For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാലിന്യക്കൂമ്പാരത്തില്‍ നിന്നും രക്ഷിച്ച് മകളായി വളര്‍ത്തി; മിഥുന്‍ ചക്രവര്‍ത്തിയുടെ മകള്‍ സിനിമയിലേക്ക്

  |

  താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുന്നത് ഏതൊരു ഭാഷ എടുത്താലും പതിവാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം ഇങ്ങനെ താരങ്ങളായി മാറിയ താരപുത്രന്മാരും പുത്രിമാരും ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ താരങ്ങളെ പോലെ തന്നെ മാധ്യമങ്ങളും ആരാധകരും വളരെ ചെറുപ്പം മുതല്‍ക്കു തന്നെ താരങ്ങളുടെ മക്കളുടെ പിന്നാലെ കൂടാറുണ്ട്. ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് സുഹാന ഖാനും തൈമുര്‍ അലി ഖാനും.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ഇന്നല്ലെങ്കില്‍ നാളെ അരങ്ങേറുമെന്ന് ആരാധകര്‍ കാത്തിരിക്കുന്ന താരപുത്രിയാണ് സുഹാന ഖാന്‍. ഷാരൂഖ് ഖാന്റെ മകളായ സുഹാനയുടെ അഭിനയ മോഹം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. താരപുത്രി വിദേശത്ത് പോയി അഭിനയം പഠിക്കുകയും ചെയ്തിരുന്നു. ഇതുപോലെ തന്നെ ആരാധകര്‍ കാത്തിരിക്കുന്നൊരു താരപുത്രിയാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ മകള്‍ ദിഷാനി ചക്രവര്‍ത്തി. പക്ഷെ ദിഷാനിയുടെ അരങ്ങേറ്റത്തിനും ജീവിതത്തിനുമെല്ലാം വേറൊരു കഥ കൂടി പറയാനുണ്ട്. വിശദമായി വായിക്കാം.

  മിഥുന്‍ ചക്രവര്‍ത്തിയുടെ യഥാര്‍ത്ഥ മകളല്ല ദിഷാനി. അദ്ദേഹം തെരുവില്‍ നിന്നും കണ്ടെത്തി രക്ഷപ്പെടുത്തിയ കുട്ടിയാണ് ദിഷാനി. മാലിന്യകൂമ്പാരത്തില്‍ നിന്നുമാണ് ദിഷാനിയെ മിഥുന്‍ ചക്രവര്‍ത്തി രക്ഷപ്പെടുത്തുന്നതും മകളായി ദത്തെടുക്കുന്നതും. അതുകൊണ്ട് തന്നെ ദിഷാനിയുടെ ജീവിതം പലര്‍ക്കും ഒരു പ്രചോദനമാണ്. ഇന്ത്യന്‍ സിനിമയുട ഡിസ്‌കോ ഡാന്‍സര്‍ ആണ് മിഥുന്‍ ചക്രവര്‍ത്തി. താരപുത്രന്മാര്‍ സൂപ്പര്‍താരങ്ങളായിരുന്ന കാലത്ത് യാതൊരു പിന്‍ബലവുമില്ലാതെ ബോളിവുഡിലെ സൂപ്പര്‍ താരമായ വ്യക്തിയാണ് മിഥുന്‍ ചക്രവര്‍ത്തി.

  ഒരിക്കല്‍ ഒരു പത്രവാര്‍ത്തയിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി ദിഷാനിയെക്കുറിച്ച് അറിയുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ മാതാപിതാക്കള്‍ മാലിന്യ കൂമ്പാരത്തിന് അരികില്‍ ഉപേക്ഷിച്ച് പോയെന്നായിരുന്നു വാര്‍ത്ത. ഈ കുട്ടിയെ ആ വഴി പോയവരില്‍ ആരോ കണ്ടെത്തുകയായിരുന്നു. വാര്‍ത്ത കണ്ടതും മിഥുന്‍ ചക്രവര്‍ത്തി അവിടേക്ക് എത്തി. കുട്ടിയെ കണ്ടതും മിഥുന്‍ ചക്രവര്‍ത്തിയും ഭാര്യ യോഗിത ബലിയും അവളെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിയമപ്രകാരമുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കി അവളെ അവര്‍ സ്വന്തമാക്കി.

  മകളെ പോലെയല്ല മകളായി തന്നെയാണ് ദിഷാനിയെ മിഥുന്‍ ചക്രവര്‍ത്തി വളര്‍ത്തിയത്. മൂന്ന് ആണ്‍മക്കളായിരുന്നു മിഥുന്‍ ചക്രവര്‍ത്തിക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ദിഷാനിയെ ജീവന് തുല്യം സ്‌നേഹിക്കുകയും വാല്‍സല്യം നല്‍കുകയും ചെയ്തു. ചെറുപ്പം മുതല്‍ തന്നെ സിനിമയും സിനിമാക്കാരും തന്നെയായിരുന്നു ദിഷാനിയുടെ ചുറ്റും. സ്വാഭാവികമായും ദിഷാനിയുടെ ഉള്ളിലും അഭിനയ മോഹം വളരുകയായിരുന്നു. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ കടുത്ത ആരാധികയാണ് ദിഷാനി. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുകയാണ് ദിഷാനി.

  അധികം വൈകാതെ തന്നെ ദിഷാനിയുടെ അരങ്ങേറ്റം കാണാം എന്നാണ് ആരാധകര്‍ കരുതുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിഷാനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അന്ന് മിഥുന്‍ ചക്രവര്‍ത്തിയുടെ കൈയിലുണ്ടായിരുന്ന കൊച്ചുകുട്ടി ഇന്ന് വളര്‍ന്നൊരു സുന്ദരിയായി മാറിയിരിക്കുകയാണ്. ഈയ്യടുത്ത് ദിഷാനി പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  Also Read: സാമന്ത-നാഗ ചൈതന്യ വേർപിരിയൽ, ഒക്ടോബർ 6ന് അറിയാം, കാത്തിരിക്കുന്നു എന്ന് ആരാധകർ

  Malayalam cinema has lost more than Rs 600 crore and more than 405 films are awaiting release

  ബോളിവുഡിന്റെ ഡിസ്‌കോ ഡാന്‍സര്‍ ആയ മിഥുന്‍ ചക്രവര്‍ത്തി ഹിന്ദിയ്ക്ക് പുറമെ ബംഗാളിയിലും കന്നഡയിലും തെലുങ്കിലും തമിഴിലും ഒഡിയയിലും ബോജ്പൂരിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട് മിഥുന്‍ ചക്രവര്‍ത്തി. തന്റെ ആദ്യ സിനിമയായ മൃഗയയിലൂടെ തന്നെ അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയിരുന്നു. രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മിഥുന്‍ ദാ. ദ താഷ്‌കെന്ത് ഫയല്‍സ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. മകന്‍ നമാഷി ചക്രവര്‍ത്തിയും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.

  Read more about: mithun chakraborty
  English summary
  Mithun Chakraborty's Adopted Daughter Dishani Chakraborty Goes Viral In Social Media, Know Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X