40-ാം വയസില്‍ വിവാഹം, പിന്നാലെ ഡിവോഴ്‌സ്; 54 ല്‍ മനീഷ കൊയിരാള വീണ്ടും പ്രണയത്തില്‍! താരം പറയുന്നു
ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മനീഷ കെയിരാള. നേപ്പാള്‍ സ്വദേശിയാണ് മനീഷ. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകൡും മനീഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരേ സമയം വാണിജ്യ സിനിമകൡും സമാന്തര സിനിമകളിലും വിജയം നേടാന്‍ മനീഷയ്ക്ക് സാധിച്ചിട്ടുണ്ട്. സാമ്പത്തിക വിജയവും നിരൂപക പ്രശംസയും ഒരുപോലെ നേടാന്‍ സാധിച്ച കരിയര്‍. ദില്‍സേ, ബോംബെ പോലുള്ള സിനിമകളിലൂടെ ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടമാണ് മനീഷ നേടിയത്.
അതേസമയം മനീഷയുടെ വ്യക്തി ജീവിതം എന്നും പ്രശ്‌നഭരിതമായിരുന്നു. പ്രണയ തകര്‍ച്ചയും ദാമ്പത്യ തകര്‍ച്ചയുമൊക്കെ നേരിട്ട മനീഷ ലഹരിയ്ക്ക് അടിമയാവുകരയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ജീവിതത്തിലേക്കും കരിയറിലേക്കും അവര്‍ തിരികെ എത്തിയിരിക്കുകയാണ്. മനീഷുടെ കഥ ആര്‍ക്കും പ്രോചദനം നല്‍കുന്നതാണ്. ഒന്നും അവസാനിച്ചിട്ടില്ല, നമ്മള്‍ തീരുമാനിക്കുന്നതാണ് ജീവിതം എന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍.

1991 ല്‍ സൗദാഗര്‍ എന്ന ചിത്രത്തിലൂടെയാണ് മനീഷ അരങ്ങറുന്നത്. ഇതിഹാസ താരങ്ങളായ ദിലീപ് കുമാറിനും രാജ് കുമാറിനുമൊപ്പമായിരുന്നു മനീഷയുടെ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ മനീഷ ്ശ്രദ്ധ നേടുകയും ചെ്തു. 1942 എ ലവ് സ്റ്റോറി, അകേലെ ഹം അകേലെ തും, ദില്‍സെ, ലജ്ജ തുടങ്ങി നിരവധി ഐക്കോണിക് സിനിമകളില്‍ മനീഷ അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തു.
മനീഷുടെ പ്രണയ ബന്ധങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടിയവയാണ്. 1996 ലാണ് മനീഷ നാന പടേക്കറുമായി പ്രണയത്തിലാകുന്നത്. ഇരുവരും അഗ്നിസാക്ഷി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ആ ബന്ധം 2003 ഒാടെ അവസാനിച്ചു. പിന്നീടാണ് മനീഷ വിവാഹിതയാകുന്നത്. 2010 ലാണ് ബിസിനസുകാരന്‍ സാമ്രാട്ട് ദലാലിനെ മനീഷ വിവാഹം കഴിക്കുന്നത്. പക്ഷെ ആ ബന്ധവും അധികനാള്‍ നീണ്ടു പോയില്ല. 2012 ല്‍ ഇരുവരും പിരിഞ്ഞു.
മദ്യത്തിന് അടിമയായി മാറിയ മനീഷ കടുത്ത വിഷാദരോഗിയുമായി മാറിയിരുന്നു. എന്നാല്‍ അതിനെയെയല്ലാം അതിജീവിക്കാന്‍ മനീഷയ്ക്ക് സാധിച്ചു. ഇതിനിടെ അര്‍ബുദവും താരത്തെ തേടിയെത്തിയെങ്കിലും മനീഷ അതിനേയും തോല്‍പ്പിച്ചു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഹീരാമണ്ഡിയിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് മനീഷ. അതേസമയം 54 കാരിയായ മനീഷ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലാണ് താരം ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

''എനിക്ക് ആരുമില്ലെന്ന് ആരാണ് പറഞ്ഞത്. അത് ഒരേസമയം ശരിയുമാണ് തെറ്റുമാണ്. എന്റെ ജീവിതത്തിലേക്ക് പങ്കാളി വന്നാല്‍, അയാള്‍ക്ക് വേണ്ടി ഞാന്‍ കോംപ്രമൈസുകളൊന്നും ചെയ്യില്ല. എനിക്കൊപ്പം ഒരുമിച്ച് ചുവടുവെച്ച് മുന്നോട്ട് പോകാന്‍ പങ്കാളി തയ്യാറായാല്‍ ഞാന്‍ ഒരുപാട് സന്തോഷിക്കും. പക്ഷെ ഞാന്‍ മാറില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലേക്ക് വരാന്‍ ആളുണ്ടെങ്കില്‍ വരിക തന്നെ ചെയ്യും. നിലവില്‍ ഞാന്‍ എന്റെ ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ ജീവിക്കുകയും. ഭാവിയിലും അങ്ങനെ തന്നെയാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്വാതന്ത്ര്യത്തോടെ എന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്'' മനീഷ പറയുന്നു.
അതേസമയം താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2023 ല്‍ ഷെഹസാദയില്‍ അഭിനയിച്ചുവെങ്കിലും പോയ വര്‍ഷം സിനിമകളൊന്നും ചെയ്തിരുന്നില്ല. എന്നാല്‍ ഹീരമണ്ടി നേടിയ വിജയവും മനീഷയ്ക്ക് കയ്യടി നേടിക്കെടുത്തതുമെല്ലാം താരം കൂടുതല്‍ സജീവമാകാന്‍ കാരണമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











