ടൈപ്പ് കാസ്റ്റിംഗ് നേരിടുന്നെന്ന് 12ത് ഫെയ്ൽ നായിക; ശ്രദ്ധ ജോഷിയായിട്ടാണ് ആളുകൾ തന്നെ കാണുന്നതെന്ന് മേധ ശങ്കർ
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു '12ത് ഫെയ്ൽ.' കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രം കൂടിയായിരുന്നു 12ത് ഫെയ്ൽ. മനോജ് കുമാർ ശർമ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ജീവിതകഥയെ ആസ്പതമാക്കി തയ്യാറാക്കിയ ചിത്രം വലിയ രീതിയിൽ ചർച്ചാ വിഷയമായി. മാത്രമല്ല ഇന്ത്യയിലുടനീളം ആളുകളെ ഈ ചിത്രം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വിക്രാന്ത് മാസിയും മേധ ശങ്കറുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
മേധ ശങ്കറിന്റെ ആദ്യ നായികാ വേഷമായിരുന്നു 12ത് ഫെയ്ലിൽ ലഭിച്ചത്. തന്റെ 27ാമത്തെ പിറന്നാൾ ആഘോഷിക്കുന്ന ഇന്ന് മേധ ഒരുപാട് സന്തോഷവതിയാണ്. 2015 മുതൽ അഭിനയ രംഗത്ത് മേധ ഉണ്ടെങ്കിലും സിനിമയിലെത്താൻ പിന്നെയും ദൂരം ഓടേണ്ടി വന്നു. 2023ലാണ് ആദ്യ മുഴുനീള നായിക വേഷം ലഭിക്കുന്നതും. അതിനാൽ ഈ പിറന്നാൾ കുറച്ചധികം മേധക്ക് പ്രിയപ്പെട്ടതാണ്. മുംബൈയിലെ ഒരു ഫ്ലാറ്റിൽ വെച്ചാണ് തന്റെ പിറന്നാൾ ആഘോഷങ്ങളെന്നാണ് മേധ പറയുന്നത്.

12ത് ഫെയ്ൽ ചിത്രത്തിലെ ശ്രദ്ധ ജോഷി എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അതിൽ മേധ വളരെ ഹാപ്പിയാണ്. എന്നാൽ തനിക്ക് ഇനി സ്ഥിരമായി ശ്രദ്ധ ജോഷിയെ പോലുള്ള കഥാപാത്രങ്ങൾ മാത്രമേ ലഭിക്കൂ എന്നൊരു പേടി മേധക്ക് ഉണ്ട്. "കാരണം ഇൻസ്റ്റഗ്രാമിൽ ഞാൻ വിവിധ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ആളുകൾ പറയുന്നത് തങ്ങൾക്ക് ശ്രദ്ധ ജോഷിയെ പോലെയാണ് എന്നെ കാണാൻ ഇഷ്ടം എന്നാണ്. ഇത് വലിയൊരു പ്രതിസന്ധിയാണ്.
അതിനാൽ ഞാൻ തത്ക്കാലം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പോസ്റ്റുകൾ ഇടാറില്ല. ഒപ്പം ഒരുപാട് മാറ്റങ്ങൾ എനിക്ക് കൊണ്ടു വരാൻ ശ്രമിക്കുന്നു. ഇതൊന്നും എന്റെ ഓഡിയൻസിനെതിരെ ചെയ്യുന്നതല്ല. പക്ഷേ എനിക്കെപ്പോഴും ഒരേ പോലെയാവണ്ട. അതുകൊണ്ടാണ്." മേധ ശങ്കർ പറഞ്ഞു. മേധ സിനിമകൾ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെയാണ്. "ശ്രദ്ധ ജോഷി എന്ന ഇമേജ് എനിക്ക് മാറ്റണം. അതിനു സാധിക്കുന്ന തരത്തിൽ മികച്ചൊരു കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.

പ്രതീക്ഷിച്ച പോലെ അടുത്ത ചിത്രം 12ത് ഫെയ്ൽ ചിത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ്. എനിക്കറിയാം പുതിയ സംവിധായകൻ, പുതിയ ആക്ടേഴ്സ് എല്ലാം എന്റെ മനസിൽ ഉണ്ട്. പക്ഷേ കഥാപാത്രങ്ങൾ ഒരേപോലെ കിട്ടിയാൽ ശരിയാവില്ല. എന്റെ ഫിലിമോഗ്രാഫിയിൽ എല്ലാ ടൈപ്പ് സിനിമകളും ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. എനിക്ക് ചില സംവിധായകർക്കൊപ്പം വർക്ക് ചെയ്യണമെന്നും ആഗ്രഹമുണ്ട്. അങ്ങനെ അവസരം വന്നാൽ സ്ക്രിപ്റ്റ് നോക്കാതെ ഞാൻ അഭിനയിക്കും." മേധ ശങ്കർ കൂട്ടിച്ചേർത്തു.
12ത് ഫെയ്ൽ എന്ന ചിത്രം ചെറുപ്പക്കാരിൽ സ്വാധീനം ചെലുത്തിയിരുന്നു. മാത്രമല്ല ശ്രദ്ധ ജോഷി എന്ന കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത വളരെ വലുതാണ്. 'ബീച്ചം ഹൗസ്' എന്ന ടെലിവിഷൻ സീരീസിലൂടെയാണ് മേധ ശങ്കർ അഭിനയരംഗത്ത് എത്തുന്നത്. അതിനു ശേഷം 2021ൽ 'ഷാദിസ്താൻ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. രാജ്കുമാർ റാവു അഭിനയിക്കുന്ന 'മാലിക്ക്' എന്ന ചിത്രമാണ് മേധ ശങ്കർ നായികയായി അഭിനയിക്കാൻ ഒരുങ്ങുന്ന അടുത്ത സിനിമ. ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും മാലിക്ക്.


Click it and Unblock the Notifications