ഓഫറുകള്‍ ഒരുപാട്, പക്ഷെ സംവിധായകന്റെ കൂടെ കിടക്കണം! വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍ ചിത്രത്തിലെ നടി
അഭിനേതാവാകണം എന്ന ആഗ്രഹവുമായി ഓരോ ദിവസവും കടന്നു വരുന്നവര്‍ നിരവധി പേരാണ്. എന്നാല്‍ സിനിമയിലെത്തുക എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചേരുക പലര്‍ക്കും അത്ര എളുപ്പമായിരിക്കില്ല. സിനിമയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കടന്നു വരുന്നവരെ മുതലെടുക്കാനും ചൂഷണം ചെയ്യാനും പലരും ശ്രമിച്ചെന്ന് വരാം. അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ തയ്യാറായി ഇരിക്കുന്നവര്‍ നിരവധിയാണ്.
തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗിനെക്കുറിച്ച് പലപ്പോഴായി പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നും സിനിമാ ലോകത്ത് നിലനില്‍ക്കുന്ന ഒന്നു തന്നെയാണ് കാസ്റ്റിംഗ് കൗച്ച്. തങ്ങളുടെ ദുരനുഭവം തുറന്ന് പറഞ്ഞവരില്‍ പ്രമുഖ താരങ്ങളടക്കമുണ്ട്. മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമാ മേഖലകളില്‍ നിന്നും തുറന്നു പറച്ചിലുകള്‍ നടന്നിട്ടുണ്ട്.

ഇത്തരക്കാരുടെ ചതിക്കുഴികളില്‍ വീണു പോയവര്‍ക്കും കണക്കില്ല. ചിലര്‍ക്ക് അവരെ മറി കടക്കാനും സ്വന്തം സ്വപ്‌നത്തിലേക്ക് എത്തിച്ചേരാനും സാധിക്കാറുണ്ട്. എന്നാല്‍ മറ്റ് ചിലരാകട്ടെ ഇതോടെ മോഹങ്ങള്‍ തകര്‍ന്ന് ഉള്‍വലിയുകയും ചെയ്യും. അങ്ങനെ തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ച നടിയാണ് മഞ്ജരി ഫഡ്‌നിസ്. ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ് മഞ്ജരി ഫഡ്നിസ്. ജാനേ തു യ ജാനേ ന തുടങ്ങിയ ഹിറ്റുകളുടെ ഭാഗായിട്ടുണ്ട് മഞ്ജരി.
മോശം അനുഭവങ്ങളെ തുടര്‍ന്ന് താന്‍ നിരവധി സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നാണ് മഞ്ജരി ഒരിക്കല്‍ വെളിപ്പെടുത്തിയത്. തെലുങ്കില്‍ നിന്നായിരുന്നു താരത്തിന് മോശം അനുഭവമുണ്ടായത്. രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചതിന് പിന്നാലെ തന്നെ തേടി തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നു. എന്നാല്‍ കാസ്റ്റിംഗ് കൗച്ച് കാരണം താന്‍ അതൊക്കെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മഞ്ജരി പറഞ്ഞത്.
കോമ്പര്‍മെയ്സിന് തയ്യാറാകണമെന്നും സംവിധായകരുടെ കൂടെ കിടക്ക പങ്കിടണമെന്നുമായിരുന്നു പറഞ്ഞിരുന്നതെന്നും അതിന് തയ്യാറാകത്തതിനാല്‍ താന്‍ ആ സിനിമകള്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് മഞ്ജരി പറഞ്ഞത്. കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ തുടര്‍ന്ന് ഒരുപാട് കഴിവുള്ള അഭിനേതാക്കള്‍ സിനിമാലോകത്തു നിന്നും പിന്മാറുന്നതായും മഞ്ജരി പറഞ്ഞിരുന്നു.

അതേസമയം, അന്നത്തെ സംഭവങ്ങള്‍ തന്നെ കടുക്ക വിഷാദരോഗിയാക്കിയെന്നും സാധാരണ നിലയിലേക്ക് എത്താന്‍ തനിക്ക് സമയം വേണ്ടി വന്നുവെന്നും പറഞ്ഞിരുന്നു. ഹിന്ദിയിലൂടെയായിരുന്നു മേഘ്നയുടെ അരങ്ങേറ്റം. രോക്ക് സക്കോ തോ രോക്ക് ലോ ആയിരുന്നു ആദ്യ സിനിമ. പിന്നെ ഫാള്‍ട്ടു എന്ന ബംഗാളി ചിത്രത്തിലാണ് താരം അഭിനയിച്ചത്.
2008 ല്‍ പുറത്തിറങ്ങിയ ജാനേ തു യ ജാനേ ന എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി ശ്രദ്ധ നേടുന്നത്. ഇമ്രാന്‍ ഖാനും ജനീലിയ ഡിസൂസയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ മഞ്ജരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം അഭിനയിക്കുകയായിരുന്നു. ബോളിവുഡിന് പുറമെ തെലുങ്ക് ചിത്രങ്ങളിലും മലയാളത്തിലുമെല്ലാം മഞ്ജരി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിലൂടെയാണ് മഞ്ജരി മലയാളത്തിലെത്തുന്നത്.


Click it and Unblock the Notifications