രൂപഭംഗിയില്ലെന്ന് പറഞ്ഞ് കളിയാക്കി; മുറിയിലിരുന്ന് അവര്‍ എന്നെപ്പറ്റി പറയുന്നത് കേട്ട് ഒരുപാട് കരഞ്ഞു
ബോളിവുഡ് ആരാധകര്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത പേരാണ് മൗനി റോയ് എന്നത്. ടെലിവിഷനിലൂടെയാണ് മൗനി കരിയര്‍ ആരംഭിക്കുന്നത്. ക്യും കി സാസ് ഭി കഭി ബഹു ദി ആയിരുന്നു ആദ്യത്തെ പരമ്പര. പിന്നീട് ടെലിവിഷന്‍ രംഗത്തെ മിന്നും താരമായി മാറുകയായിരുന്നു. നിരവധി സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ നായികയായി അഭിനയിച്ചുണ്ട്. തുടര്‍ന്നാണ് മൗനി ബോളിവുഡിലെത്തുന്നത്.
ബോളിവുഡിലും നിരവധി ഹിറ്റുകള്‍ സമ്മാനിക്കാന്‍ മൗനിയ്ക്ക് സാധിച്ചിട്ടുണ്ട്. ബ്രഹ്‌മാസ്ത്ര, ഗോള്‍ഡ്, മെയ്ഡ് ഇന്‍ ചൈന, ബ്ലാക്കൗട്ട് തുടങ്ങി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മൗനി. ബ്രഹ്‌മാസ്ത്രയിലെ മൗനിയുടെ നെഗറ്റീവ് വേഷം ഏറെ കയ്യടി നേടിയതായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മൗനി. തന്റെ ഗ്ലാമറസ് ഫോട്ടോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട് താരം.

അതേസമയം തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ കാണാന്‍ ഭംഗിയില്ലെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അതെല്ലാം കേട്ട് താന്‍ ഒരുപാട് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നുമാണ് മൗനി റോയ് പറയുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''സത്യസന്ധമായി പറയാം. എന്റെ തുടക്കകാലത്ത് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. എല്ലായ്പ്പോഴും ഒരു മുറിയിലെ ഏറ്റവും സുന്ദിരയല്ല ഞാനെന്ന കാര്യം എനക്ക് അറിയാമായിരുന്നു. പക്ഷേ, ബോംബെയില്‍ വന്നപ്പോള്‍ വ്യത്യസ്തമായി കാണപ്പെടുന്നത് ഒരു പ്രശ്നമായി മാറി. നായികാ സങ്കല്‍പ്പത്തിനോട് ചേരുന്ന ആളായിരുന്നില്ല ഞാന്‍. എനിക്കിപ്പോള്‍ അതെല്ലാം മനസ്സിലായി (നായികാ സങ്കല്‍പ്പം എന്തെന്ന്), എന്നാല്‍ 19 വയസ്സുള്ള ഒരു പെണ്‍കുട്ടി എന്ന നിലയില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞാന്‍ ഒരുപാട് കരയുമായിരുന്നു'' മൗനി പറയുന്നു.

ഒരു മുറിയില്‍ ആളുകള്‍ എന്നെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടു. എന്റെ ആദ്യത്തെ 2-3 വര്‍ഷം ഞാന്‍ എങ്ങനെ കാണപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുമായിരുന്നു അവര്‍. ഞാന്‍ ഇവിടെ വന്നപ്പോള്‍, എനിക്ക് മുടിയെക്കുറിച്ചോ മേക്കപ്പിനെക്കുറിച്ചോ എന്നെത്തന്നെ എങ്ങനെ അവതരിപ്പിക്കണമെന്നോ ഒന്നും അറിയില്ലായിരുന്നു. പക്ഷേ നന്ദിയോടെ ഞാന്‍ വളരെ ശ്രദ്ധാലുവായിരുന്നു, ഒടുവില്‍ അതിനെ മറികടക്കാനുള്ള ജ്ഞാനം ദൈവം എനിക്ക് നല്‍കി എന്നും മൗനി പറയുന്നു. ബോഡി ഷെയ്മിംഗിനെ താന്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്നും മൗനി റോയ് പറയുന്നുണ്ട്.
''നിങ്ങള്‍ സ്വയം സ്‌നേഹം നല്‍കണം, കാരണം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാറ്റിന്റെയും ആരംഭ പോയിന്റ് അവനവനോടുള്ള സ്‌നേഹമാണ്. നിങ്ങള്‍ സ്വയം സ്‌നേഹം നല്‍കിയാല്‍ മാത്രമേ അത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയൂ. എങ്കില്‍ മാത്രമേ പഠിക്കാന്‍ കഴിയൂ. ഞാന്‍ എന്നെത്തന്നെ ഇരയാക്കുകയും എന്നോട് സഹതാപം തോന്നുകയും ചെയ്യുന്ന ഒരു സ്ഥിരമായ അവസ്ഥയിലാണെങ്കില്‍, ആ നിമിഷം ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ 100% സാന്നിധ്യമില്ലാത്തതിനാല്‍ എനിക്ക് എന്റെ ജോലി നന്നായി ചെയ്യാന്‍ കഴിയില്ല. അങ്ങനെ സാവധാനത്തിലും സ്ഥിരമായും, എന്റെ ആത്മീയ യാത്രയില്‍, ഒടുവില്‍ ഞാന്‍ കുറച്ച് സമാധാനം കണ്ടെത്തി'' എന്നാണ് മൗനി പറയുന്നത്.


Click it and Unblock the Notifications