twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസിസ് ജൊനാസ് എന്തെങ്കിലും പറയുമോ? പ്രിയങ്കയെ ചോദ്യം ചെയ്ത് മിയ ഖലീഫ

    |

    കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ പ്രമുഖരിലൊരാളാണ് മിയ ഖലീഫ. മുന്‍ പോണ്‍ താരമായ മിയയും പോപ്പ് ഗായിക റിയാനയും സമരത്തിന് പിന്തുണയുമായി എത്തിയതോടെ സമരം അന്താരാഷ്ട്ര തലത്തില്‍ വലിയ ച‍ര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ സെെബര്‍ ആക്രമണവും പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ നിന്നും പിന്മാറില്ലെന്ന് മിയ വ്യക്തമാക്കി.

    ഇപ്പോഴിതാ കര്‍ഷക സമരത്തില്‍ മൗനം പാലിക്കുന്ന നടി പ്രിയങ്ക ചോപ്രയെ ചോദ്യം ചെയ്തു കൊണ്ട് മിയ രംഗത്ത് എത്തിയിരിക്കുകയാണ്. എന്തുകൊണ്ട് പ്രിയങ്ക നിശബ്ദയായിരിക്കുന്നതെന്നാണ് മിയ ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു മിയയുടെ പ്രതികരണം. ഹോളിവുഡിലും ശക്തമായ സാന്നിധ്യമായി മാറിയ താരമാണ് പ്രിയങ്ക. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ പ്രതികരണത്തിന് പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തലുകള്‍.

    Priyanka Chopra

    മിസിസ് ജൊനാസ് എന്തെങ്കിലും പ്രതികരിക്കുമോ അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. ബെയ്റൂട്ട് സ്ഫോടന സമയത്ത് ഷക്കീറ മൗനം പാലിച്ചത് പോലെയുള്ള വെെബാണ് എനിക്ക് കിട്ടുന്നത് എന്നായിരുന്നു മിയയുടെ ട്വീറ്റ്. മിയയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എന്നാല്‍ ഇതിനിടെ പ്രിയങ്കയുടെ പഴയൊരു ട്വീറ്റും ചര്‍ച്ചയാകുന്നുണ്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മുമ്പ് തന്നെ പ്രിയങ്ക വിഷയത്തില്‍ പ്രതികരിച്ചിരുന്നുവെന്നാണ് ഈ ട്വീറ്റ് വ്യക്തമാക്കുന്നത്.

    കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു കര്‍ഷക സമരത്തില്‍ പ്രിയങ്കയുടെ പ്രതികരണം. കര്‍ഷകര്‍ രാജ്യത്തിന്റെ പോരാളികളാണ്. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഈ പ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു അന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തത്. മിയയുടെ പ്രതികരണം പ്രിയങ്കയുടെ ട്വീറ്റ് കാണാതെയാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

    Recommended Video

    തപ്സിക്കെതിരെ കങ്കണ വീണ്ടും രംഗത്ത്

    എന്തൊരു മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ട് മിയ ട്വീറ്റ് ചെയ്തത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെയും മിയ വിമര്‍ശിച്ചിരുന്നു. റിയാനയ്ക്കും മിയയ്ക്കും പുറമെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തെന്‍ബര്‍ഗ്, കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവരും കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.

    Read more about: priyanka chopra mia khalifa
    English summary
    Mia Khalifa asks priyanka chopra to speak about farmer's protest. read more in malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X