അച്ഛന്‍ മരിച്ച് ദിവസങ്ങള്‍, പാര്‍ട്ടി നടത്തി പ്രിയങ്ക; അമ്മയ്ക്ക് 'സമ്മാനമായി' ജോണ്‍ എബ്രഹാമിനെ നല്‍കി താരം!

താരകുടുംബങ്ങളുടെ പാരമ്പര്യവും ഗോഡ് ഫാദര്‍മാരുടെ പിന്തുണയും ഇല്ലാതെയാണ് പ്രിയങ്ക ചോപ്ര ഉയരങ്ങള്‍ താണ്ടുന്നത്. ഇന്ന് ബോളിവുഡിനും അപ്പുറം ഹോളിവുഡിന്റെ താരാകാശത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. തന്റെ കരിയറില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടിട്ടുണ്ട് പ്രിയങ്ക. ഈ ഘട്ടങ്ങളിലെല്ലാം പ്രിയങ്കയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്നത് കുടുംബമാണ്. അതുകൊണ്ട് തന്നെ പ്രിയങ്കയ്ക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് തന്റെ കുടുംബമാണ്.

തന്റെ കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരേയും പ്രിയങ്ക പോകും. ഒരിക്കല്‍ തന്റെ അമ്മയുടെ സന്തോഷത്തിന് വേണ്ടി പ്രിയങ്ക ചെയ്തത് അതിനൊരു ഉദാഹരണമാണ്. അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മയ്ക്ക് വേണ്ടി പ്രിയങ്ക പാര്‍ട്ടി നടത്തിയതിനെക്കുറിച്ച് ഇപ്പോഴിതാ അമ്മ മധു ചോപ്ര വെളിപ്പെടുത്തുകയാണ്. ലെഹ്‌റേന്‍ റെട്രോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ അമ്മ മനസ് തുറന്നത്.

Priyanka Chopra

''അദ്ദേഹം ജൂണ്‍ 10 നാണ് മരണപ്പെടുന്നത്. എന്റെ ജന്മദിനം ജൂണ്‍ 16 നാണ്. ആ വര്‍ഷം എനിക്ക് 60 വയസ് തികയുമെന്നതിനാല്‍ അവര്‍ വലിയൊരു പാര്‍ട്ടി പ്ലാന്‍ ചെയ്തു. അദ്ദേഹത്തിന് സുഖമില്ലാതായതിനാല്‍ എല്ലാ കുടുംബാംഗങ്ങളും വീട്ടിലുണ്ട്. അദ്ദേഹത്തിന്റെ മരണത്തിന്റെ വേദനയില്‍ ഞങ്ങള്‍ കഴിയുമ്പോഴാണ് പ്രിയങ്ക എല്ലാവരോടും പാര്‍ട്ടി നടത്തണമെന്നും തിരിച്ചു പോകരുതെന്നും പറയുന്നത്. അച്ഛന്‍ ഇതാകും ആഗ്രഹിക്കുന്നത് എന്ന് അവള്‍ പറഞ്ഞു'' അമ്മ പറയുന്നു.

അമ്മയുടെ സന്തോഷത്തിനായി പ്രിയങ്ക വലിയൊരു സര്‍പ്രൈസും തയ്യാറാക്കി. തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്തൊരു സമ്മാനമാണ് അന്ന് മകള്‍ തന്നെയാണ് അമ്മ പറയുന്നത്. ''അവള്‍ ജോണ്‍ എബ്രഹാമിനോട് രാത്രി വരാന്‍ പറഞ്ഞു. അതും ബര്‍ത്ത് ഡേ സമ്മാനം പോലെ പൊതിഞ്ഞാണ് അദ്ദേഹത്തെ കൊണ്ടു വന്നത്. ചിന്തിച്ചു നോക്കൂ. അമ്മ, ഇത് നിങ്ങളുടെ നിമിഷമാണ് ആഘോഷിക്കൂ എന്ന് പ്രിയങ്ക പറഞ്ഞു. ഡിജെയും സംഗീതവുമൊക്കെയായി നല്ല പാര്‍ട്ടിയായിരുന്നു അത്'' എന്നാണ് അമ്മ പറയുന്നത്. ജോണ്‍ എബ്രഹാമിന്റെ കടുത്ത ആരാധികയാണ് പ്രിയങ്കയുടെ അമ്മ.

അമ്മയ്ക്ക് വേണ്ടിയുള്ള പ്രിയങ്കയുടെ പാര്‍ട്ടി പക്ഷെ ബന്ധുക്കളില്‍ അതൃപ്തിയുണ്ടാക്കി. അച്ഛന്‍ മരിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ആടി പാടി പാര്‍ട്ടി നടത്തുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

Priyanka Chopra

'' കുടുംബത്തിലെ മറ്റുള്ളവര്‍ സങ്കടപ്പെട്ടു. അവളെ നോക്കൂ, ഡാന്‍സ് കളിക്കുകയാണ്. ഭര്‍ത്താവിന്റെ മരണത്തില്‍ സങ്കടപ്പെടുന്നില്ല എന്ന് അവര്‍ പറഞ്ഞു. പക്ഷെ എന്റെ കുഞ്ഞുങ്ങള്‍ എനിക്ക് വേണ്ടി ഇത്രയും ചെയ്തല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. അവരെല്ലാം ഉള്ളില്‍ വല്ലാതെ വേദനിക്കുണ്ടെന്ന് എനിക്കറിയാം. പക്ഷെ തന്റെ അച്ഛനെ ആദരിക്കാന്‍ പ്രിയങ്ക ആഗ്രഹിച്ചത് അങ്ങനെയാണ്. അച്ഛന്റെ ആഗ്രഹമാണിത്, കൂടെ നില്‍ക്കണം എന്നാണ് പ്രിയങ്ക എന്നോട് പറഞ്ഞത്'' എന്നും അമ്മ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രിയങ്ക ഇപ്പോള്‍ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ്. പ്രിയങ്കയുടെ തിരിച്ചുവരവ് തെലുങ്കിലൂടെയാണ്. മഹേഷ് ബാബുവിനെ നായകനാക്കി എസ്എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക തിരികെ വരിക. ഈ ചിത്രത്തിനായി പ്രിയങ്ക റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്നുവെന്നത് നേരത്തെ ചര്‍ച്ചയായിരുന്നു.

More from Filmibeat

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X