വിവാഹിതനെന്ന് മറച്ചുവച്ച് മിഥുന്‍ ചക്രവര്‍ത്തി ശ്രീദേവിയെ കെട്ടി; ബന്ധം അറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭാര്യ

ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് മിഥുന്‍ ചക്രവര്‍ത്തി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയാണ് മിഥുന്‍ ചക്രവര്‍ത്തി സിനിമാലോകത്തേക്ക് എത്തുന്നത് പോലും. എങ്കിലും കുടുംബവേരുകളോ പിന്‍ബലമോ ഇല്ലാത്തതിനാല്‍ ഏറെനാള്‍ കഷ്ടപ്പെടേണ്ടി വന്നു സ്വന്തമായൊരു ഇടം കണ്ടെത്താന്‍. പതിയെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകന്മാരില്‍ ഒരാളായി മിഥുന്‍ ചക്രവര്‍ത്തി മാറി.

ഡിസ്‌കോ ഡാന്‍സര്‍ ആണ് മിഥുന്‍ ചക്രവര്‍ത്തിയെ താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്ക് എത്തിക്കുന്നത്. ഇന്നും ഡിസ്‌കോ ഡാന്‍സര്‍ നമ്മളുടെ ആഘോഷങ്ങളുടെ ഭാഗമാണ്. സിനിമയില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മിഥുന്‍ ചക്രവര്‍ത്തിയുടെ വ്യക്തിജീവിതം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. മിഥുന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദമായിരുന്നു ശ്രീദേവിയുമായുള്ള വിവാഹം.

Sridevi

തന്റെ ആദ്യ വിവാഹം തകര്‍ന്ന ശേഷം 1979 ലാണ് മിഥുന്‍ ചക്രവര്‍ത്തി നടി യോഗിത ബാലിയെ വിവാഹം കഴിക്കുന്നത്. യോഗിതയുടേയും പുനര്‍വിവാഹമായിരുന്നു. ഗായകന്‍ കിഷോര്‍ കുമാറാണ് യോഗിതയുടെ ആദ്യ ഭര്‍ത്താവ്. 1984 ല്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിക്കുകയും ചെയ്തു. യോഗിതയുടേയും മിഥുന്‍ ചക്രവര്‍ത്തിയുടേയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴുന്നത് നടി ശ്രീദേവിയുടെ കടന്നു വരവോടെയാണ്.

1985ലാണ് മിഥുന്‍ ശ്രീദേവിയുമായി അടുക്കുന്നത്. ജാഗ് ഉഡാ ഇന്‍സാന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹിതനായിട്ടും മിഥുന്‍ ശ്രീദേവിയുമായി അടുത്തു. മാത്രമല്ല അധികം കൈാതെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. 1985ലാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തുന്നത്. ഈ സമയത്ത് മിഥുന്‍ വിവാഹിതനാണെന്ന കാര്യം ശ്രീദേവിയ്ക്ക് അറിയില്ലായിരുന്നു.

മിഥുനും ശ്രീദേവിയും ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ച് യോഗിത അറിഞ്ഞതോടെ രംഗം വഷളായി. ഇക്കാലത്ത് തന്നെ ശ്രീദേവി നിര്‍മ്മാതാവ് ബോണി കപൂറുമായി അടുക്കുകയും ചെയ്തു. ബോണിയും ശ്രീദേവിയും തമ്മില്‍ അടുപ്പമുണ്ടെന്ന് സംശയം തോന്നിയ മിഥുന്‍ ഇരുവരേയും കൊണ്ട് രാഖി കെട്ടിക്കുക വരെ ചെയ്തു. ശ്രീദേവിയും ബോണിയും തമ്മിലുളള അടുപ്പും മിഥുനും ബോണിയും തമ്മിലുള്ള സൗഹൃദം തകര്‍ത്തു.

തന്റെ ഭര്‍ത്താവ് ശ്രീദേവിയെ വിവാഹം കഴിച്ചത് അറിഞ്ഞ യോഗിത ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മക്കളേയും കൂട്ടി യോഗിത മിഥുന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. 1988 ലാണ് മിഥുന്‍ യോഗിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് ശ്രീദേവി തിരിച്ചറിയുന്നത്. ഇതോടെ അവര്‍ മിഥുന്‍ ചക്രവര്‍ത്തിയ്ക്ക് താക്കീത് നല്‍കി. ഒന്നെങ്കില്‍ ഞാന്‍ അല്ലെങ്കില്‍ യോഗിത. തന്റെ മുന്‍ ഭാര്യയെ വേദനിപ്പിക്കാനോ ഉപേക്ഷിക്കാനോ മിഥുന്‍ ചക്രവര്‍ത്തി പക്ഷെ തയ്യാറായില്ല.

Sridevi

ഇതോടെ മിഥുനുമായുള്ള വിവാഹം ശ്രീദേവി നിയമപരമായി അസാധുവാക്കി. ഇതിന് ശേഷമാണ് ശ്രീദേവി ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്. ശ്രീദേവിയുമായി മിഥുന് അടുപ്പമുണ്ടായിരുന്നുവെങ്കിലും ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ യോഗിത തയ്യാറായില്ല. ഇരുവരും വീണ്ടും ഒരുമിച്ചു. നാല് മക്കളാണ് മിഥുനും യോഗിതയ്ക്കുമുള്ളത്. മക്കളും അവരുടെ പാതയിലൂടെ സിനിമയിലെത്തുകയും ചെയ്തു.

അതേസമയം ബോണി കപൂറിനെ വിവാഹം കഴിച്ച ശ്രീദേവിയ്ക്ക് രണ്ട് മക്കളാണ് ജനിച്ചത്. ജാന്‍വി കപൂറും ഖുഷി കപൂറും. അമ്മയുടെ പാതയിലൂടെ രണ്ടു പേരും സിനിമയിലെത്തി. ബോളിവുഡിനെയാകെ ഞെട്ടിച്ചതാണ് ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടലില്‍ വച്ചാണ് താരം മരണപ്പെടുന്നത്. മകള്‍ ജാന്‍വിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കെയാണ് ശ്രീദേവി മരണപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X