ഇരുണ്ട നിറത്തിന്റെ പേരില്‍ കളിയാക്കല്‍, അമ്മയുടെ മേക്കപ്പിട്ട് സ്‌കൂളില്‍ പോയി; മസാബ ഗുപ്ത പറയുന്നു

ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട അമ്മയും മകളുമാണ് നീന ഗുപ്തയും മകള്‍ മസാബ ഗുപ്തയും. ജീവിതത്തിലെ പല വെല്ലുവിളികളേയും കരുത്തോടെ നേരിടുകയും വിജയം കൈവരിക്കുകയും ചെയ്തവരാണ് ഇരുവരും നീന അഭിനയത്തില്‍ കയ്യടി നേടുമ്പോള്‍ മകള്‍ മസാബ ഫാഷന്‍ രംഗത്താണ് താരമായി മാറിയത്. ഇപ്പോഴിതാ അഭിനയത്തിലും തിളങ്ങുകയാണ് മസാബ. മസാബ മസാബ എന്ന സീരീസിലൂടെയായിരുന്നു താരത്തിന്റെ ഒടിടി എന്‍ട്രി. സ്വന്തം ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സീരീസൊരുക്കിയത്. നീനയും സീരീസിലുണ്ടായിരുന്നു. അമ്മയുടേയും മകളുടേയും ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും കെമിസ്ട്രിയ്ക്ക് ആരാധകര്‍ കയ്യടിക്കുകയാണ്.

നീന ഗുപ്തയുടേയും വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ് മസാബ. നീനയും വിവിയനും തമ്മില്‍ പ്രണയത്തിലായിരുന്നുവെങ്കിലും വിവിയന്‍ നേരത്തെ തന്നെ വിവാഹിതനായിരുന്നതിനാല്‍ ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിച്ചിരുന്നില്ല. മസാബയെ ഒറ്റയ്ക്കായിരുന്നു നീന വളര്‍ത്തിയത്. ഇപ്പോഴിതാ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അമ്മയെക്കുറിച്ചും തോല്‍ക്കാന്‍ സമ്മതിക്കാത്ത അവരുടെ പോരാട്ട വീര്യത്തെക്കിച്ചും മസാബ മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മുന്നോട്ട് പോവുക

''മുന്നോട്ട് പോവുക. അവര്‍ക്ക് മരിക്കാന്‍ സമ്മതിക്കാത്തൊരു സ്പിരിറ്റുണ്ട്. അവരൊരു അതിജീവിതയാണെന്ന് ഞാന്‍ പറയാറുണ്ട്.് 67 വയസായി, പക്ഷെ അവര്‍് കരിയറില്‍ പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്. പ്രായം എന്നത് വെറും നമ്പറാണ്. ഒരിക്കലും പോരാട്ടം അവസാനിപ്പിക്കരുത്. തോല്‍വി സമ്മതിക്കരുത്. അതാണ് ഞാന്‍ അവരില്‍ നിന്നും പഠിച്ചത്'' എന്നായിരുന്നു മസാബ അമ്മയെക്കുറിച്ച്് പറഞ്ഞത്. തന്റെ അമ്മയുടെ പ്രണയ ജീവിതത്തിലുളള മോശം അനുഭവങ്ങള്‍ കുട്ടിയായിരിക്കെ തന്നെ ബാധിച്ചിരുന്നുവോ എന്നും പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപീകരിക്കുന്നതില്‍ അത് സ്വാധീനിച്ചിട്ടുണ്ടോ എന്നും മസാബയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ മാതാപിതാക്കളുടെ ബാധ്യതകള്‍ മക്കള്‍ ചുമക്കേണ്ടതില്ലെന്നാണ് മസാബ പറയുന്നത്.

അമ്മയുടെ മേക്കപ്പ്

''അവര്‍ക്ക് പലതിലൂടേയും കടന്നു പോകേണ്ടി വന്നിരുന്നുവെങ്കിലും നല്ല കാര്യങ്ങളുമുണ്ടായിരുന്നു. ടേബിളില്‍ ഭക്ഷണമുണ്ടായിരുന്നു. ജീവിതം ഒപ്പം ആഘോഷിക്കാന്‍ സുഹൃത്തുക്കളുണ്ടായിരുന്നു. ജോലിയുണ്ടായിരുന്നു. സാമ്പത്തികമായി നല്ല നിലയായിരുന്നു. ആരോഗ്യമുണ്ട്. ഒരു കാര്യം ഇല്ലാതയെങ്കിലും ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു'' എന്നും മസാബ പറയുന്നു. കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന വംശീയതയെക്കുറിച്ചും മസാബ വെളിപ്പെടുത്തുന്നുണ്ട്. തന്റെ നിറവും രൂപവും മൂലം തന്നെ പലരും അപമാനിച്ചിട്ടുണ്ടെന്നും തന്നെ ഇന്ത്യക്കാരിയായി അംഗീകരിക്കാന്‍ പോലും ചിലര്‍ തയ്യാറായിരുന്നില്ലെന്നാണ് മസാബ നേരത്തെ പറഞ്ഞത്. സ്‌കൂളിലേക്ക് അമ്മയുടെ മേക്കപ്പ് ഇട്ട് പോയ അനുഭവവും മസാബ പങ്കുവെക്കുന്നുണ്ട്.

വെള്ള പാടുകള്‍


''എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്ന് സ്‌കൂളില്‍ പോകുന്നതിന് മുമ്പായി ഞാന്‍ അമ്മയുടെ ഫൗണ്ടേഷന്‍ എടുത്തു. മിണ്ടാതെ അവരുടെ മേക്കപ്പ് കിറ്റ് തുറന്ന് അമ്മയെ പോലെ നിറം ലഭിക്കാനായി ഫൗണ്ടേഷനിട്ട് നോക്കുകയാിരുന്നു. പക്ഷെ എന്റെ തൊലിയുടെ നിറമായിരുന്നില്ല അതെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഞാന്‍ നേരെ സ്‌കൂളിലേക്ക് പോയി. എല്ലാവര്‍ക്കും കാര്യം മനസിലായി. എന്റെ ബാത്ത്‌റൂമില്‍ ഞാന്‍ ലൈറ്റ് ഇടാറില്ലായിരുന്നു. എന്റെ നിറം കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ലൈറ്റില്ലാതെ എന്റെ പാടുകള്‍ ഞാന്‍ മറച്ചു. പക്ഷെ എന്റെ ഇരുണ്ട നിറത്തിന് അത് ചേരുന്നതായിരുന്നില്ല. ഇതോടെ ദേഹത്ത് വെള്ള പാടുകള്‍ പോലെയായി മാറുകയായിരുന്നു'' എന്നാണ് മസാബ പറയുന്നത്.

Recommended Video

Santhosh Varkey Talks About Nithya Menon | FilmiBeat Malayalam
മസാബ മസാബ

നെറ്റ്ഫ്‌ളിക്‌സിലായിരുന്നു മസാബ മസാബ റിലീസ് ചെയ്തത്. അമ്മയും മകളും തമ്മിലുള്ള വഴക്കുകള്‍ സീരീസിലെ പ്രധാന ഹൈലൈറ്റായിരുന്നു. ഇരുവരുടേയും യഥാര്‍ത്ഥ ജീവിതത്തിലെ ചില സംഭവങ്ങളും സീരീസിന്റെ ഭാഗമായിരുന്നു. മസാബ മസാബയുടെ രണ്ടാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: neena gupta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X