തെ വീണ്ടും സ്‌നേഹിക്കാന്‍ പഠിക്കുന്നതും കൂടിയായിരുന്നുവെന്നും താരം പറയുന്നു. ഒരുകാലത്ത് സസിനിമാലോകം ഒന്നടങ്കം തനിക്കൊപ്പമായിരുന്നിട്ട് കൂടി അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആരും തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. അസുഖ സമയത്ത് സിനിമാലോകം മുഖം തിരിച്ചുവെന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായി നേരത്തെയും പലരും എത്തിയിരുന്നു.

അസുഖം സ്ഥിരീകരിച്ചത്
മണിരത്‌നത്തിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ബോംബെയിലെ സൈറാബാനു എന്ന ഒരൊറ്റ കഥാപാത്രം മതി ഈ അഭിനേത്രിയെ ഓര്‍ക്കാന്‍. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ഒട്ടേറെ കഥാപാത്രങ്ങളെയാണ് ഈ അഭിനേത്രി നമുക്ക് സമ്മാനിച്ചിട്ടുള്ളത്. 2002ലായിരുന്നു താരത്തിന് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. അണ്ഡാശയ ക്യാന്‍സറുമായി പൊരുതുന്നതിനിടയിലും ഇടയ്ക്ക് താരം സിനിമയിലേക്കെത്തിയിരുന്നു. അസുഖത്തില്‍ നിന്നും വിമുക്തയായി പുതുജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍.

നേരത്തെ ഉപേക്ഷിച്ചു
കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അസുഖത്തെക്കുറിച്ച് അറിഞ്ഞത്. അസുഖവുമായി മല്ലിടുമ്പോഴും സിനിമ ഉള്ളില്‍ത്തന്നെയുണ്ടായിരുന്നു. ഇതിനിടയിലാണ് വിവാഹം നടന്നത്. കേവലം രണ്ട് വര്‍ഷത്തെ ആയുസ്സേ ആ ജീവിതത്തിനുണ്ടായിരുന്നുള്ളൂ. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടി താരത്തെ ബാധിച്ചിരുന്നു. അമ്മയാവുകയെന്ന സ്വപ്നമാണ് പൊലിഞ്ഞുപോയതെന്ന് താരം അന്ന് പറഞ്ഞിരുന്നു.

കീമോയ്ക്കിടയിലെ അസ്വസ്ഥതകള്‍
ചികിത്സയുടെ ഭാഗമായി കീമോ ചെയ്യുമെന്നറിയിച്ചതിനെത്തുടര്‍ന്ന് എന്തും നേരിടാനുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുത്തിരുന്നു. മുടിയും സൗന്ദര്യവും നഷ്ടമാവുമെന്ന് അന്ന് മനസ്സിലാക്കിയിരുന്നു. കീമോയ്ക്കിടയില്‍ ഇടയ്ക്ക് കണ്ണാടിയില്‍ നോക്കിയപ്പോള്‍ മറ്റാരെയോ കാണുന്നത് പോലെയാണ് തോന്നിയതെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ നാളുകള്‍ക്ക് ശേഷം അസുഖത്തില്‍ നിന്നും മുക്തയായപ്പോള്‍ ലുക്ക് മാത്രമല്ല ജീവിതം തന്നെ മാറി മറിഞ്ഞുവെന്നും താരം വ്യക്തമാക്കുന്നു.

അമ്മ വേഷത്തിലെത്തിയപ്പോള്‍
ഒരുകാലത്ത് നായികമാരായി തിളങ്ങി നിന്നവരില്‍ പലരും ഇന്ന് അമ്മ വേഷത്തിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. നായികമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് കൂടിയാണ് ഇത്. അത്തരത്തില്‍ സഞ്ജുവെന്ന ചിത്രത്തില്‍ രണ്‍ബീറിന്റെ അമ്മയാവാനായിരുന്നു മനീഷയുടെ നിയോഗം. താനൊരിക്കലും ഇത്തരമൊരു കഥാപാത്രമാവുന്നതിനെക്കുറിച്ച് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ആരുമെത്തിയില്ല
സിനിാമലോകവും പ്രേക്ഷകരും ഒരുപോലെ ആഘോഷിച്ച സെലിബ്രിറ്റിയായിരുന്നു മനീഷ് കൊയ് രാള. എന്നാല്‍ അപ്രതീക്ഷിതമായി താരത്തെ അര്‍ബുദം പിടിമുറുക്കിയപ്പോള്‍ സിനിമാലോകത്തുനിന്നും ആരുമെത്തിയിരുന്നില്ലെന്ന് താരം പറയുന്നു. തന്നെ ആഘോഷിച്ചവരാരും ഒപ്പമുണ്ടായിരുന്നില്ലെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. പുസ്തകത്തിലും ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

ചിരിച്ചുനില്‍ക്കുന്നു
ആദ്യം അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തളര്‍ന്നുവെങ്കിലും പിന്നീടങ്ങോട്ട് പൊരുതി മുന്നേറാനായിരുന്നു തീരുമാനിച്ചത്. ഇന്നിപ്പോള്‍ പുതിയ ജീവിതമാണ്. ഹീല്‍ഡിന്റെ കവര്‍ ഇമേജും അതാണ്. ചിരിച്ച് നില്‍ക്കുന്ന മനീഷയുടെ ചിത്രമാണ് പുസ്‌കത്തിന് നല്‍കിയിട്ടുള്ളത്. എങ്ങനെയാണ് ക്യാന്‍സര്‍ തനിക്ക് പുതുജീവിതം നല്‍കിയത് എന്ന സബ്‌ടൈറ്റിലാണ് പുസ്തകത്തിന് നല്‍കിയിട്ടുള്ളത്.


Click it and Unblock the Notifications











