കറുത്തതായതിനാല്‍ കൂടെ അഭിനയിക്കാന്‍ ആരും തയ്യാറായില്ല, ഒരുപാട് കരഞ്ഞു: വെളിപ്പെടുത്തി മിഥുന്‍ ചക്രവര്‍ത്തി

ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് മിഥുന്‍ ചക്രവര്‍ത്തി. ഡിസ്‌കോ ഡാന്‍സര്‍ എന്നാണ് മിഥുന്‍ ചക്രവര്‍ത്തിയെ ആരാധകര്‍ വിളിക്കുന്നത്. മിഥുന്‍ ചക്രവര്‍ത്തി തകര്‍ത്താടിയ അയാം എ ഡിസ്‌കോ ഡാന്‍സറിന് ഡാന്‍സ് കളിക്കാത്തവരായി ആരുമുണ്ടാകില്ല. ഇന്നത്തെക്കാലത്തും അയാം എ ഡിസ്‌കോ ഡാന്‍സര്‍ ഇല്ലാത്ത പരിപാടികള്‍ അപൂര്‍വ്വമാണ്.

ബോളിവുഡിലെ താരകുടുംബങ്ങളുടെയൊന്നും വേരുകളില്ലാതെയാണ് മിഥുന്‍ ചക്രവര്‍ത്തി സിനിമയിലെത്തുന്നത്. മൃഗയ ആയിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ ആദ്യ സിനിമ. ആ ചിത്രത്തിലെ പ്രകടനത്തിന് മിഥുനെ തേടി ദേശീയ പുരസ്‌കാരവുമെത്തി. ബോളിവുഡിന്റെ മുഖ്യധാരയിലേക്ക് എത്തുന്നതിന് മുമ്പ് സമാന്തര സിനിമാ ലോകത്ത് മിഥുന്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിരുന്നു.

Mithun Chakraborty

അതേസമയം തന്റെ പശ്ചാത്തലത്തിന്റേയും നിറത്തിന്റേയുമൊക്കെ പേരില്‍ താന്‍ ഒരുപാട് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മിഥുന്‍ ചക്രവര്‍ത്തി തുറന്നു പറഞ്ഞിട്ടുണ്ട്. താന്‍ ബോളിവുഡില്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയ കാലത്ത് തന്നെ നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുമായിരുന്നു എന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞത്. തനിക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ തയ്യാറായിരുന്നില്ലെന്നും താരം വെളിപ്പെടുത്തുന്നു.

നിറത്തിന്റെ പേരിലുള്ള അവഹേളനത്തെ മറി കടക്കാന്‍ വേണ്ടിയാണ് മിഥുന്‍ ചക്രവര്‍ത്തി നൃത്തത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. തന്റെ നിറത്തില്‍ നിന്നും ആളുകളുടെ ശ്രദ്ധ തന്റെ ചുവടുകളിലേക്ക് മാറ്റുകയായിരുന്നു വിവേചനത്തെ അതിജീവിക്കാന്‍ മിഥുന്‍ ചക്രവര്‍ത്തി കണ്ടെത്തിയ മാര്‍ഗ്ഗം. അതേസമയം ആദ്യമായി തന്നെ കാണാന്‍ ഭംഗിയുണ്ടെന്ന് പറഞ്ഞ നായിക സീനത്ത് അമന്‍ ആണെന്നും മിഥുന്‍ റേഡിയോ നഷയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

''എന്നെ കാണുമ്പോള്‍ ആളുകളുടെ പ്രതീക്ഷയും ഉയര്‍ന്നു. അവരുടെ മകനും നടനാകാന്‍ സാധിക്കുമെന്ന് അവര്‍ വിശ്വസിച്ചു. ഗ്രാമത്തിലെ കുടിലിലാണ് ജീവിക്കുന്നതെന്ന് അതിനൊരു തടസമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഞാന്‍ സാധാരണക്കാരുടെ നായകനായി. എന്നെ സംബന്ധിച്ച് സാധാരണക്കാരുടെ നായകനാവുക എന്നത് വലിയൊരു കാര്യമായിരുന്നു'' മിഥുന്‍ ചക്രവര്‍ത്തി പറയുന്നു.

''എന്റെ കാലുകള്‍ കൊണ്ട് ഡാന്‍സ് ചെയ്താല്‍ ആറും എന്റെ നിറം കാണില്ലെന്ന് ഞാന്‍ കരുതി. അത് തന്നെ സംഭവിച്ചു. എന്റെ ഡാന്‍സ് മൂലം ആളുകള്‍ എന്റെ നിറം മറന്നു. എന്റെ നിറമുള്ളൊരാള്‍ നായകനാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് വല്ലാതെ സങ്കടം തോന്നും. ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്'' എന്നും അദ്ദേഹം പറയുന്നു. തനിക്കൊപ്പം അഭിനയിക്കാന്‍ തയ്യാറായ ആദ്യത്തെ മുന്‍ നിര താരം സീനത്ത് അമന്‍ ആണെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

Mithun Chakraborty

''എന്റെ കൂടെ അഭിനയിക്കാന്‍ ആരും തയ്യാറായില്ല. എന്നെ ഹീറോയായി കാണാന്‍ പറ്റില്ലായിരുന്നു. എന്റെ കൂടെ അഭിനയിച്ചാല്‍ പ്രശസ്തി കിട്ടില്ലെന്ന് കരുതി പലരും എന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറായില്ല. അപ്പോഴാണ് സീനത്ത് അമന്‍ വരുന്നത്. അവന്‍ നല്ലതാണെന്നല്ലോ, കാണാന്‍ സുന്ദരനാണ്, വളരെ സുന്ദരനാണ് എന്ന് പറഞ്ഞു. അതിന് ശേഷം പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല'', മിഥുന്‍ ചക്രവര്‍ത്തി ഓര്‍ക്കുന്നു.

അധികം വൈകാതെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറാന്‍ മിഥുന്‍ ചക്രവര്‍ത്തിയ്ക്ക് സാധിച്ചു. ഡിസ്‌കോ ഡാന്‍സര്‍, ഡാന്‍സ് ഡാന്‍സ്, പ്രേം പ്രതിഘ്യ, അഗ്നീപഥ് തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. മിഥുന്റെ പാതയിലൂടെ മക്കളും സിനിമയിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല.

Read more about: mithun chakraborty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X