താക്കോല്‍ മോഷ്ടിച്ചു, രാത്രി മുറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; ഞാന്‍ നിലവിളിച്ചു; ദുരനുഭവം പങ്കിട്ട് മൗനി

ടെലിവിഷനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരക്കാരിയാണ് മൗനി റോയ്. ഹിന്ദി ടെലിവിഷന്‍ ലോകത്തെ മിന്നും താരമായിരുന്ന മൗനി ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമാണ്. ജനപ്രീയ പരമ്പരയായ ക്യൂന്‍കി സാസ് ഭി കഭി ബഹു തി ആയിരുന്നു ആദ്യ പരമ്പര. പിന്നീട് ദേവോം കെ ദേവ് മഹാദേവ് മുതല്‍ നാഗിന്‍ വരെയുള്ള സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ ബോളിവുഡിലെ നിറ സാന്നിധ്യമാണ് മൗനി. പുതിയ സിനിമയായ ഭൂത്‌നിയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് മൗനി ഇപ്പോള്‍. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡിലൂടെയാണ് മൗനി ബോളിവുഡില്‍ അരങ്ങേറുന്നത്. രണ്‍ബൂര്‍ കപൂര്‍ നായകനായ ബ്രഹ്‌മാസ്ത്രയിലെ മൗനിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മൗനി.

Mouni Roy

ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെക്കുറിച്ചാണ് മൗനി സംസാരിക്കുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് മൗനി മനസ് തുറന്നത്.

''ഞാനൊരു കൊച്ചു പട്ടണത്തിലായിരുന്നു താമസിച്ചത്. പേര് കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ തെറ്റായ പേര് പറയുന്നില്ല. ആരോ ഞങ്ങളുടെ താക്കോല്‍ മോഷ്ടിച്ച് രാത്രി മുറിയില്‍ കയറാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. എന്റെ കൂടെ എന്റെ മാനേജരും ഉണ്ടായിരുന്നു. ഞാന്‍ അലറിവിളിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ റിസപ്ഷനിസ്റ്റിനെ വിളിച്ചു. അവര്‍ ഒന്നും സംഭവിക്കാത്തത് പോലെ ഹൗസ് കീപ്പിംഗ് ആയിരിക്കുമെന്ന് പറഞ്ഞു'' മൗനി പറയുന്നു.

''ഞാന്‍ അവരെ ചോദ്യം ചെയ്തു. വാതിലില്‍ മുട്ടാതെയും കോളിങ് ബെല്‍ അർത്താതെയുമാണോ ഹൗസ് കീപ്പിംഗുകാര്‍ വരുന്നത്? അതും രാത്രി 12.30ന്?'' എന്നും താരം പറയുന്നുണ്ട്. അന്നത്തെ ആ സംഭവം ഇന്നും ഭയത്തോടെയാണ് മൗനി ഓര്‍ക്കുന്നത്. ഭാഗ്യവശാല്‍ അന്ന് മോശമായൊന്നും സംഭവിച്ചില്ല.

അതേസമയം മൗനി നായികയായ ഭൂത്‌നി റിലീസിന് തയ്യാറെടുക്കുകയാണ്. സഞ്ജയ് ദത്തും സണ്ണി സിംഗുമാണ് ചിത്രത്തിലെ നായകന്മാര്‍. മെയ് ഒന്നിനാണ് സിനിമയുടെ റിലീസ്.

ടെലിവിഷനിലൂടെയാണ് മൗനി കരിയര്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായിരുന്നു മൗനി റോയ്. നാഗിന്‍ പരമ്പരയിലെ പ്രകടനമാണ് മൗനിയെ താരമാക്കുന്നത്. നിരവധി ഹിറ്റു പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. ഗോള്‍ഡിലൂടെ അരങ്ങേറിയ മൗനിയ്ക്ക് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Mouni Roy

ബ്രാഹ്‌മാസ്ത്രയിലെ പ്രകടനവും മൗനിയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തതാണ്. പിന്നീട് ലവ് സെക്‌സ് ഓര്‍ ദോക്ക 2, ബ്ലാക്കൗട്ട്, വേദ, എന്നീ സിനിമകളിലും അഭിനയിച്ചു. മൗനിയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത് വേദയിലാണ്. ഭൂത്‌നിയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ സലാക്കര്‍ എന്ന സിനിമയും അണിറയിലുണ്ട്.

2022 ലാണ് മൗനി വിവാഹിതയാകുന്നത്. മൗനിയുടെ ഭര്‍ത്താവ് മലയാളിയാണ്. ദുബായി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ സൂരജ് നമ്പ്യാര്‍ ആണ് മൗനിയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് മൗനി. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തന്റെ ഫിറ്റ്‌നസ് കൊണ്ട് അമ്പരപ്പിക്കാറുണ്ട് മൗനി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X