For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിന്‍ഭാഗം കലം പോലെ! അശ്ലീല കമന്റിന് മൃണാല്‍ ഠാക്കൂര്‍ നല്‍കിയ മറുപടിയ്ക്ക് കയ്യടിച്ച് ആരാധകര്‍

  |

  താര ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ കരിയറിലേയും വ്യക്തിജീവിതത്തിലേയും വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ ആരാധകരുമായി താരങ്ങള്‍ പങ്കുവെക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. താരപ്രഭയ്ക്ക് ഉള്ളിലെ വ്യക്തിയെ അടുത്തറിയാന്‍ ആരാധകരെ ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡിയ താരങ്ങളെ സംബന്ധിച്ച് അത്ര നല്ല ഒരു ഇടമാകണമെന്നില്ല. പലപ്പോഴും താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

  'അമ്മയില്ലാതെ ജീവിച്ചതിനേക്കാൾ കൂടുതൽ അമ്മയോടൊപ്പം ഞാൻ ജീവിച്ചു'; ശ്രീദേവിയുടെ ഓർമയിൽ മകൾ ജാൻവി!

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്നും ബോഡി ഷെയ്മിംഗ് അനുഭവം നേരിട്ടിരിക്കുകയാണ് യുവനടി മൃണാല്‍ ഠാക്കൂര്‍. സോഷ്യല്‍ മീഡിയയിലുടേയും മറ്റുമായി ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സംസാരിക്കുന്ന താരമാണ് മൃണാല്‍. എന്നാല്‍ മൃണാലിനെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗുമെല്ലാം ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ അശ്ലീല ചുവയുള്ള അധിക്ഷേപം നടത്തിയ ആള്‍ക്ക് മൃണാല്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

  Mrunal Thakur

  കഴിഞ്ഞ ദിവസം കിക്ക് ബോക്‌സിംഗ് ചെയ്യുന്ന തന്റെ വീഡിയോ മൃണാല്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ വീഡിയോയ്ക്ക് കയ്യടിച്ചു കൊണ്ട് സിനിമാ രംഗത്തു നിന്നും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. തമന്ന, ശോഭിത ധൂലിപാല, മഹിമ മക്വാന തുടങ്ങിയ താരങ്ങള്‍ മൃണാലിന്റെ വീഡിയോയ്ക്ക് പ്രശംസയുമായി എത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ താരത്തിന്റെ ശരീരത്തെക്കുറിച്ചും അശ്ലീല പരാമര്‍ശവുമായി എത്തുകയായിരുന്നു. ''താഴ് ഭാഗത്തെ തടി കുറയ്ക്കു, നാച്ച്വറല്‍ ലുക്കാണ് നല്ലത്'' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ തന്നെ മറുപടിയുമായി മൃണാല്‍ എത്തുകയായിരുന്നു.

  ചിലര്‍ അതിന് കാശ് കൊടുക്കും. ചിലര്‍ക്ക് നാച്ച്വറലായി ലഭിക്കും. നമ്മളത് പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്. നിങ്ങള്‍ നിങ്ങളുടേതും പ്രദര്‍ശിപ്പിക്കൂവെന്നായിരുന്നു കമന്റിന് മൃണാല്‍ നല്‍കിയ മറുപടി. പിന്നാലെ ഈ കമന്റ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും മൃണാല്‍ പങ്കുവച്ചിട്ടുണ്ട്. 'ഫിറ്റായിരിക്കാന്‍ ഞാന്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എന്റെ ശരീരപ്രകൃതമാണത്. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് എനിക്ക് പ്രദര്‍ശിപ്പിക്കുക മാത്രമാണ് ചെയ്യാനുള്ളത്'' എന്നായിരുന്നു മൃണാലിന്റെ പ്രതികരണം.

  പിന്നാലെ മറ്റൊരാളും അശ്ലീല കമന്റുമായി എത്തി. പിന്‍വശം കലം പോലെയുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിനും മൃണാല്‍ മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ അശ്ലീല കമന്റിനോട് നിയന്ത്രണം വിടാതെയായിരുന്നു മൃണാലിന്റെ പ്രതികരണം. നന്ദി സഹോദരാ എന്നായിരുന്നു മൃണാല്‍ നല്‍കിയ മറുപടി.

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  ധമാക്കയാണ് മൃണാലിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. കാര്‍ത്തിക് ആര്യനായിരുന്നു നായകന്‍. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. നിരവധി റെക്കോര്‍ഡുകളും ചിത്രം തകര്‍ത്തു. ജേഴ്‌സിയാണ് പുതിയ സിനിമ. ഷാഹിദ് കപൂര്‍ ആണ് ചിത്രത്തിലെ നായകന്‍. തെലുങ്ക് ചിത്രം ജേഴ്‌സിയുടെ ഹിന്ദി റീമേക്കാണിത്.

  Read more about: actress
  English summary
  Mrunal Thakur Gives Reply To A Inapropriate Comment On Her Latest Work Out Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X