മാറിലെ സാരി എടുത്തുമാറ്റിയതിന് വെറുത്തു; ഭീഷണിപ്പെടുത്തി ഇ-മെയിലുകള്‍; മഴവില്ല് നായികയ്ക്ക് സംഭവിച്ചത്‌

സിനിമയെന്നത് അനശ്ചിതത്വങ്ങളുടെ ലോകമാണ്. പേരിനും പെരുമയ്ക്കുമൊന്നും ഒരു ഗ്യാരണ്ടിയും പറയാന്‍ പറ്റില്ല. ഒരുരാത്രി ഇരുട്ടി വെളുക്കുന്ന വേഗതയില്‍ കുതിച്ചുയര്‍ന്നവരുമുണ്ട്, അതിലും വേഗത്തില്‍ കൂപ്പുകുത്തി വീണവരുമുണ്ട്. സ്വപ്‌ന തുല്യമായൊരു തുടക്കം ലഭിച്ചിട്ടും കരിയര്‍ എവിടേയും എത്തിക്കാന്‍ സാധിക്കാതെ പോയവരുമുണ്ട്. പലപ്പോഴും സ്വന്തം കഴിവും അധ്വാനവും മാത്രമായിരിക്കില്ല ഒരു താരത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. കാലത്തിന് കൂടി അതില്‍ നിര്‍ണായക പങ്കുണ്ട്.

അത്തരത്തിലൊരു അനുഭവമാണ് നടി പ്രീതി ജാന്ഗിയാനിയ്ക്കുള്ളത്. ബോളിവുഡിലെ ഐക്കോണിക് സിനിമകളില്‍ ഒന്നായ മൊഹബത്തേനില്‍ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ചാണ് പ്രീതി തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ ആ വിജയം പിന്നീടൊരിക്കലും പ്രീതിയ്ക്ക് ആവര്‍ത്തിക്കാനായില്ല. ഇപ്പോഴിതാ തന്റെ കരിയറില്‍ സംഭവിച്ചത് എന്തെന്ന് പറയുകയാണ് പ്രീതി.

Preeti Jhangiani

സൂമിന് നല്‍കിയ അഭിമുഖത്തിലാണ് പ്രീതി മനസ് തുറന്നത്. തന്റെ അടുത്ത വീട്ടിലെ പെണ്‍കുട്ടി ഇമേജാണ് കരിയറില്‍ പ്രതിസന്ധിയായത് എന്നാണ് പ്രീതി പറയുന്നത്. ''അക്കാലത്ത് ടൈപ്പ് കാസ്റ്റിംഗ് വലിയ പ്രശ്‌നമായിരുന്നു. അതാണ് എനിക്കും സംഭവിച്ചത്. ഞാന്‍ ബോംബെക്കാരിയാണ്. സ്വന്തമായി ഒരു സല്‍വാര്‍ സ്യൂട്ടു പോലുമില്ല. ഒരിക്കലും ധരിച്ചിട്ടുമില്ല. പക്ഷെ മൊഹബത്തേന്‍ ഇറങ്ങിയ ശേഷം എന്നെ തേടി വന്നതെല്ലാം അത്തരം വേഷങ്ങളായിരുന്നു. അങ്ങനെ മാത്രമാണ് ആളുകള്‍ എന്നെ കണ്ടിരുന്നത്''പ്രീതി പറയുന്നു.

2000 ലായിരുന്നു മൊഹബത്തേന്‍ റിലീസായത്. ഷാരൂഖിനും ബച്ചനുമൊപ്പം പ്രീതി, ഷമിത ഷെട്ടി, ഉദയ് ചോപ്ര, കിം ശര്‍മ, ജിമ്മി ഷേര്‍ഗില്‍, ജുഗല്‍ ഹന്‍സരാജ് തുടങ്ങിയ യുവതാരങ്ങളും പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു മൊഹബേത്തന്‍. മൂന്ന് പ്രണയ ജോഡികളിലൂടെയായിരുന്നു ചിത്രം കഥ പറഞ്ഞത്. ജിമ്മി ഷേര്‍ഗില്‍ ആയിരുന്നു പ്രീതിയുടെ നായകന്‍. ചിത്രത്തിലെ ഏറ്റവും ജനപ്രീയ ജോഡിയും ഇരുവരുമായിരുന്നു.

സംഗീത വീഡിയോകളിലൂടെയാണ് പ്രീതി സിനിമയിലെത്തുന്നത്. മൊഹബത്തേനില്‍ പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞ് എത്തുന്ന കഥാപാത്രമായിരുന്നു പ്രീതിയുടേത്. ചിത്രം ഹിറ്റ് ആയതോടെ ആ ഇമേജ് പ്രീതിയ്ക്ക് ബാധ്യതയായി മാറുകയായിരുന്നു. അതില്‍ നിന്നും പുറത്ത് വരാനുള്ള ശ്രമത്തിന്റെ ഭാഗമായി താന്‍ ഗ്ലാമറസ് വേഷങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ തിരിച്ചടി നേരിട്ടതായാണ് പ്രീതി പറയുന്നത്.

''ഞാന്‍ ബോള്‍ഡ് ആയ വേഷങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചടി നേരിട്ടു. പ്രേക്ഷകര്‍ക്ക് എന്നെ അങ്ങനെ അംഗീരിക്കാനായില്ല. ഒരുപക്ഷെ അത്തരം വേഷങ്ങളില്‍ എന്നെ നന്നായി അവതരിപ്പിക്കാതിരുന്നതുമാകാം. എന്തായാലും എനിക്ക് ലഭിച്ചിരുന്ന വേഷങ്ങളത്രയും ടൈപ് കാസ്റ്റ് ആയതായിരുന്നു'' എന്നാണ് പ്രീതി പറയുന്നത്. മൊഹബത്തേന് ശേഷം ആവാര പാഗല്‍ ദീവാന, എല്‍ഒസി കാര്‍ഗില്‍, ആന്‍ തുടങ്ങിയ ബോളിവുഡ് സിനിമകളും തെലുങ്കില്‍ തമ്മുഡു, നരസിംഹ നായിഡു തുടങ്ങിയ സിനിമകളും പ്രീതി ചെയ്തിരുന്നു.

ഇതിനിടെ 2005 ല്‍ പുറത്തിറങ്ങിയ ചാഹത്ത് എന്ന ചിത്രത്തില്‍ തന്റെ നാടന്‍ പെണ്‍കുട്ടി ഇമേജ് പൊളിച്ചെഴുതി ഗ്ലാമറസ് വേഷത്തിലും പ്രീതിയെത്തി. പക്ഷെ അത് വലിയ വിമര്‍ശനമാണ് പ്രീതിയ്ക്ക് നേടിക്കൊടുത്തത്. ''ചാഹത്ത് മനോഹരമായ സിനിമയായിരുന്നു. നല്ല പാട്ടുകളുമുണ്ടായിരുന്നു. ചിത്രത്തില്‍ ഒരു മഴ പാട്ടുണ്ട്. പാട്ടിലെ ഒരു ഷോട്ടില്‍ ഞാന്‍ എന്റെ സാരിയുടെ പല്ലു എടുത്തുമാറ്റുന്നുണ്ട്. അത് ഷോട്ട് വലിയ പ്രശ്‌നമായി. എനിക്ക് മെയിലില്‍ ഭീഷണികള്‍ വരെ ലഭിച്ചു'' എന്നാണ് പ്രീതി പറയുന്നത്.

Preeti Jhangiani

''ഫിലിം ഇന്‍ഡസ്ട്രി മാത്രമല്ല, പ്രേക്ഷകരും എന്നെ അങ്ങനെയാണ് കണ്ടിരുന്നത്. ഞാന്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. എനിക്ക് അത് വല്ലാതെ ദേഷ്യം പിടിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ ഒരു സിനിമയില്‍ നെഗറ്റീവ് വേഷം അഭിനയിച്ചത്. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഏറെ സന്തോഷത്തോടെയാണ് ഞാനാ വേഷം അവതരിപ്പിച്ചതും.'' എന്നും പ്രീതി പറയുന്നുണ്ട്.

അതേസമയം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് പ്രീതി. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച മഴവില്ലിലൂടെയാണ് പ്രീതി മലയാളത്തിലെത്തുന്നത്. വിനീത് വില്ലനായി എത്തിയ ഈ സിനിമ മലയാളത്തില്‍ മികച്ച വിജയം നേടിയിരുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തില്‍ ധാരാളം ആരാധകരെ നേടിയെടുക്കാനും പ്രീതിയ്ക്ക് സാധിച്ചിരുന്നു.

More from Filmibeat

Read more about: preeti jhangiani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X