twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ അച്ഛനും എന്റെ രാജ്യവും പോരടിക്കുമ്പോള്‍! നഷ്ടത്തെക്കുറിച്ച് മസബ ഗുപ്ത

    |

    ക്രിക്കറ്റും ബോളിവുഡും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇരുമേഖലകളിലേയും താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ പതിവാണ്. ഇങ്ങനെ ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തേയും ബോളിവുഡിലേയും ഹിറ്റ് പ്രണയ ജോഡിയായിരുന്നു വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സും ബോളിവുഡ് നടി നീന ഗുപ്തയും. എണ്‍പതുകളില്‍ ഇന്ത്യയിലെത്തിയ റിച്ചാര്‍ഡ്‌സ് നീനയുമായി പ്രണയത്തിലാവുകയായിരുന്നു. നീനയുമായി പ്രണയത്തിലാകുമ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും വിവാഹിതരായില്ല. നീണ്ട കാലം ഇരുവരും പ്രണയിച്ചു.

    നീനയുടേയും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ് ഡിസൈനറും നടിയുമായ മസബ ഗുപ്ത. വിവിയനുമായുള്ള പ്രണയ ബന്ധം അവസാനിച്ച ശേഷമായിരുന്നു നീന മസബയ്ക്ക് ജന്മം നല്‍കിയത്. തന്റെ അച്ഛന്റേയും അമ്മയുടേയും പ്രണയത്തെക്കുറിച്ചും ആത്മബന്ധത്തെക്കുറിച്ചുമൊക്കെ മസബ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ ഒറ്റയ്ക്ക് തന്നെ വളര്‍ത്തിയതിനെക്കുറിച്ചും താരം മനസ് തുറന്നിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് മസബ. ഹൗസ് ഓഫ് മസബ എന്ന പേരില്‍ സ്വന്തമായൊരു ബ്രാന്റുമുണ്ട് മസബയ്ക്ക്. ഇപ്പോഴിതാ മസബയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

    83

    കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 83 എന്ന സിനിമയെക്കുറിച്ചുള്ള മസബയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 1983 ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ കഥയാണ് ചിത്രം പറയുന്നത്. തന്റെ ജീവിതത്തിലെ വലിയ നഷ്ടത്തെക്കുറിച്ചാണ് മസബ പറയുന്നത്. കപില്‍ ദേവും സംഘവും ലോകകപ്പിന്റെ ഫൈനലില്‍ നേരിട്ടത് വിന്‍ഡീസിനെയായിരുന്നു. വിന്‍ഡീസ് നിരയിലെ ശക്തനായിരുന്നു വിവിയന്‍ റിച്ചാര്‍ഡ്‌സ്. തന്റെ അച്ഛനും തന്റെ രാജ്യവും മുഖാമുഖം വന്നതായിരുന്നു 83ലെ ഫൈനല്‍ എന്നാണ് മസബ പറയുന്നത്.

    ക്രിക്കറ്റ്

    ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ചിത്രമായിരുന്നു മസബ പങ്കുവച്ചത്. താന്‍ ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമായി കരുതുന്നത് താന്‍ ജനിക്കാന്‍ വൈകിയെന്നാണ് മസബ പറയുന്നത്. 1983 ല്‍ ഇന്ത്യ ലോകകപ്പ് നേടിക്കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ജനിച്ചതെന്നാണ് മസബ പറയുന്നത്. അതേസമയം 83 സിനിമയില്‍ മസബയുടെ അമ്മ നീന ഗുപ്തയും അഭിനയിക്കുന്നുണ്ട്. തന്റെ അച്ഛനെക്കുറിച്ചും പറയുന്ന സിനിമയില്‍ അമ്മ അഭിനയിക്കുന്നതിന്റെ സന്തോഷവും മസബ പങ്കുവെക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ഏറ്റവും വലിയ നഷ്ടം

    ''ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഡാഡി കളിക്കുന്നത് സ്റ്റേഡിയത്തിലിരുന്ന് കാണാന്‍ പറ്റിയില്ലെന്നതാണ്. ഞാന്‍ വളരെ ചെറുതായിരുന്നു. ഞാന്‍ ആറ് വര്‍ഷം വൈകിയാണ് ജനിച്ചത്. എന്റെ ഡാഡി ഒരു വശത്തും എന്റെ രാജ്യ മറുവശത്തും വന്ന ഐതിഹാസികമായ മത്സരം കാണാന്‍ എനിക്ക് സാധിച്ചില്ല. 83യുടെ ട്രെയിലര്‍ തന്നെ എനിക്ക് രോമാഞ്ചം നല്‍കുന്നതായിരുന്നു. തീയേറ്ററുകൡലേക്ക് തിരികെ പോകാനും സിനിമ കാണാനും ഞാന്‍ കാത്തിരിക്കുകയാണ്. അമ്മയും ഈ സിനിമയിലുണ്ടെന്നത് വളരെ സന്തോഷം നല്‍കുന്നുണ്ട്. ജീവിതം ഒരു സര്‍ക്കിള്‍ പൂര്‍ത്തിയാക്കുന്നത് പോലെയുണ്ട്. എല്ലാവര്‍ക്കും ആശംസകള്‍'' എന്നായിരുന്നു മസബ കുറിച്ചത്.

    Recommended Video

    ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
    നായകന്‍

    രണ്‍വീര്‍ സിംഗ് ആണ് 83യിലെ നായകന്‍. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനെയാണ് രണ്‍വീര്‍ അവതരിപ്പിക്കുന്നത്. കപിലിന്റെ ഭാര്യ റോമിയായി എത്തുന്നത് ദീപിക പദുക്കോണ്‍ ആണ്. പങ്കജ് ത്രിപാഠി, ജീവ, ഹാര്‍ഡി സന്തു, സാഖിബ് സലീം, ചിരാഗ് പാട്ടീല്‍, താഹിര്‍ രാജ് ഭാസിന്‍, സാഹില്‍ ഖട്ടര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എങ്ങും ലഭിക്കുന്നത്. കേരളത്തില്‍ 83യുടെ വിതരണം നടന്‍ പൃഥ്വിരാജാണ് നടത്തുന്നത്.

    Read more about: neena gupta ranveer singh
    English summary
    Masaba Gupta Shares Her One Regret Amid 83 Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X