ഷൂട്ടിനിടെ കല്യാണം കഴിക്കണമെന്ന് സംവിധായകന്‍; നിരസിച്ചപ്പോള്‍ നായികയെ മാറ്റാന്‍ നോക്കി!
ബോളിവുഡിലെ ഐക്കോണിക് സിനിമകളില്‍ ഒന്നാണ് ധാമിനി. ബോളിവുഡിലെ മികച്ച സ്ത്രീപക്ഷ സിനിമകളില്‍ ഒന്നായാണ് ധാമിനിയെ കണക്കാക്കുന്നത്. ഇപ്പോഴിതാ ധാമിനിയുടെ പിന്നാമ്പുറ കഥകള്‍ പങ്കുവെക്കുകയാണ് ചിത്രത്തിലെ നായികയായ മീനാക്ഷി ശേഷാദ്രി. ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നാണ് മീനാക്ഷിയുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ചിത്രീകരണത്തിനിടെ സംവിധായകന്‍ പ്രൊപ്പോസ് ചെയ്തുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. യെസ്, അത് സത്യമാണ്. രാജ്കുമാര്‍ സന്തോഷി എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു എന്നായിരുന്നു മീനാക്ഷി ശേഷാദ്രിയുടെ മറുപടി.

''ധാമിനിയുടെ ചിത്രീകരണത്തിനിടെയാണ് സകല വിവാദവും അരങ്ങേറിയത്. എന്നെ വച്ച് സിനിമ തീര്‍ക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം കരുതി. അവര്‍ വേറൊരു നായികയെ നോക്കുകയും ചെയ്തിരുന്നു. പക്ഷെ എങ്ങനെയോ ഞങ്ങള്‍ തീര്‍ത്തു. നിര്‍മ്മാതാക്കളുടെ സംഘടനകയും അഭിനേതാക്കളുടെ സംഘടനയും ചേര്‍ന്നാണ് എല്ലാം പരിഹരിച്ചത്. ഇനിയൊരിക്കലും ആ വിവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന് ഞങ്ങള്‍ പ്രതിജ്ഞ എടുത്തു. ഞങ്ങള്‍ നന്നായി ജോലി ചെയ്തു. അത് ഫലം കണ്ടു. എല്ലാവര്‍ക്കും ഗുണം കണ്ടു. സംവിധായകന്‍ എന്ന നിലയില്‍ മറ്റെല്ലാം മാറ്റി വച്ച് തന്റെ ഏറ്റവും മികച്ച് തന്നെ അദ്ദേഹം സിനിമയ്ക്ക് നല്‍കി. രാജ്കുമാര്‍ സന്തോഷിയെ അഭിനന്ദിക്കുന്നു'' മീനാക്ഷി പറയുന്നു.
ഇനി എപ്പോഴെങ്കിലും രാജ്കുമാര്‍ സന്തോഷിയുടെ കൂടെ സിനിമ ചെയ്യാന്‍ തയ്യാറാകുമോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നായിരുന്നു അവരുടെ മറുപടി. നല്ല വേഷമാണെങ്കില്‍ താന്‍ ചെയ്യാന്‍ ഒരുക്കമാണെന്ന് മീനാക്ഷി പറയുന്നു. ''വിവാദമുണ്ടായെങ്കിലും ജോലി ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല'' എന്നും അവര്‍ പറയുന്നു. നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലും അവര്‍ ഈ വിവാദത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
''ഈ വാര്‍ത്ത പുറത്ത് വരികയും പ്രശ്‌നങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ യാഷ് ചോപ്രയും അംജദ് ഖാനുമാണ് ധാമിനിയെ തിരികെ ട്രാക്കിലേക്ക് കൊണ്ടു വന്നത്. എന്നേയും സന്തോഷിയേയും. അങ്ങനെ ധാമിനിയെ മികച്ച സിനിമയാക്കി മാറ്റി. എന്തൊക്കെ സംസാരങ്ങള്‍ ഉണ്ടായാലും പ്രതികരിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു'' എന്നായിരുന്നു മീനാക്ഷി പറഞ്ഞത്.

'അതായിരുന്നു ശരിയായ രീതി. ഞാന്‍ വിവാഹം കഴിക്കുകയും നല്ലൊരു ജീവിതം ജീവിക്കുകയും ചെയ്തു. അദ്ദേഹവും വിവാഹം കഴിച്ചു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഘട്ടക് എന്ന സിനിമയും ചെയ്തു. ഒരുമിച്ച് ജോലി ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല'' എന്നാണ് മീനാക്ഷി പറഞ്ഞത്. 1990 ല്‍ സന്തോഷിയുടെ ആദ്യ സിനിമയായ ഗയാലിലാണ് മീനാക്ഷിയുമായി അദ്ദേഹം ആദ്യം കൈകോര്‍ക്കുന്നത്. പിന്നീടായിരുന്നു ധാമിനി. വിവാദങ്ങള്‍ക്കെല്ലാം ശേഷം 1995ല്‍ മീനാക്ഷി ഹരീഷ് മൈസൂരിനെ വിവാഹം കഴിച്ചു. വിവാഹ ശേഷമാണ് സന്തോഷിയുടെ ഘട്ടകില്‍ മീനാക്ഷി അഭിനയിക്കുന്നത്.
അതേസമയം സന്തോഷിയും പിന്നീട് വിവാഹിതനായി. ഇന്ന് അതെല്ലാം പഴയ കഥയാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മീനാക്ഷി ശേഷാദ്രി തിരികെ വരാന്‍ തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications











