കരിയറില്‍ മുന്നോട്ട് വരുമ്പോഴൊക്കെ നീ ഗര്‍ഭിണിയാകും! നടിയെ കടന്നാക്രമിച്ച മഹേഷ് ഭട്ട്

എഴുപതുകളിലെ ഐക്കോണിക് നായികയായിരുന്നു മൗഷമി ചാറ്റര്‍ജി. ഹിന്ദി സിനിമയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു ഒരുകാലത്ത് അവര്‍. മറ്റാരേക്കാളും കൂടുതല്‍ പ്രതിഫലവും വാങ്ങിയിരുന്നു. പീകു പോലുള്ള സിനിമകളിലൂടെ പുതുതലമുറയ്ക്കും മൗഷമിയെ പരിചയമുണ്ട്. ബോളിവുഡിന് പുറമെ ബംഗാളി സിനിമയിലും നിറ സാന്നിധ്യമായിരുന്നു മൗഷമി. എന്നാല്‍ താന്‍ ഒരിക്കലും തന്റെ കരിയര്‍ ഗൗരവ്വമായി കണ്ടിട്ടില്ലെന്നാണ് മൗഷമി പറഞ്ഞത്.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മൗഷമി തന്റെ കരിയറിനെക്കുറിച്ചും തിരഞ്ഞെടുപ്പുകളെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. തന്റെ കഴിവിനെ മറ്റുള്ളവര്‍ വളരെയധികം മാനിച്ചിരുന്നു. താന്‍ വര്‍ഷങ്ങളോളം മുന്‍നിര നായികയായി തുടരുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും ഇത്തരം സമ്മര്‍ദ്ധങ്ങള്‍ക്ക് അടിമപ്പെട്ടിട്ടില്ലെന്നും താന്‍ തന്റെ താരപദവിയെ ഒരിക്കലും ഗൗരവ്വമായി കണ്ടിട്ടില്ലെന്നും മൗഷമി പറയുന്നു.

Moushumi Chatterjee

കരിയറിനേയും താരപരിവേഷത്തേയും സീരിയസായി കണ്ടില്ല. ഗര്‍ഭിണിയായാല്‍ വേഷം കിട്ടാതെ പോവുമെന്ന് ഒരിക്കലും താന്‍ ചിന്തിച്ചിരുന്നില്ലെന്നും മൗഷമി പറയുന്നു. ''ഞാന്‍ ഒരിക്കലും നടി എന്ന നിലയില്‍ എന്റെ നൂറ് ശതമാനവും നല്‍കിയിട്ടില്ല. ഞാന്‍ ഒരിക്കലും സമ്മര്‍ദ്ധത്തിലായിരുന്നില്ല. എനിക്ക് വേണ്ടതെല്ലാം എനിക്കുണ്ടായിരുന്നു. കരിയറോ സ്റ്റാര്‍ഡമോ ഞാന്‍ ഗൗരവ്വമായി കണ്ടില്ല'' എന്നാണ് മൗഷമി പറഞ്ഞത്.

പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടിനെക്കുറിച്ചും മൗഷമി സംസാരിക്കുന്നുണ്ട്. താന്‍ കരിയറില്‍ ഉയരത്തിലേക്ക് പോകുമ്പോഴെല്ലാം ഗര്‍ഭിണിയാവുകയാണെന്ന് മഹേഷ് ഭട്ട് പറഞ്ഞതായി നടി പറയുന്നു. എന്നാല്‍ ഗര്‍ഭിണിയാകുമ്പോഴെല്ലാം അത് തന്റെ ജീവിതത്തിന് നിറം നല്‍കി എന്നായിരുന്നു താന്‍ നല്‍കിയ മറുപടിയെന്നും മൗഷമി പറയുന്നു.

''മഹേഷ് ഭട്ട് ഒരിക്കല്‍ പറഞ്ഞു, നീ മുകളിലേക്ക് പോകുമ്പോഴെല്ലാം ഗര്‍ഭിണിയാവുകയാണല്ലോ. ഇതാണ് എന്റെ കരിയറിലെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ തിരുത്തി. ഇതാണ് എന്റെ ജീവിതത്തിന് നിറം നല്‍കുന്നത് എന്ന് പറഞ്ഞു'' മൗഷമി പറഞ്ഞു. ഒരിക്കല്‍ താന്‍ ദേഷ് പ്രേമി എന്ന അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ചും മൗഷമി സംസാരിക്കുന്നുണ്ട്.

Moushumi Chatterjee

എന്തുകൊണ്ടാണ് താന്‍ ചിത്രത്തിന്റെ പകുതിയ്ക്ക് ഇറങ്ങിപ്പോയതെന്ന് മൗഷമി വ്യക്തമാക്കിയില്ല. എന്നാല്‍ താനും അമിതാഭ് ബച്ചനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും മൗഷമി പറയുന്നു. എന്നാല്‍ റോട്ടി, കപ്പഡ ഓര്‍ മക്കാന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഗര്‍ഭിണിയായതിന്റെ പേരില്‍ മനോജ് കുമാര്‍ തന്നോട് ദേഷ്യപ്പെട്ടുവെന്നും മൗഷമി പറയുന്നുണ്ട്. എന്തുകൊണ്ടാണ് തനിക്ക് വലിയ താരമാകാനുള്ള അഭിനിവേശം ഇല്ലാതെ പോയതെന്ന് പിന്നീട് മൗഷമി പറയുന്നുണ്ട്.

പത്തൊമ്പതാം വയസില്‍ തന്നെ അറിയപ്പെടുന്ന നടിയായി മാറുകയും വിവാഹം കഴിക്കുകയും ചെയ്തു. പിന്നാലെ തന്നെ മകള്‍ ജനിച്ചു. മെഴ്‌സിഡേഴ്‌സ് കാര്‍ വാങ്ങി. അതിനാല്‍ തനിക്ക് ഇനിയൊരു ആഗ്രഹവുമില്ലായിരുന്നുവെന്നും വളരെ ചെറിയ പ്രായത്തില്‍ തന്നെ തനിക്ക് വേണ്ടതെല്ലാം നേടിയെടുക്കാനായിരുന്നുവെന്നുമാണ് മൗഷമി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X