'എനിക്ക് അദ്ദേഹത്തെ പേടിയാണ്'; ബച്ചന്റെ കൊച്ചുമകളുടെ കാമുകന്‍! പ്രണയവാര്‍ത്തകളെ കുറിച്ച് യുവനടന്‍
ബോളിവുഡില്‍ മറ്റൊരു താരപുത്രന്‍ കൂടി കളം പിടിക്കുകയാണ്. നടനും കൊറിയോഗ്രാഫറുമായ ജാവേദ് ജാഫ്രിയുടെ മകന്‍ മീസാന്‍. തന്റെ സിനിമയുടെ പേരിലും പ്രണയത്തിന്റെ പേരിലുമെല്ലാം മീസാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറച്ചിലുകളുമായി മീസാന്‍ എത്തിയിരിക്കുകയാണ്. നേരത്തെ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുമായി മീസാന്‍ പ്രണത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതേക്കുറിച്ചും താരം മനസ് തുറന്നിരിക്കുകയാണ്.
മുമ്പും തന്റെ പ്രണയ വാര്‍ത്തകളോട് മീസാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും പ്രണയമില്ലെന്നുമായിരുന്നു മീസാന്‍ പ്രതികരിച്ചിട്ടുള്ളത്. ഒരിക്കല്‍ കൂടി ഈ വിഷയത്തില്‍ മീസാന്‍ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. റെഡിയോ അവതാരകന്‍ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് മീസാന്‍ മനസ് തുറന്നത്. അമിതാഭ് ബച്ചനെക്കുറിച്ചും മീസാന്‍ വെളിപ്പെടുത്തുന്നുണ്ട്.

ഗോസിപ്പുകള്‍ താനും നവ്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നാണ് മീസാന്‍ പറയുന്നത്. നവ്യ എല്ലാം മനസിലാക്കുന്നുണ്ടെന്നും താരം പറയുന്നത്. തന്നെ പോലെ നവ്യയും താര കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. നവ്യ പക്വതയുള്ള പെണ്‍കുട്ടിയാണെന്നും താരം പറയുന്നു. ഗോസിപ്പുകളെ തങ്ങളുടെ സൗഹൃദത്തെ ബാധിക്കാന്‍ അവള്‍ അനുവദിക്കാറില്ലെന്നും മീസാന്‍ പറഞ്ഞു. അതേസമയം തങ്ങളുടെ പ്രണയ വാര്‍ത്തകളോട് എങ്ങനെയാണ് അമിതാഭ് ബച്ചന്‍ പ്രതികരിച്ചതെന്നും മീസാന്‍ വെളിപ്പെടുത്തുന്നുണ്ട്.

എനിക്കിന്നും അദ്ദേഹത്തെ പേടിയാണ്. എല്ലാവര്‍ക്കും ബച്ചന്‍ സാബിനെ പേടിയായിരിക്കുമെന്ന് തോന്നുന്നു. പക്ഷെ ഈ വിഷയത്തെക്കുറിച്ച് ഞങ്ങള്‍ ഇതുവരേയും സംസാരിച്ചിട്ടില്ല. ഞാന്‍ നേരിട്ട് പോയി ഇങ്ങനൊരു വിഷയം മുന്നോട്ട് വെക്കുന്നതും സംസാരിക്കുന്നതും ശരിയല്ലെന്ന് തോന്നുന്നു എന്നായിരുന്നു ബച്ചനെക്കുറിച്ചുള്ള മീസാന്റെ വാക്കുകള്‍. അതേസമയം തന്നെക്കുറിച്ചുള്ള പ്രണയ വാര്‍ത്തകളോടും മീസാന്‍ പ്രതികരിച്ചു. നിലവില്‍ താന്‍ ആരേയും പ്രണയിക്കുന്നില്ലെന്നാണ് മീസാന്‍ പറയുന്നത്.

ഹംഗാമ 2വിലായിരുന്നു മീസാന്‍ അവസാനമായി അഭിനയിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശില്‍പ ഷെട്ടി, പരേഷ് റാവല്‍, ജോണി ലെവര്‍, രാജ്പാല്‍ യാദവ്, പ്രണിത സുഭാഷ് തുടങ്ങിയ താരങ്ങളുമുണ്ടായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല. സഞ്ജയ് ലീലാ ബന്‍സാലി നിര്‍മ്മിച്ച മലാല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീസാന്റെ അരങ്ങേറ്റം. അമിതാഭ് ബച്ചന്റെ മകള്‍ ശ്വതേ ബച്ചന്‍ നന്ദയുടെ മകളാണ് നവ്യ നവേലി നന്ദ. നിഖില്‍ നന്ദയാണ് പിതാവ്. താരകുടുംബത്തില്‍ നിന്നുമാണെങ്കിലും നവ്യ സിനിമയിലേക്ക് ഇതുവരേയും എത്തിയിട്ടില്ല.

പ്രശസ്ത നടന്‍ ജാവേദ് ജാഫ്രിയുടെ മകനാണ് മീസാന്‍. താരപുത്രനാണെങ്കിലും തനിക്ക് അവസരങ്ങള്‍ ലഭിക്കുക എളുപ്പമായിരുന്നില്ലെന്നും അഭിമുഖത്തില്‍ മീസാന്‍ പറഞ്ഞിരുന്നു. ഇന്ന് നെപ്പോട്ടിസം വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ആളുകളില്‍ നിന്നും പലതരത്തിലുള്ള കമന്റുകളും ജഡ്ജ്‌മെന്റുകളും ലഭിക്കാറുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിക്കാതെ നോക്കാന്‍ ഞാന്‍ ശ്രമിക്കും. ഞാന്‍ എന്തൊക്കെയാണ് നേരിട്ടിട്ടുള്ളതെന്നും ഇപ്പോഴും നേരിടുന്നതെന്നും എനിക്കറിയാം. സാഹചര്യത്തിന്റെ സത്യാവസ്ഥ ആളുകള്‍ മനസിലാക്കില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
Recommended Video

തന്റെ പിതാവിന് കഠിനാധ്വാനം ചെയ്യേണ്ടി വന്നിരുന്നു. അദ്ദേഹവും താരപുത്രനാണ്. നിങ്ങള്‍ കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിധിക്കും. നന്നായി അഭിനയിക്കാത്തവരെ സിനിമ മേഖല തന്നെ കൈവിടുമെന്നും മീസാന്‍ പറയുന്നു. നേരത്തെ അരങ്ങേറ്റത്തിന് മുമ്പായി സഞ്ജയ് ലീലാ ബന്‍സാലിയുടെ അസിസ്റ്റന്റായിരുന്നു മീസാന്‍. പത്മാവത്, പുറത്തിറങ്ങാനിരിക്കുന്ന ഗംഗുബായ് കത്തിയാവാഡി എന്നീ ചിത്രങ്ങളിലാണ് മീസാന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ളത്.


Click it and Unblock the Notifications