For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ ആദ്യം ചോദിച്ചത് അതാണ്! ആ അവസ്ഥ മാറിയെന്നും നവ്യ നായര്‍!

  |

  വിവാഹത്തോടെ പല അഭിനേത്രികളും സിനിമയോട് ബൈ പറയാറുണ്ട്. വിവാഹ ശേഷവും സിനിമയില്‍ സജീവമാവുന്നവര്‍ വിരളമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരങ്ങളിലൊരാളാണ് നവ്യ നായര്‍. ഇടയ്ക്ക് ഒരു സിനിമയുമായി എത്തിയിരുന്നുവെങ്കിലും ആ വരവില്‍ പ്രേക്ഷകര്‍ തൃപ്തരായിരുന്നില്ല. ഇടക്കാലത്ത് റിയാലിറ്റി ഷോയിലെ ജഡ്ജായും താരമെത്തിയിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലൂടെ ഈ താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്.

  രാക്ഷസനിലെ സൈക്കോ കില്ലര്‍ ജീവിച്ചിരുന്നു! ക്രിസ്റ്റഫറെന്ന വില്ലനെക്കുറിച്ച് സംവിധായകന്‍!

  കെ മധുവിന്റെ സഹോദരിയുടെ മകളാണ് നവ്യ. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തോട് അഭിനയ മോഹത്തെക്കുറിച്ച് പറഞ്ഞിരുന്നതായി താരം പറയുന്നു. സിനിമയിലെ ഇടവേളയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമൊക്കെ വാചാലയാവുകയാണ് പ്രിയതാരം. മഴവില്‍ മനോരമയുടെ നക്ഷത്രത്തിളക്കം പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു നവ്യ നായര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. റാഫി മെക്കാര്‍ട്ടിനും താരത്തിനൊപ്പമുണ്ടായിരുന്നു. ആര്യയായിരുന്നു പരിപാടി നയിച്ചത്.

  മദ്യലഹരിയില്‍ മദോന്മത്തനായി ഫോട്ടോഗ്രാഫര്‍മാരെ തെറിവിളിച്ച് സഞ്ജയ് ദത്ത്! വീഡിയോ വൈറല്‍! കാണൂ!

  സിനിമയില്‍ തുടക്കമിട്ടത്

  സിനിമയില്‍ തുടക്കമിട്ടത്

  സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടത്തിലൂടെയാണ് നവ്യ നായര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ഇന്നും അഭിനയത്തെക്കുറിച്ച് പറയുമ്പോള്‍ വാചാലയാവുകയാണ് താരം. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു.

  ദിലീപിനോടൊപ്പം തുടക്കം

  ദിലീപിനോടൊപ്പം തുടക്കം

  ആദ്യ ചിത്രത്തില്‍ നവ്യയുടെ നായകനായെത്തിയത് ദിലീപായിരുന്നു. ജനപ്രിയ താരത്തിനൊപ്പം തുടക്കം കുറിക്കാനായതില്‍ താന്‍ സന്തോഷവതിയാണെന്ന് താരം പറയുന്നു. മാഗസിനിന്റെ കവര്‍ പേജായാണ് ആദ്യം തന്റെ ഫോട്ടോയെത്തിയത്. അത് കണ്ടാണ് തന്നെ സിനിമയിലേക്ക് വിളിച്ചത്. സിദ്ധു പനയ്ക്കലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാനായി തന്നെ വിളിച്ചത്. സ്‌ക്രീന്‍ ടെസ്റ്റിനായി തൃശ്ശൂര്‍ പോയി. മിമിക്രിയും കുറച്ച് രംഗങ്ങളുമൊക്കെ ചെയ്ത് കാണിക്കാനായി അവരാവശ്യപ്പെട്ടു. അത് ഷൂട്ട് ചെയ്ത് ദിലീപിനും മഞ്ജു ചേച്ചിക്കുമൊക്കെ അയച്ചുകൊടുത്തിരുന്നു. അത് കണ്ട് അവര്‍ ഓക്കേ പറയുകയായിരുന്നു.

  കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്ക്

  കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്ക്

  കലാതിലകപ്പട്ടം നഷ്ടമായതില്‍ പൊട്ടിക്കരയുന്ന നവ്യ നായരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് നവ്യ നായര്‍. ആദ്യ സിനിമ പുറത്തിറങ്ങുന്ന സമയത്ത് ആകെ നാണമായിരുന്നുവെന്നും മഴത്തുള്ളികിലുക്കത്തിന്റെ ചിത്രീകരണത്തിലായിരുന്നു അന്ന് താനെന്നും താരം പറയുന്നു. കോഴിക്കോട് ഭാഗത്തുനിന്നായിരുന്നു അന്ന് ഇഷ്ടം കണ്ടത്. ആ സിനിമയെക്കുറിച്ച് മികച്ച പ്രതികരണം ലഭിച്ചതില്‍ സന്തോഷവതിയായിരുന്നു താനെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  പരീക്ഷ കഴിഞ്ഞയുടനെ

  പരീക്ഷ കഴിഞ്ഞയുടനെ

  പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടനെയാണ് ഇഷ്

  ടത്തിലേക്ക് എത്തിയത്. റിസല്‍ട്ട് വന്ന പ്ലസ് ടുവില്‍ ജോയിന്‍ ചെയ്ത് ക്ലാസുമായി നീങ്ങുന്നതിനിടയിലാണ് മഴത്തുള്ളി കിലുക്കത്തിലേക്കെത്തിയതെന്ന് താരം പറയുന്നു. താരത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് നന്ദനം. ഈ സിനിമ സൂപ്പര്‍ഹിറ്റായി മാറുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. രഞ്ജിയേട്ടനാണ് സിനിമയെക്കുറിച്ച് പറഞ്ഞത്. വളരെ മനോഹരമായി കഥ പറഞ്ഞുതന്നിരുന്ന സംവിധായകരിലൊരാളാണ് അദ്ദഹമെന്ന് താരം പറയുന്നു. റാഫിക്കയും കൃത്യമായി കഥ പറഞ്ഞുതരാറുണ്ട്.

   ഗുരുവായൂരപ്പന്റെ ഭക്തയാണ്

  ഗുരുവായൂരപ്പന്റെ ഭക്തയാണ്

  കുഞ്ഞുന്നാള്‍ മുതലേ തന്നെ താന്‍ ഗുരുവായൂരപ്പന്‍ ഭക്തയാണെന്നും സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് വേണ്ടിയാണ് ഗുരുവായൂരിലേക്ക് പോയതെന്നും താരം പറയുന്നു. നേരത്തെ അമ്മയൊക്കെ അവിടെ 10 സെന്റ് സ്ഥലം വാങ്ങുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നും ഗുരുവായൂരപ്പനെ കണ്ട് തൊഴാമല്ലോയെന്നായിരുന്നു അമ്മ പറഞ്ഞത്. എല്ലാ വര്‍ഷവും ഗുരുവായൂരിലേക്ക് പോവാറുണ്ട്.

   നവ്യ നായരെ തിരഞ്ഞെടുത്തത്

  നവ്യ നായരെ തിരഞ്ഞെടുത്തത്

  പാണ്ടിപ്പട, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളില്‍ റാഫിക്കയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ല അഭിനേത്രിയും വിപണി മൂല്യമുള്ള താരമെന്ന നിലയിലാണ് അന്ന് നവ്യയെ തിരഞ്ഞെടുത്തത്. കോമഡിയായാലും സീരിയസായാലും ചെയ്യുമെന്നും ഉറപ്പുണ്ടായിരുന്നു. ലൊക്കേഷനില്‍ എല്ലാവരും കൂടി രസകരമാണ്, കോമഡി എഴുതുന്നത് മാത്രമല്ല പറയാനും ഇവര്‍ മുന്നിലാണ്. സീരിയസായാണ് ഇവര്‍ തമാശ പറയാറുള്ളത്.

  വിവാഹത്തിന് ശേഷമുള്ള പരീക്ഷണങ്ങള്‍

  വിവാഹത്തിന് ശേഷമുള്ള പരീക്ഷണങ്ങള്‍

  വിവാഹത്തിന് ശേഷം മുംബൈയിലേക്ക് പോയിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷം പാചക പരീക്ഷണമായിരുന്നു. അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ ചോദിച്ചായിരുന്നു ചെയ്തിരുന്നത്. ഉപ്പുമാവുണ്ടാക്കാന്‍ നോക്കി പരാജയപ്പെട്ടിരുന്നു. പിന്നീട് പുട്ടിലായിരുന്നു പരീക്ഷണം. പിന്നീട് അതും ചീറ്റിപ്പോയിരുന്നു. തുടക്കത്തിലെ പരീ്ക്ഷണങ്ങളെല്ലാം പാളിയിരുന്നുവെങ്കിലും പിന്നീട് താന്‍ നല്ലൊരു കുക്കായി മാറിയെന്ന് താരം പറയുന്നു.

  ദിലീപേട്ടനും ചോദിച്ചു

  ദിലീപേട്ടനും ചോദിച്ചു

  ആലപ്പുഴയില്‍ ഹരിപ്പാട് സ്വദേശിനിയാണ് താന്‍. തുടക്കത്തില്‍ അധികം പുരോഗതികളൊന്നുമില്ലാത്ത സ്ഥലമായിരുന്നുവെങ്കിലും ഇപ്പോഴാകെ മാറി. ദിലീപേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ ഇവിട കറന്റൊക്കെയുണ്ടായെന്ന് ചോദിച്ചിരുന്നതായും താരം പറയുന്നു. ഇന്നിപ്പോള്‍ മുംബൈയില്‍ നിന്നാണ് താന്‍ വരുന്നതെന്ന് താരം പറയുന്നു.

  English summary
  Navya Nair about her film experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X