Don't Miss!
- Finance
നിങ്ങളുടെ വരുമാനം പത്ത് ലക്ഷം രൂപയാണോ; എങ്കില്‍ നികുതിയിനത്തില്‍ ഇത്ര രൂപ സേവ് ചെയ്യാം!!
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
മനീഷ കൊയ്‌രാളയോട് മണിരത്‌നത്തിന്റെ ബോംബെയിൽ അഭിനയിക്കരുതെന്ന് പറഞ്ഞത് നിരവധി പേർ; കാരണമിതാണ്
ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരില്‍ ഒരാളാണ് മനീഷ കൊയ്‌രാള. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളായിരുന്നു അവർ. പല പ്രമുഖ താരങ്ങളുടെയും നായികയായി ശക്തമായ പല സ്ത്രീകഥാപാത്രങ്ങളെയും നടി അവതരിപ്പിച്ചിട്ടുണ്ട്. അര്‍ബുദ ബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്ന നടി ഇന്ന് അതിനെയെല്ലാം അതിജീവിച്ച് സന്തോഷത്തോടെ കഴിയുകയാണ്.
കത്രീന കൈഫ് ഗർഭിണി തന്നെ!, പുതിയ വീഡിയോ കണ്ടുറപ്പിച്ച് ആരാധകർ; വീഡിയോ വൈറൽ
തൊണ്ണൂറുകളിൽ ഖാമോഷി, ദില്‍ സെ തുടങ്ങി ബോളിവുഡിലെ ഒരുപാട് ഹിറ്റു ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടി തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മനീഷയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മണി രത്‌നം സംവിധാനം ചെയ്ത ബോംബെ. മനീഷയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് അതിലെ കഥാപാത്രത്തിനെ വിലയിരുത്തുന്നത്.

എന്നാൽ അന്ന് ആ കഥാപത്രം ചെയ്യരുതെന്ന് ഒരുപാട് പേർ തന്നോട് പറഞ്ഞിരുന്നെന്ന് മനീഷ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡിൽ കത്തി നിൽക്കുന്ന സമയത്ത് അങ്ങനെയൊരു വേഷം ചെയ്യരുതെന്നാണ് തനിക്ക് കിട്ടിയ നിർദേശമെന്നാണ് നടി പറഞ്ഞത്. ചിത്രത്തിൽ അമ്മ വേഷമായിരുന്നു നടിയ്ക്ക്.
'നിങ്ങൾ ഗൈനക്കോളജിസ്റ്റാണോ?' നഗ്ന രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഐശ്വര്യ റായ് നൽകിയ മറുപടി
"എനിക്ക് ബോംബെ സിനിമയിൽ അവസരം വന്നപ്പോൾ, ആളുകൾ അത് ചെയ്യരുതെന്ന് എന്നോട് പറഞ്ഞു, എന്റെ 20-കളിൽ ഞാൻ അമ്മയുടെ വേഷം ചെയ്താൽ അടുത്ത 10 വർഷത്തിനുള്ളിൽ തനിക്ക് മുത്തശ്ശി വേഷങ്ങളാകും ലഭിക്കുക എന്ന് അവർ കരുതി. എന്നാൽ മണിരത്‌നം സിനിമ നിരസിക്കുന്നത് വിഡ്ഢിത്തമാണെന്ന് മറ്റു ചിലർ എന്നോട് പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു."2018 ൽ വാർത്ത ഏജൻസിയായ പിടിഐയോട് മനീഷ പറഞ്ഞു.

മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിൽ അരവിന്ദ് സ്വാമിയ്‌ക്കൊപ്പമാണ് മനീഷ അഭിനയിച്ചത്. ബോംബെയിലെ മിശ്രവിവാഹിതരായ ദമ്പതികളെയും ബാബറി മസ്ജിദ് തകർച്ചയ്ക്ക് ശേഷമുള്ള ബോംബെ കലാപത്തിന് മുമ്പും ശേഷവുമുള്ള അവരുടെ പോരാട്ടങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. അനിൽ കപൂർ നായകനായ മനീഷയുടെ മറ്റൊരു ഹിറ്റ് ചിത്രമായ 1942: എ ലവ് സ്റ്റോറി കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ബോംബെ പുറത്തിറങ്ങിയത്.
ഇവളേക്കാള്‍ വലിയ മാറിടം എനിക്കുണ്ട്, അതിന്റെ അസൂയയാണ്; താപ്‌സിയെ കളിയാക്കി അനുരാഗ് കശ്യപ്

അർബുദത്തെ തോൽപിച്ച് സിനിമയിലേക്ക് തിരികെ വന്ന മനീഷ കൊയ്‍രാള അവസാനമായി അഭിനയിച്ചത് സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജുവിലാണ്. ചിത്രത്തിൽ രൺബീർ കപൂറിന്റെ അമ്മയുടെ വേഷമാണ് മനീഷ അവതരിപ്പിച്ചത്. ഇതുകൂടാതെ, നെറ്റ്ഫ്ലിക്സ് ചിത്രമായ മാസ്കയിലും മനീഷ അഭിനയിച്ചിരുന്നു. നീരജ് ഉദ്‌വാനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജാവേദ് ജാഫ്രി, നികിത ദത്ത, പ്രീത് കമാനി, ഷെർലി സെറ്റിയ എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. റിപ്പോർട്ടുകൾ പ്രകാരം, കാർത്തിക് ആര്യന്റെ വരാനിരിക്കുന്ന ചിത്രമായ ഷെഹ്‌സാദയിലും മനീഷ കൊയ്‌രാള എത്തുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമര സേനാനിയായ ഷാരൂഖിന്റെ അച്ഛൻ നൽകിയ ഉപദേശം; താരം പറഞ്ഞത്
Recommended Video

അതേസമയം, അസുഖത്തിന് ശേഷം പതിയെ സിനിമയിലേക്ക് മടങ്ങി വരാനാണ് താൻ ശ്രമിക്കുന്നതെന്ന് മനീഷ പറഞ്ഞിരുന്നു. 'നിങ്ങൾ 20-കളിൽ ആയിരിക്കുമ്പോൾ, നിങ്ങൾക്ക് കൂടുതൽ ഊർജവും ഉത്സാഹവും ഉണ്ടാകും. എന്നാൽ നിങ്ങളുടെ 40-കളിൽ, എല്ലാം സാവധാനത്തിൽ ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുക. നിങ്ങളുടെ ലോകവീക്ഷണം മാറും, നിങ്ങൾ ഒരു വ്യത്യസ്ത വ്യക്തിയായി മാറും," മനീഷ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ
-
വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം; ഒടുവിൽ തുറന്ന് പറഞ്ഞ് നയൻതാരയും; ശ്രദ്ധ നേടി വാക്കുകൾ