നായികയാക്കാം, രണ്ട് മാസം കൂടെ താമസിക്കണം! ഇറങ്ങി ഓടിയപ്പോള്‍ പിന്നാലെ വന്നു; വെളിപ്പെടുത്തി നടി

കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമാ ലോകത്തിന് കടുത്ത ചീത്തപ്പേരുണ്ടാക്കുന്ന വസ്തുതയാണ്. പലപ്പോഴും പല പ്രമുഖ താരങ്ങള്‍ പോലും തങ്ങളുടെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ ബന്ധങ്ങളോ വേരുകളോ ഇല്ലാതെ കടന്നു വരുന്നവര്‍ക്ക് മാത്രമല്ല വലിയ താരങ്ങളുടെ മക്കള്‍ക്ക് പോലും ഇത്തരം അനുഭവങ്ങളുണ്ടാകാറുണ്ട്.

തനിക്ക് നേരിടേണ്ടി വന്ന പേടിപ്പെടുത്തുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് നടി മിത വശിഷ്ട്. തെലുങ്ക് സിനിമ സംവിധായകനില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്നാണ് മിത പറയുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ചെന്നൈയിലെത്തിയതായിരുന്നുവെന്നാണ് താരം പറയുന്നത്. സംവിധായകന്‍ തന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും താരം പറയുന്നു.

Mita Vashisht

ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. കരിയറില്‍ എപ്പോഴെങ്കിലും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മിത. ''ഒരു തെലുങ്ക് സംവിധായകന്‍ അദ്ദേഹത്തിന്റെ സിനിമയിലെ നായിക വേഷം എനിക്ക് വാഗ്ദാനംച യെ്തു. അദ്ദേഹത്തിന്റെ മുമ്പത്തെ സിനിമയിലെ നായികയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. നായിക വേഷ തരാം, പകരം രണ്ട് മാസം അയാളുടെ കൂടെ കഴിയണം എന്ന് പറഞ്ഞു. ഞാന്‍ ആദ്യം കരുതിയത് അയാളുടെ ഇംഗ്ലീഷ് മോശമാണ്, അയാള്‍ പറഞ്ഞതാകില്ല ഉദ്ദേശിച്ചത് എന്നായിരുന്നു'' മിത പറയുന്നു.

''എനിക്ക് മനസിലായിട്ടില്ലെന്ന് അയാള്‍ക്ക് ബോധ്യമായി. അതിനാല്‍ അയാള്‍ വീണ്ടും പറഞ്ഞു. എന്റെ കൂടെ ജീവിക്കണം എന്ന് പറഞ്ഞത് മനസിലായോ? ഈ സംഭവം നടക്കുമ്പോള്‍ ചെന്നൈ ഫിലിം ഫെസ്റ്റിവലില്‍ എന്റെ രണ്ട് സിനിമകളുണ്ടായിരുന്നു. സുഹൃത്തക്കളായ കുമാര്‍ ഷഹാനിയും ഖാലിദ് മുഹമ്മദും അടുത്ത മുറിയില്‍ തന്നെയുണ്ടായിരുന്നു. ഞാന്‍ അയാളുടെ ഓഫര്‍ നിരസിക്കുകയും മുറിയില്‍ നിന്നിറങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ അയാള്‍ വാതില്‍ അടച്ച്, വഴി തടഞ്ഞു'' മിത പറയുന്നു.

താന്‍ പൊട്ടിച്ചിരിച്ചതോടെ അയാളുടെ ശ്രദ്ധ മാറി. ഉടനെ തന്നെ താന്‍ അവിടെ നിന്നും രക്ഷപ്പെട്ടുവെന്നും തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയെന്നുമാണ് മിത പറയുന്നത്. താന്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് എത്തിയതും അയാള്‍ പിന്നാലെ വന്നു. സുഹൃത്തുക്കള്‍ അയാളെ തടഞ്ഞുവെന്നാണ് മിത പറയുന്നത്. അയാളുടെ ഉള്ളില്‍ കാമം തിളക്കുകയായിരുന്നു. രക്തം തലച്ചോറിലേക്ക് ഇരച്ചു കയറിയിരുന്നുവെന്നാണ് മിത പറയുന്നത്.

Mita Vashisht

അതേസമയം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മിത പറയുന്നത്. താന്‍ കൂടെ കിടിക്കില്ലെന്ന കാര്യം സംവിധായകരോട് നേരത്തെ തന്നെ പറയുമെന്നാണ് മിത പറയുന്നത്. അവരില്‍ ചിലര്‍ അതിന് ശേഷവും താന്നെ കാസ്റ്റ് ചെയ്തിരുന്നുവെന്നും താരം പറയുന്നു.

സിനിമയിലും സീരിയലിലും നാടകത്തിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് മിത വശിഷ്ട്. ദില്‍സെ, താല്‍, മായ, ഗുഡ് ലക്ക് ജെറി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഹാനി ഗര്‍ ഗര്‍ കി, ജോദാ അക്ബര്‍ തുടങ്ങിയ സീരീയലുകളിലും ക്രിമിനല്‍ ജസ്റ്റിസ്, കാല, യുവര്‍ ഓണര്‍ തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X