ഫുഡ്പാത്തില്‍ കിടന്നുറങ്ങി, പട്ടിണി; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്ന് മിഥുന്‍ ചക്രവര്‍ത്തി

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് മിഥുന്‍ ചക്രവര്‍ത്തി. തന്റെ അഭിനയത്തിലൂടേയും ഡാന്‍സിലൂടേയും ഒരു തലമുറയെ ആവേശത്തിലാക്കിയ താരമാണ് മിഥുന്‍ ചക്രവര്‍ത്തി. സിനിമയിലെ വേരുകളൊന്നുമില്ലാതെയാണ് മിഥുന്‍ ചക്രവര്‍ത്തി കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. ഡിസ്‌കോ ഡാന്‍സര്‍, ഡാന്‍സ് ഡാന്‍സ് പോലുള്ള സിനിമകള്‍ ഇന്ത്യന്‍ യുവതയുടെ ആവേശമാക്കി മാറ്റുകയായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയെ.

കരിയറിലെ വിജയത്തിലേക്ക് എത്താന്‍ വലിയ പ്രതിസന്ധികള്‍ താണ്ടേണ്ടി വന്നിട്ടുണ്ട് മിഥുന്‍ ചക്രവര്‍ത്തിയ്ക്ക്. മുംബൈയിലെ തുടക്കകാലത്ത് പല ദിവസങ്ങളിലും മിഥുന്‍ ചക്രവര്‍ത്തിയ്ക്ക് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. അടുത്ത ഭക്ഷണം എപ്പോഴാണ് കഴിക്കാന്‍ സാധിക്കുക എന്ന് പോലും അറിയാത്ത അവസ്ഥ വരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കല്‍ മിഥുന്‍ ചക്രവര്‍ത്തി തുറന്ന് സംസാരിച്ചിട്ടുണ്ട്.

Mithun Chakraborty

താന്‍ പലപ്പോഴും പുന്തോട്ടങ്ങളിലും തെരുവിലുമെല്ലാം കിടന്നുറങ്ങിയിട്ടുണ്ടെന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറയുന്നത്. ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നതായി താരം വെളിപ്പെടുത്തുന്നുണ്ട്. ''ഞാനത് കഷ്ടപ്പാടുകള്‍ എന്ന് വിളിക്കില്ല. കാരണം കുറേക്കുട്ടികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടും. എല്ലാവര്‍ക്കും കഷ്ടപ്പാടുകളുണ്ട്. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഫുഡ് പാത്തില്‍ നിന്നുമാണ് വന്നത്'' എന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞത്.

''ഫൈവ് ഗാര്‍ഡനില്‍ കിടന്നുറങ്ങിയ ദിവസങ്ങളുണ്ട്. ചിലപ്പോള്‍ ഹോസ്റ്റലിന് പുറത്ത് കിടന്നുറങ്ങും. എന്റെയൊരു സുഹൃത്ത് എനിക്ക് മാട്ടുങ്ക ജിംഗാനയില്‍ അംഗത്വം എടുത്ത് തന്നിരുന്നു. പ്രഭാതകര്‍ത്തവ്യങ്ങള്‍ക്ക് ജിമ്മിലെ സൗകര്യം ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിരുന്നു അത്'' എന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

എപ്പോഴാണ് ഭക്ഷണം കഴിക്കാന്‍ പറ്റുക, രാത്രി എവിടെയാണ് കിടന്നുറങ്ങാന്‍ സാധിക്കുക എന്നതിലൊന്നും ഒരുറപ്പും ഉണ്ടായിരുന്നില്ല അക്കാലത്തെന്ന് മിഥുന്‍ ചക്രവര്‍ത്തി പറയുന്നു. മികച്ച നടനുള്ളദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള മിഥുന്‍ ചക്രവര്‍ത്തി പറയുന്നത്, ഒരു ഘട്ടത്തില്‍ തനിക്ക് പ്രതീക്ഷ നഷ്ടപ്പെടുകയും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക വരെ ചെയ്തുവെന്നാണ്.

''എന്നെക്കൊണ്ട് സാധിക്കില്ല എന്ന് തോന്നിയ സമയമുണ്ട്. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. എന്റെ രാഷ്്ട്രീയ പശ്ചാത്തലം കാരണം കൊല്‍ക്കത്തയിലേക്ക് തിരികെ പോകാന്‍ സാധിക്കില്ല. ഇവിടേയും ഒന്നും സാധിക്കുന്നില്ല'' എന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറയുന്നു. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ താരമാണ് മിഥുന്‍ ചക്രവര്‍ത്തി.

Mithun Chakraborty

തന്റെ നിറത്തിന്റെ പേരിലും മിഥുന്‍ ചക്രവര്‍ത്തിയ്ക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ കാലം ഒടുവില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ കഠിനാധ്വാനത്തിന് മുന്നില്‍ മുട്ടുമടക്കി. താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്ക് അദ്ദേഹം വളര്‍ന്നു. ഒരു ഘട്ടത്തില്‍ പാവങ്ങളുടെ അമിതാഭ് ബച്ചന്‍ എന്നായിരുന്നു അദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രശംസ അതാണെന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറയുന്നത്.

ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് മിഥുന്‍ ചക്രവര്‍ത്തി. അച്ഛന്റെ പാതയിലൂടെ മക്കളും സിനിമയിലെത്തി. ബാപ്പ് ആണ് മിഥുന്‍ ചക്രവര്‍ത്തിയുടെ പുതിയ സിനിമ. അവസാനമായി അഭിനയിച്ച ചിത്രം ദ കശ്മീര്‍ ഫയല്‍സ് ആണ്. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

More from Filmibeat

Read more about: mithun chakraborty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X