അവരുടെ പീഡനങ്ങള്‍ സഹിക്കാനായില്ല, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു! അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടി

സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ പരമ്പരയാണ് താരക് മെഹ്താ കാ ഉള്‍ട്ടാ ചഷ്മ. കഴിഞ്ഞ കുറച്ചു നാളുകളായി പരമ്പര ചര്‍ച്ചകളില്‍ നിറയുകയാണ്. പരമ്പരയുടെ നിര്‍മ്മാതാവ് അസിത് മോദിയ്‌ക്കെതിരെ നടി ജെന്നിഫര്‍ മിസ്ത്രി നടത്തിയ ആരോപണങ്ങളാണ് പരമ്പരയെ വിവാദത്തില്‍ ചാടിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടി മോണിക്ക ബദോരിയയും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയാണ് മോണിക്ക രംഗത്തെത്തിയിരിക്കുന്നത്.

പരമ്പരയില്‍ ബാവ്‌രി എന്ന കഥാപാത്രത്തെയാണ് മോണിക്ക അവതരിപ്പിച്ചിരുന്നത്. അണിയറ പ്രവര്‍ത്തകരുടെ മോശം പെരുമാറ്റം മൂലം താന്‍ അപമാനിതയായെന്നും ആത്മഹത്യയെക്കുറിച്ചടക്കം ചിന്തിച്ചിട്ടുണ്ട് എന്നാണ് മോണിക്കയുടെ വെളിപ്പെടുത്തല്‍. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോണിക്കയുടെ തുറന്നു പറച്ചില്‍. താരത്തിന്റെ വാക്കുകള്‍ വൈറലാവുകയാണ്.

Monica Bhadoirya

''എന്റെ കുടുംബം വലിയ ദുരന്തങ്ങളിലൂടെയാണ് കടന്നു പോയത്. എന്റെ അമ്മയേയും അമ്മൂമ്മയേയും അടുത്തടുത്തായി നഷ്ടമായി. അവര്‍ രണ്ടു പേരും എന്റെ ജീവിതത്തിന്റെ കരുത്തായിരുന്നു. അവരാണ് എന്നെ വളര്‍ത്തിയത്. ആ നഷ്ടങ്ങള്‍ നേരിടാന്‍ എനിക്കായില്ല. എന്റെ ജീവിതം തീര്‍ന്നെന്നു കരുതി. ഈ സമയത്ത് ഞാന്‍ താരക് മെഹ്താ കാ ഉള്‍ട്ട ചഷ്മയില്‍ അഭിനയിക്കുകയായിരുന്നു. അവിടുത്തെ അനുഭവവും വേദനിപ്പിക്കുന്നതായിരുന്നു''. മോണിക്ക പറയുന്നു.

''ആ പീഡനങ്ങളെല്ലാം കാരണം ആത്മഹത്യ ചെയ്യാന്‍ തോന്നി. ഇവളുടെ അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ പണം നല്‍കി, ഇവളുടെ അമ്മയ്ക്ക് സുഖമില്ലാതായപ്പോള്‍ ഞങ്ങള്‍ ചികിത്സയ്ക്കായി പണം നല്‍കി എന്ന് അവര്‍ പറഞ്ഞു. അതൊക്കെ എന്നെ ആഴത്തില്‍ മുറിപ്പെടുത്തി'' എന്നും മോണിക പറയുന്നു. എന്റെ മാതാപിതാക്കളെ സെറ്റില്‍ കൊണ്ടു വരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സെറ്റിലെ അന്തരീക്ഷം കണ്ടതോടെ ഒരിക്കലും അവരോട് സെറ്റിലേക്ക് വരാന്‍ പറയില്ലെന്ന് തീരുമാനിച്ചു എന്നും മോണിക്ക പറയുന്നു.

''പക്ഷെ അമ്മയ്ക്ക് തീരെ വയ്യാതായപ്പോള്‍, അവരുടെ അവസാന നാളുകള്‍ ആയെന്ന് ബോധ്യമായി, അവരെ സെറ്റില്‍ കൊണ്ടു വരണമെന്ന് തോന്നി. പക്ഷെ അത് നടന്നില്ല'' എന്നും മോണിക്ക പറയുന്നു. വളരെ ടോക്‌സിക്ക് ആയ അന്തരീക്ഷമാണ് സെറ്റിലേത്. തന്റെ കൂടെ അഭിനയിച്ചവര്‍ ഇപ്പോഴും ആ പരമ്പരയില്‍ അഭിനയിക്കാന്‍ കാരണം പണം മാത്രമാണെന്നും മോണിക്ക പറഞ്ഞു. പണം പ്രധാനപ്പെട്ടതാണ്, എന്നാല്‍ പണത്തേക്കാള്‍ വലുതാണ് ആത്മാഭിമാനം എന്നാണ് മോണിക്കയുടെ കാഴ്ചപ്പാട്. അതിനാലാണ് താന്‍ പരമ്പരയില്‍ നിന്നും പിന്മാറിയതയെന്ന് മോണിക്ക വ്യക്തമാക്കുന്നു.

Monica Bhadoirya

''അവര്‍ പുരുഷാധിപത്യത്തെ പിന്തുണയ്ക്കുന്നവരാണ്. അതുപക്ഷെ താരക് മെഹ്താ കാ ഉള്‍ട്ടാ ചഷ്മയുടെ സെറ്റിലെ മാത്രം പ്രശ്‌നമല്ല. പലയിടത്തും ഞാനത് കണ്ടിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പ്രതിഫലം കുറവാണ്. ചിലപ്പോള്‍ സെറ്റിലേക്ക് നടിമാരെ നേരത്തെ വിളിക്കും. നടന്മാരെ സമയത്ത് മാത്രമേ വിളിക്കുകയുള്ളൂ'' എന്നും മോണിക്ക പറയുന്നു. പരമ്പരയുടെ സെറ്റില്‍ നടക്കുന്ന ചില കാര്യങ്ങളിലൊക്കെ സമവായത്തിന് തയ്യാറായാലും എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല അവിടെ നടന്നതെന്നും മോണിക്ക പറയുന്നു.

പരമ്പരയുടെ നിര്‍മ്മാതാവായ അസിത് മോദിയ്‌ക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി നടി ജെന്നിഫര്‍ മിസ്ത്രി രംഗത്തെത്തിയതോടെയാണ് വിവാദം ആരംഭിക്കുന്നത്. പിന്നാലെ മറ്റൊരു നടിയായ പ്രിയ അഹൂജയും ആരോപണവുമായി രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് മോണിക്കയുടെ പ്രതികരണം. തുടര്‍ച്ചയായി നടിമാര്‍ സെറ്റിലെ മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞതോടെ പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ വെട്ടിലായിരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങളോട് അണിയറ പ്രവര്‍ത്തകര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X