'കിളവി'യെന്ന് പരിഹസിച്ചു; 50 കഴിഞ്ഞെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി മനീഷ കൊയ്‌രാള

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മനീഷ കൊയിരാള. അഭിനയത്തില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് മനീഷ. വാണിജ്യ സിനിമാ ലോകത്തും സമാന്തര സിനിമാ ലോകത്തും മനീഷ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് മനീഷ കടന്നു വരുന്നത്. കരിയറില്‍ പല വെല്ലുവിളികളും മനീഷയ്ക്ക് നേരിടേണ്ടി വരാറുണ്ട്. കരിയറില്‍ മാത്രമല്ല, ജീവിതത്തിലും മനീഷയ്ക്ക് ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്.

സ്റ്റേജ് ഫോര്‍ ഓവറീയന്‍ ക്യാന്‍സറിനെ നേരിട്ടാണ് മനീഷ കരിയറിലേക്കും ജീവിതത്തിലേക്കും തിരികെ വരുന്നത്. ഇപ്പോഴിതാ തന്റെ കരിയറില്‍ നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് മനീഷ. പ്രായത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തലുകള്‍ നേരിടുന്നുവെന്നാണ് മനീഷ പറയുന്നത്. ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.

Manisha Koirala

തന്റെ പ്രായത്തെക്കുറിച്ച് പലരും പരിഹാസത്തോടെ സംസാരിക്കാറുണ്ടെന്നാണ് മനീഷ പറയുന്നത്. കെളവി എന്ന് വിളിച്ച് അപമാനിച്ചുവെന്നും താരം പറയുന്നു. ബോളിവുഡിലെ സ്ത്രീകളെ സംബന്ധിച്ച് പ്രായം എന്നത് ഒരു പ്രശ്‌നമായിട്ടാണ് കാണുന്നതെന്നും മനീഷ പറയുന്നത്.

''ഞാനിത് രണ്ടോ മൂന്നോ റൗണ്ട് ടേബിളില്‍ നേരിട്ടിട്ടുണ്ട്. പ്രായത്തിന്റെ പേരില്‍ പുറത്താക്കിയിട്ടുണ്ട്. അത് എന്നെ ബാധിക്കാറുണ്ട്. അവര്‍ക്ക് കൂടെ അഭിനയിക്കുന്നവര്‍ പ്രായമുള്ളവര്‍ വേണ്ട. പക്ഷെ കൂടുതല്‍ പ്രായമുള്ള നടിമാരോട് പ്രശ്‌നമില്ല'' എന്നാണ് മനീഷ പറയുന്നത്. അതേസമയം ഇതുവരേയും നടന്മാരെ പ്രായമായെന്ന് പറഞ്ഞ് പരിഹസിക്കുന്നത് കണ്ടിട്ടില്ലെന്നാണ് മനീഷ പറയുന്നത്. പരിഹസിക്കപ്പെടുന്നത് സ്ത്രീകള്‍ മാത്രമാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് ഏജിസം ബാധിക്കുന്നതെന്നും താരം പറയുന്നു.

''നമ്മുടെ ടോര്‍ച്ച്‌ബേറര്‍മാര്‍ ആണ് മാതൃക കാണിച്ചു തരേണ്ടത്, അമ്പതിന് ശേഷവും നമുക്ക് തകര്‍ക്കാന്‍ സാധിക്കുമെന്ന്, ഗംഭീരമായൊരു ജീവിതം നമുക്ക് ജീവിക്കാന്‍ സാധിക്കുമെന്ന്, നമ്മുടെ പ്രൊഫഷനില്‍ മികച്ച നിലയിലെത്താന്‍ സാധിക്കുമെന്ന്. സന്തോഷവും ആരോഗ്യവുമുള്ളൊരു ജീവിതം നയിക്കാന്‍ സാധിക്കുമെന്ന്. ജീവിച്ചിരിക്കുന്നോളം കാലം എനിക്ക് ജോലി ചെയ്യണം. എന്നെ കാണാന്‍ നല്ലതുമായിരിക്കണം. അതാണ് എന്റെ മോട്ടോ'' എന്നാണ് മനീഷ പറയുന്നത്.

Manisha Koirala

റൗണ്ട്‌ടേബിള്‍ ചര്‍ച്ചകൡ നിന്നും തന്നെ ചില ഗ്രൂപ്പുകാര്‍ ഒഴിവാക്കിയിട്ടുണ്ടെന്നാണ് മനീഷ പറയുന്നത്. എന്നാല്‍ തന്റേ അതേ പ്രായമുള്ള ഒരു നടനെ അവര്‍ ഒഴിവാക്കുമോ എന്നാണ് മനീഷ ചോദിക്കുന്നത്. അവള്‍ കിളവിയായി, അവള്‍ ഇനിയെന്ത് അഭിനയിക്കാനാണ് എന്നൊക്കെയാണ് ആളുകള്‍ പറയുക. അതിനാലാണ് അമ്മയുടേയും സഹോദരിയുടേയും വേഷങ്ങള്‍ മാത്രം ഒരു ഘട്ടം കഴിഞ്ഞാല്‍ നടിമാരെ തേടി വരുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കും ഗംഭീര വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് മനീഷ പറയുന്നത്.

54 കാരിയായ തനിക്ക് ഇപ്പോഴും കൂടുതല്‍ വേഷങ്ങള്‍ ചെയ്യാനുള്ള ദാഹമുണ്ടെന്നാണ് മനീഷ പറയുന്നത്. കലാകാരിയെന്ന നിലയില്‍ തനിക്ക് പ്രായം വെറും നമ്പര്‍ മാത്രമാണ്. 50 കഴിഞ്ഞെന്ന് കരുതി താന്‍ നിര്‍ത്തില്ല. മറ്റാരും നിര്‍ത്താനും പാടില്ലെന്നും മനീഷ പറയുന്നു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് മനീഷ. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഹീരാമണ്ഡി സീരീസിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

More from Filmibeat

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X