ആമിര്‍ ഖാനെ വിവാഹം കഴിക്കണം എന്നാഗ്രഹിച്ചു, അതിനാണ് ആ സിനിമ ചെയ്തത്; മിമി താരം പറയുന്നു

മിമി എന്ന കൃതി സനോണ്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ സ്ഥാനം നേടിയ താരമാണ് സായ് തമന്‍കര്‍. മറാത്തി സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് സായ്. മിമയിലൂടെയാണ് കയ്യടി നേടുന്നതെങ്കിലും മുമ്പും ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുണ്ട് സായ്. ആമിര്‍ ഖാന്‍ നായകനായ ഗജിനിയിലും സായ് ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ആ സിനിമയില്‍ താന്‍ അഭിനയിക്കാനുണ്ടായിരുന്ന കാരണത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തിലാണ് സായ് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

താന്‍ ആമിര്‍ ഖാന്റെ കടുത്ത ആരാധികയായിരുന്നുവെന്നും ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമാണ് സായ് പറയുന്നത്. ഗജിനിയുടെ കാസ്റ്റിംഗ് ഡയറ്കടര്‍ തന്നോട് ആമിര്‍ ഖാന്‍ ആണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ താന്‍ ചാടിക്കയറി ഓക്കെ പറയുകയായിരുന്നുവെന്നാണ് സായ് പറയുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ താന്‍ ആമിറിന്റെ കടുത്ത ആരാധികയായിരുന്നുവെന്നും ഇപ്പോഴും ആ ആരാധനയ്ക്ക് കുറവില്ലെന്നും സായ് പറയുന്നു. ആമിറിനെ വിവാഹം കഴിക്കണമെന്ന് താന്‍ അമ്മയോട് എപ്പോഴും പറയുമായിരുന്നുവെന്നാണ് സായ് പറയുന്നത്.

Sai Tamhankar

''ഞാന്‍ എന്റെ അമ്മയോട് പറയുമായിരുന്നു, വളര്‍ന്ന് വലുതായി ഞാന്‍ ആമിര്‍ ഖാനെ വിവാഹം കഴിക്കുമെന്ന്. അത്രയ്ക്കും ഭ്രാന്തായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം വരുന്നത്. ഞാന്‍ ചാടിക്കയറി അതില്‍ പിടിക്കുകയായിരുന്നു'' എന്നാണ് സായ് പറയുന്നത്. സുഭാഷ് ഗായ് ഒരുക്കിയ ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ചിത്രത്തിലൂടെയാണ് സായ് അരങ്ങേറുന്നത്.

അതേ അഭിമുഖത്തില്‍ ഓണ്‍ സ്‌ക്രീനില്‍ ബിക്കിനി ധരിച്ചതിനെക്കുറിച്ചും അതിനോട് സമൂഹം പ്രതികരിച്ച രീതിയെക്കുറിച്ചും സായ് മനസ് തുറക്കുന്നുണ്ട്. ''ഞാന്‍ ബിക്കിനി ധരിച്ചപ്പോള്‍, അത്ഭുതമെന്ന് പറയട്ടെ, മറാത്തി സിനിമാ ലോകം ഇരുകയ്യും നീട്ടിയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് ചില വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു. ഞാന്‍ സ്വയം കംഫര്‍ട്ടബിള്‍ ആയ, എന്റെ കുടുംബം കംഫര്‍ട്ടബിള്‍ ആയത് ആയിരിക്കണമെന്ന് മാത്രമാണ് ഞാന്‍ നോക്കുന്നത്. എല്ലാ ഷേയ്ഡുകളുമുള്ള കഥാപാത്രങ്ങളാണ് എനിക്കിഷ്ടം. എന്തിനാണ് കറുപ്പും വെള്ളയും മാത്രം അവതരിപ്പിക്കുന്നത്. എനിക്ക് തോന്നുന്നത് നമ്മുടെയൊക്കെ ജീവിതം അതിന് രണ്ടിനും ഇടയിലാണ് എന്നാണ്'' എന്നും സായ് പറഞ്ഞു.

അതേസമയം തനിക്ക് നേരിടേണ്ടി വന്ന സ്റ്റീരിയോടൈപ്പിംഗിനെക്കുറിച്ചും സായ് സംസാരിക്കുന്നുണ്ട്. ഹണ്ടര്‍ എന്ന സിനിമയിലെ കഥാപാത്രം ചെയ്തതിന് ശേഷം മുഴുവനും ആ തരത്തിലായിരുന്നുവെന്നാണ് സായ് പറയുന്നു. ''മൂന്ന് വര്‍ഷം ഹണ്ടറില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും നോക്കുകയായിരുന്നു ഞാന്‍. വരുമെന്ന് അറിയാമായിരുന്നു. പക്ഷെ മൂന്ന് വര്‍ഷമെടുത്തു. പിന്നെയാണ് ലവ് സോണിയ വരുന്നത്. അതിന് ശേഷം മിമി. ഇപ്പോഴാണ് എനിക്ക് അതും ചെയ്യാനാകും ഇതും ചെയ്യാനാകുമെന്ന് ആളുകള്‍ക്ക് മനസിലാകുന്നത്. എന്നും വെറൈറ്റികളുണ്ടാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' എന്നും താരം പറയുന്നു.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X