പ്രണയകഥ കേട്ട് പൊറുതി മുട്ടി; പ്രിയങ്കയുടെ കൂടെ അഭിനയിക്കരുതെന്ന് സൂപ്പര്‍താരങ്ങളോട് ഭാര്യമാർ
ബോളിവുഡിന്റെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴാകട്ടെ ബോളിവുഡും കടന്ന് ഹോളിവുഡിലെ താരമായി വളര്‍ന്നിരിക്കുകയാണ് പ്രിയങ്ക. താരത്തിന്റെ ഹിന്ദി ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്ന അവസ്ഥയാണ്. സൗന്ദര്യ മത്സരത്തിലൂടെയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. തമിഴിലൂടെയായിരുന്നു അഭിനയത്തിലെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു.
സ്‌ക്രീനിലെ ഹിറ്റുകള്‍ പോലെ തന്നെ ജീവിതത്തില്‍ വിവാദങ്ങളും പ്രണയങ്ങളുമെല്ലാം പ്രിയങ്കയെ വാര്‍ത്തകളിലേയും ഗോസിപ്പുകളിലേയും താരമാക്കി മാറ്റിയിരുന്നു. പോപ്പ് താരം നിക്ക് ജൊനാസുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത പ്രിയങ്കയുടെ പ്രണയങ്ങള്‍ പലപ്പോഴും വിവാദമായി മാറുകയും ചെയ്തിരുന്നു. പ്രിയങ്കയുടെ ജീവിതത്തിലെ, വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പ്രണയകഥകളെ കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

സിനിമയിലെത്തുന്നതിന് മുമ്പ് മോഡലിംഗ് രംഗത്ത് തിളങ്ങിയിരുന്നു പ്രിയങ്ക. ഈ സമയത്താണ് അസീം മര്‍ച്ചന്റുമായി പ്രിയങ്ക പ്രണത്തിലാകുന്നത്. എന്നാല്‍ പിന്നീട് ഈ ബന്ധം തകരുകയും പ്രിയങ്ക മിസ് വേള്‍ഡ് ആയി മാറുകയുമായിരുന്നു. പിരിഞ്ഞതിന് ശേഷം പ്രിയങ്കയെക്കുറിച്ച് 67 ഡെയ്‌സ് എന്നൊരു സിനിമയിറക്കി പ്രതികാരം വീട്ടാന്‍ അസീം തയ്യാറെടുത്തിരുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ പ്രിയങ്ക നിയമപരമായി ഇതിനെ തടയുകയായിരുന്നു.

സിനിമയിലെത്തി അധികം വൈകാതെ തന്നെ പ്രിയങ്ക താരമായി മാറുകയായിരുന്നു. ഈ സമയത്തായിരുന്നു ആക്ഷന്‍ കില്ലാഡി അക്ഷയ് കുമാറുമായുള്ള പ്രണയ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഐത്രാസ് എന്ന ചിത്രത്തിലായിരുന്നു പ്രിയങ്കയും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിക്കുന്നത്. കരീന കപൂറും ചിത്രത്തിലുണ്ടായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രിയങ്കയും അക്ഷയ് കുമാറും അടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പേരില്‍ അക്ഷയ് കുമാറും ഭാര്യ ട്വിങ്കില്‍ ഖന്നും തമ്മില്‍ വഴക്കുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗോവയില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ വഴക്കായത്. മേലാല്‍ പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കരുതെന്ന് ട്വിങ്കിള്‍ അക്ഷയ് കുമാറിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാക്ക് തര്‍ക്കത്തിനിടെ താനും പ്രിയങ്കയും തമ്മിലുള്ള ബന്ധം അക്ഷയ് കുമാര്‍ സമ്മതിച്ചാതായും ചില ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് പ്രിയങ്കയുമായി ചേര്‍ത്തുവെക്കപ്പെടുന്ന പേര് ഹര്‍മന്‍ ബവേജയുടെ പേരാണ്. എന്നാല്‍ ഈ പ്രണയത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഹര്‍മന്റെ ആദ്യ സിനിമയായ ലവ് സ്റ്റോറി 2015 പുറത്തിറങ്ങയതിന് പിന്നാലെ ഇരുവരും പിരിയുകയായിരുന്നു. ചിത്രത്തില്‍ പ്രിയങ്കയായിരുന്നു നായിക.

പ്രിയങ്കയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട ഏറ്റവും വലിയ പേര് ഷാരൂഖ് ഖാന്റേതായിരുന്നു. ബോളിവുഡിനെ പിടിച്ചുലച്ച വിവാദമായിരുന്നു ഇത്. ഡോണ്‍ 2വിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഷാരൂഖും പ്രിയങ്കയും പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രചരിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഷാരൂഖിനെ ഭാര്യ ഗൗരി ഖാന്‍ താക്കീത് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ മുന്‍ കാമുകന്റേതെന്ന തരത്തില്‍ പ്രിയങ്ക ധരിച്ചിരുന്ന ജാക്കറ്റ് ഷാരൂഖ് ഖാന്റേതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതും വിവാദമായിരുന്നു. ഷാരൂഖ് ധരിച്ചിരുന്ന ജാക്കറ്റ് ധരിച്ച് പ്രിയങ്ക എത്തിയതോടെയായിരുന്നു ഇത്.
Recommended Video

പിന്നീട് അതേക്കുറിച്ച് പ്രിയങ്ക തന്നെ സംസാരിക്കുകയുണ്ടായി. ഷാരൂഖിന്റെ പേര് പറയാതെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. വസ്തുക്കള്‍ കൈമാറും. ഇത് ഏതാണ്ട് എന്റേതായി മാറിയിരുന്നു. അദ്ദേഹം വീട്ടില്‍ വച്ച് പോയതോടെ ഇത് ഞാന്‍ ധരിക്കുകയായിരുന്നു. അതോടെ ഇത് എന്റേതായി എന്നാണ് പ്രിയങ്ക പറഞ്ഞത്.
ഷാഹിദ് കപൂറും പ്രിയങ്കയും തമ്മിലുള്ള പ്രണയവും ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായിരുന്നു. ഇരുവരും ഒരുമിച്ച് രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഈ ബന്ധം അവസാനിച്ചു. പിന്നീട് തന്റെ പ്രണയത്തെ കുറിച്ച് ഷാഹിദ് തുറന്നു പറഞ്ഞിരുന്നു. പ്രിയങ്കയുടെ പേര് പക്ഷെ ഷാഹിദ് വെളിപ്പെടുത്തിയിരുന്നില്ല. പ്രിയങ്കയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയപ്പോള്‍ ഷാഹിദ് പ്രിയങ്കയുടെ സഹായത്തിനെത്തിയതും വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications











