കൈപിടിച്ചു നടത്തിയ കുഞ്ഞനിയത്തി, എന്നും കൂടെ നിന്നവള്‍; പരിനീതിയുടെ കല്യാണത്തിന് വരാതെ പ്രിയങ്ക
ബോളിവുഡ് മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മുന്‍നിര നടി പരിനീതി ചോപ്രയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. എഎപി നേതാായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ വരന്‍. ഇവരും ഏറെനാളായി പ്രണയത്തിലായിരുന്നു. ഇന്നലെ രാജസ്ഥാനിലെ ഹോട്ടല്‍ ലീല പാലസില്‍ വച്ചായിരുന്നു താരവിവാഹം നടന്നത്. വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
അതീവ സുരക്ഷയോടേയും സ്വകാര്യതയോടെയുമായിരുന്നു വിവാഹം നടന്നത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളൊന്നും പുറത്ത് വിടാന്‍ അനുവദിച്ചിരുന്നില്ല. എങ്കിലും ചില ചിത്രങ്ങള്‍ പുറത്ത് വരികയും ചെയ്തു. അധികം വൈകാതെ തന്നെ ഈ ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി ചിത്രങ്ങള്‍ പുറത്ത് വിട്ടത്. സിനിമാ ലോകവും ആരാധകരുമെല്ലാം ബോളിവുഡിലെ പുതിയ ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുകയാണ്.

എന്നാല്‍ ആരാധകരുടേയും സോഷ്യല്‍ മീഡിയയുടേയും ശ്രദ്ധ പോയത് മറ്റൊരു കാര്യത്തിലേക്കായിരുന്നു. പരിനീതിയുടെ സഹോദരിയും സൂപ്പര്‍ താരവുമായ പ്രിയങ്ക ചോപ്രയുടെ അഭാവമായിരുന്നു അത്. പ്രിയങ്കയുടെ പാതയിലൂടെയാണ് പരിനീതി സിനിമയിലെത്തുന്നത്. ഇരുവരും തമ്മില്‍ വളരെ അടുത്തബന്ധമാണുള്ളത്. പ്രിയങ്കയുടേയും നിക്ക് ജൊനാസിന്റേയും വിവാഹത്തിന് നിറ സാന്നിധ്യമായി പരിനീതിയുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നിട്ടും എന്തുകൊണ്ട് തന്റെ കൊച്ചനിയത്തിയുടെ കല്യാണത്തിന് പ്രിയങ്ക എത്തിയില്ലെന്നായിരുന്നു എല്ലാവരുടേയും സംശയം.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. പരിനീതിയുടെ വിവാഹത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ അമ്മ പ്രതികരിച്ചത്. അവള്‍ ഇപ്പോള്‍ ജോലി ചെയ്യുകയാണെന്നായിരുന്നു അമ്മയുടെ പ്രതികരണം. അതേസമയം താന്‍ വിവാഹം ആസ്വദിച്ചുവെന്നും എന്നാല്‍ സമ്മാനങ്ങളൊന്നും നല്‍കിയില്ലെന്നുമാണ് മധു ചോപ്ര പറയുന്നത്. അതിഥികളോട് സമ്മാനമൊന്നും കൊണ്ടു വരരുതെന്ന് വരനും വധുവും നേരത്തെ ആവശ്യപ്പെട്ടിരുന്നതിനാലാണ് അതെന്നാണ് മധു ചോപ്ര പറഞ്ഞത്.
ജോലിത്തിരക്ക് കാരണമാണ് പ്രിയങ്ക പരിനീതിയുടെ വിവാഹത്തിന് എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ അത് വിശ്വസിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ തയ്യാറായിട്ടില്ല. പ്രിയപ്പെട്ട അനിയത്തി, കൈ പിടിച്ച് കൂടെ നടത്തിയവള്‍, തനിക്കൊപ്പം എന്നുമുണ്ടായിരുന്നവള്‍ ഇങ്ങനെയൊക്കെയുള്ള പരിനീതിയുടെ വിവാഹത്തിന് പ്രിയങ്ക വരാതിരുന്നത് മോശമായെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം തന്റെ പ്രിയപ്പെട്ടവള്‍ക്ക് പ്രിയങ്ക ചോപ്ര സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ പ്രിയങ്ക ചോപ്ര പരിനീതിയ്ക്കും രാഘവ് ഛദ്ദയ്ക്കും വിവാഹ ആശംസകള്‍ നേര്‍ന്നിരുന്നു. വിവാഹത്തിന് തൊട്ട് മുമ്പത്തെ ദിവസമായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്. ''നിന്റെ ബിഗ് ഡേയില്‍ നീ സന്തോഷവതിയായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു കുഞ്ഞേ. എന്നും നിനക്ക് സ്‌നേഹം മാത്രം നേരുന്നു. പുതിയ തുടക്കം'' എന്നായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്. അധികം വൈകാതെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.
എന്നാല്‍ പരിനീതിയുടെ വിവാഹ ദിവസം പ്രിയങ്ക പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായി മാറിയിരുന്നു. തന്റെ മകള്‍ക്കൊപ്പം ഒരു ഫാമില്‍ സമയം ചെലവിടുന്ന ചിത്രങ്ങളും വീഡിയോയുമാണ് പ്രിയങ്ക പങ്കുവച്ചത്. പരിനീതിയുടെ വിവാഹത്തില്‍ പങ്കെടുക്കാതെ പ്രിയങ്ക മാറി നില്‍ക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന സംശയമാണ് ഇതോടെ സോഷ്യല്‍ മീഡിയ മുന്നോട്ട് വെക്കുന്നത്. എന്തായാലും വാര്‍ത്തകളോടൊന്നും താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











