For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല, കുടുംബത്തിലെ ആരും ചോദിക്കാറുമില്ല; മൗനി റോയ്

  |

  ടെലിവിഷനിൽ നിന്നും സിനിമയിലെത്തിയ വിജയം വരിച്ച താരങ്ങൾ ഇന്ന് എല്ലാ സിനിമാ മേഖലയിലും അപൂർവമാണ്. ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ തുടങ്ങിയ വൻ താരങ്ങൾ ടെലിവിഷനിൽ നിന്നാണ് ഉയർന്നു വന്നതെങ്കിലും ഇന്ന് ടെലിവിഷൻ പരമ്പരകളിൽ മുഖം കാണിക്കുന്ന സഹനടി, നടൻമാർക്ക് പോലും ബി​ഗ് സ്ക്രീനിലേക്ക് അവസരം ലഭിക്കാറില്ല. എന്നാൽ രീതിക്ക് മാറ്റം കൊണ്ടു വന്നിരുക്കുകയാണ് നടി മൗനി റോയ്. മ​ഹാദേവ്, നാ​ഗിൻ എന്നി പരമ്പരകളിലൂടെയാണ് മൗനി ശ്രദ്ധിക്കപ്പെടുന്നത്.

  ഈ രണ്ട് പരമ്പരകളും മലയാളത്തിലും മാെഴി മാറ്റി എത്തിയിരുന്നതിനാൽ മലയാളികൾക്കും മൗനി പ്രിയങ്കരിയാണ്. ടെലിവിഷനിൽ അറിയപ്പെടവെയാണ്
  നടി ബി​ഗ് സ്ക്രീനിലേക്ക് ചുവടു മാറുന്നത്. ​ഗോൾഡ്, മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടി ഇപ്പോൾ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. വില്ലൻ വേഷത്തിൽ മികച്ച പ്രകടനമാണ് മൗനി റോയ് കാഴ്ച വെച്ചത്. നിരവധി സിനിമകളിൽ നിന്ന് നടിക്ക് ഓഫറുകൾ വരുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

  ടെലിവിഷനിൽ നിന്നും ബി​ഗ് സ്ക്രീനിലേക്ക് ചുവട് മാറിയ സമയത്തായിരുന്നു മൗനിയുടെ വിവാഹം. അതിനാൽ ദുബായിൽ ബിസിനസ് ചെയ്യുന്ന സൂരജ് നമ്പ്യാർ ആണ് മൗനിയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. വൻ ആഘോഷ പൂർവം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും അന്ന് വൈറലായിരുന്നു.

  Also Read: 'സെൽവിയുടെ കൈ പിടിക്കാൻ ജോ, പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?'; ഹൃദയത്തിലെ താരങ്ങൾ ജീവിതത്തിൽ ഒന്നാകുന്നു!

  ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് മൗനി റോയ്. ബോളിവുഡ് ലൈഫിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നിലവിൽ താൻ കരിയറിനാണ് പ്രാധാന്യം നൽകുന്നതെന്നും അമ്മയാവുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മൗനി പറഞ്ഞു. സൂരജും താനും വിവാഹം കഴിച്ചിച്ച് എട്ട് മാസം ആയിട്ടേ ഉള്ളൂ. രണ്ട് പേരും തങ്ങളുടേതായ കരിയറിൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ്. നിലവിൽ വലിയ രണ്ട് സിനിമകളിൽ നിന്നും തനിക്ക് ഓഫർ ലഭിച്ചിട്ടുണ്ട്. നിലവിൽ കുഞ്ഞുണ്ടാവുന്നത് തന്റെ മനസ്സിലെ അവസാനത്തെ കാര്യമാണെന്നും മൗനി പറഞ്ഞു.

  Also Read: ആ വേദന മനസിലാക്കാതെ വിധിക്കരുത്; ഭര്‍ത്താവുമായിട്ടുള്ള വേര്‍പിരിയല്‍ വാര്‍ത്തകളെ കുറിച്ച് നടി അനുശ്രീ

  തന്റെ കുടുംബാം​ഗങ്ങളും കരിയറിലെ വളർച്ചയിൽ സന്തോഷിക്കുന്നവരാണ്. കുടുംബത്തിലെ ആരും അമ്മയാവുന്നതിനെ പറ്റി ചോദിക്കാറില്ലെന്നും മൗനി റോയ് പറഞ്ഞു. ഭർത്താവ് സൂരജ് നമ്പ്യാർക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ മൗനി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

  ആ​ഗസ്റ്റ് 8 ന് സൂരജിന്റെ പിറന്നാൾ ദിനത്തിൽ ഭർത്താവിനൊപ്പം നിന്നുള്ള മൗനിയുടെ ഫോട്ടോ വൈറലായിരുന്നു. നിങ്ങളെന്റെ എല്ലാമാണെന്നാണ് പോസ്റ്റിന് നൽകിയ ക്യാപ്ഷനിൽ മൗനി പറഞ്ഞിരുന്നത്.

  Also Read: 'സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല, വിലക്കിന്റെ പീഡനമനുഭവിച്ചാണ് തിലകൻ ചേട്ടൻ മരിച്ചത്'; വിനയൻ

  ബ്രഹ്മാസ്ത്രയുടെ വൻ വിജയത്തിന് ശേഷം മൗനിയെ വീണ്ടും മറ്റ് സിനിമകളിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സൂപ്പർ നാച്വറൽ ആയ ഒരു കഥാപാത്രത്തെയാണ് ബ്രഹ്മാസ്ത്രയിൽ മൗനി അവതരിപ്പിച്ചത്. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. എന്നാൽ മൗനിയുടെ റോളും വളരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

  Read more about: brahmastra
  English summary
  mouni roy about married life; says no pressure from family to have kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X