'ആരാധകന്റെ കരണത്തടിച്ചും തലോടിയും മൃണാല്‍'; സംഭവിച്ചത് മനസിലാകാതെ സോഷ്യല്‍ മീഡിയ
ബോളിവുഡിലെ മുന്‍നിര നായികയാണ് ഇന്ന് മൃണാല്‍ ഠാക്കൂര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് മൃണാല്‍ കടന്നു വരുന്നത്. സീരിയലിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെ മുന്‍നിരയിലെത്തിയ താരമാണ് മൃണാല്‍ ഠാക്കൂര്‍. ഇപ്പോള്‍ ബോളിവുഡും കടന്ന് തെന്നിന്ത്യന്‍ സിനിമയിലേയും ഹിറ്റ് നായികയായി മാറിയിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍.
ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മൃണാല്‍. കഴിഞ്ഞ ദിവസം ഒരു ആരാധകന്‍ പങ്കുവച്ച ചിത്രത്തിന് മൃണാല്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. തനിക്ക് അരികില്‍ മൃണാല്‍ ഇരിക്കുന്നതും ഇരുവരും ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്നതുമായിരുന്നു യുവാവ് പങ്കുവച്ച ചിത്രം. ഒറ്റ നോട്ടത്തില്‍ തന്നെ എഡിറ്റിംഗ് ആണെന്ന് വ്യക്തമാണ്.

ഈ ചിത്രത്തിന് കമന്റുമായി മൃണാല്‍ എത്തുകയായിരുന്നു. ''എന്തിനാണ് ഭായ് സ്വയം നുണ പറഞ്ഞ് ആശ്വസിക്കുന്നത്? നിങ്ങള്‍ക്ക് നിങ്ങള്‍ ഈ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ? ഇല്ല'' എന്നായിരുന്നു മൃണാലിന്റെ മറുപടി. ഈ കമന്റിട്ട് അല്‍പ്പ നിമിഷത്തിനകം തന്നെ മൃണാലിന്റെ മനസ് മാറിയെന്ന് തോന്നുന്നു. എഡിറ്റ് ചെയ്ത യുവാവിന്റെ റീല്‍ സ്‌റ്റോറിയായി പങ്കിട്ടു കൊണ്ട് അഭിനന്ദിക്കുകയായിരുന്നു മൃണാല്‍. ''നിങ്ങള്‍ ഒരുനാള്‍ നല്ല സിനിമകള്‍ എഡിറ്റ് ചെയ്യട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഗുഡ് ലക്ക് ഹാപ്പി ദിവാലി''എന്നായിരുന്നു മൃണാലിന്റെ സ്റ്റോറി.
അതോടെ സോഷ്യല്‍ മീഡിയ ആകെ ആശങ്കയിലാണ്. എന്താണ് മൃണാലിന്റെ മനംമാറ്റത്തിന് പിന്നിലെ കാരണം എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം ഇതെല്ലാം പിആര്‍ തന്ത്രമാണെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. അതേസമയം താരത്തെ പിന്തുണച്ചു കൊണ്ട് പിന്നെ കമന്റില്‍ അടിയുണ്ടാക്കണമായിരുന്നുവോ എന്ന് ചോദിക്കുന്നവരുമുണ്ട്. മൃണാലിന്റെ സ്‌റ്റോറി സര്‍ക്കാസം ആണെന്നും ചിലര്‍ പറയുന്നുണ്ട്. മറ്റൊരാളുടെ പ്രതികരണം കമന്റിട്ടത് മൃണാലും സ്റ്റോറിയിട്ടത് പിആര്‍ ടീമുമാണെന്നുമായിരുന്നു.

അതേസമയം കരിയറില്‍ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍. സീതാ രാമവും ഹായ് നാനയും തെലുങ്കില്‍ വലിയ വിജയങ്ങളായി മാറിയിരുന്നു. പിന്നാലെ വിജയ് ദേവരക്കൊണ്ടയുടെ നായികയായി അഭിനയിച്ച ഫാമിലി സ്റ്റാറും ബോക്‌സ് ഓഫീസിലെത്തി. ഇതിനിടെ കല്‍ക്കി 2898 എഡിയില്‍ അതിഥി വേഷത്തിലും മൃണാല്‍ അഭിനയിച്ചിരുന്നു. ഇതോടെ തെലുങ്കില്‍ തുടരെ തുടരെ സൂപ്പര്‍ താര ചിത്രങ്ങളില്‍ മൃണാല്‍ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.
ഹിന്ദിയിലും നിരവധി സിനിമകളാണ് മൃണാല്‍ ഠാക്കൂറിന്റേതായി പുറത്തിറങ്ങാനുള്ളത്. പൂജ മേരി ജാന്‍ ആണ് അണിയറയിലുള്ള സിനിമ. പിന്നാലെ വിശ്വംഭര, സണ്‍ ഓഫ് ദ സര്‍ദാര്‍ 2 തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.


Click it and Unblock the Notifications











